മൊബൈലില്‍ ഇനി ഇന്റര്‍നെറ്റ് ഒറ്റ എസ്എംഎസ്സിലൂടെ നിര്‍ത്താം...!

Written By:

മൊബൈലില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്താന്‍ ഇനി ഒറ്റ എസ്എംഎസ് മതി. മൊബൈല്‍ സേവന ദാതാക്കള്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കാനുളള പ്രക്രിയ വളരെ ദുരൂഹമാക്കുന്നു എന്ന പരാതി വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ട്രായി ഈ സേവനം അവതരിപ്പിക്കുന്നത്.

ഇന്റര്‍നെറ്റില്‍ നടക്കുന്ന കുപ്രസിദ്ധ കബളിപ്പിക്കലുകള്‍....!

ഇതിനെക്കുറിച്ചുളള കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൊബൈലില്‍ ഇന്റര്‍നെറ്റ് സേവനം ആക്ടിവേറ്റ് ചെയ്യുന്നതിനും ഡീആക്ടിവേറ്റ് ചെയ്യുന്നതിനും 1925 എന്ന നമ്പറിലേക്കാണ് എസ്എംഎസ് ചെയ്യേണ്ടത്.

 

1925 എന്ന നമ്പര്‍ തികച്ചും ടോള്‍ ഫ്രീ ആണ്.

 

ട്രായിയുടെ നിര്‍ദേശ പ്രകാരം ടെലികോം ഓപറേറ്റര്‍മാര്‍ അടുത്ത മാസം ഒന്നാം തിയതി മുതല്‍ ഈ സേവനം നടപ്പിലാക്കും.

 

ടെലികോം സേവന ദാതാക്കള്‍ ഇന്റര്‍നെറ്റ് നിരക്ക് നിശ്ചയിക്കുന്നത് സുതാര്യമല്ലെന്ന് ഉപയോക്താക്കളുടെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.

 

ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കുന്നതിന് അടുത്ത മാസം മുതല്‍ 1925 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച്, അതില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുകയാണ് വേണ്ടത്.

 

അല്ലെങ്കില്‍ ഇന്റര്‍നെറ്റ് സേവനം അവസാനിപ്പിക്കുന്നതിനായി 1925 എന്ന നമ്പറിലേക്ക് STOP എന്ന് എസ്എംഎസ് ചെയ്യുകയാണ് വേണ്ടത്.

 

അതുപോലെ ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനായി 1925 എന്ന നമ്പറിലേക്ക് START എന്ന് എസ്എംഎസ് ചെയ്താല്‍ മതി.

 

ഇതോടെ ഉപയോക്താവ് അറിയാതെ ടെലികോം സേവന ദാതാക്കള്‍ ഡാറ്റാ ഓണ്‍ ചെയ്ത് ഉപയോക്താവിനെ പിഴിയുന്നു എന്ന് പരാതിക്ക് അറുതി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

ടെലികോം കണ്‍സ്യൂമേഴ്‌സ് പ്രൊട്ടക്ഷന്‍ റഗുലേഷന്‍സ് അനുസരിച്ചാണ് ട്രായി പുതിയ സംവിധാനം നടപ്പാക്കുന്നത്.

 

ടെലികോം സേവന ദാതാക്കള്‍ ഉപയോക്താക്കളില്‍ നിന്ന് സബ്‌സ്‌ക്രൈബ് ചെയ്ത ഡാറ്റാ പരിധിക്ക് കൂടുതലുളള ഉപയോഗത്തിന് പൈസ ഈടാക്കുന്നതിന്, ഉപയോക്താക്കളില്‍ നിന്ന് വ്യക്തമായ സമ്മതം വാങ്ങിക്കണമെന്ന് ടെലികോം കണ്‍സ്യൂമേഴ്‌സ് പ്രൊട്ടക്ഷന്‍ റഗുലേഷന്‍സില്‍ ഉള്‍പ്പെടുത്തിയ പുതിയ ഭേദഗതി നിര്‍ദേശിക്കുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Activate or deactivate mobile internet in India via ‘1925’.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot