Home
News

അ‌ംബാനിയാരാ മോൻ! പുതിയ ജിയോ സിം എടുക്കാൻ പ്ലാനുണ്ടോ, വീട്ടിലിരുന്നുതന്നെ ആക്ടിവേറ്റ് ചെയ്യാം

ആളുകളുടെ മനസറിഞ്ഞ് പ്രവർത്തിക്കുന്നതിൽ റിലയൻസ് ജിയോയോളം (Reliance Jio) മിടുക്ക് മറ്റാർക്കുമില്ല എന്ന് പറ​യാം. ആ മിടുക്കിന്റെ ഫലമായിട്ടാണ് ഇന്ന് ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായി ജിയോ വിലസുന്നത്. ഇന്ത്യകണ്ട ഏറ്റവും വലിയ വ്യവസായ ഭീമന്മാരിലൊരാളായ മുകേഷ് അ‌ംബാനിയുടെ ബിസിനസ് സാമ്രാജ്യത്തിന് കീഴിലെ പ്രധാന ശാഖകളിലൊന്നാണ് ഇന്ന് റിലയൻസ് ജിയോ. ഇന്ത്യൻ ടെലിക്കോം വിപണിയെ സംബന്ധിച്ചിടത്തോളം കോടിക്കണക്കിന് വരിക്കാരാൽ താങ്ങിനിർത്തപ്പെടുന്ന, രാജ്യമാകെ പന്തലിച്ച് പടർന്നുകിടക്കുന്ന ഒരു വടവൃക്ഷമാണ് ജിയോ. ആ ജിയോയുടെ വളർച്ചയിൽ കൃത്യമായ ആസൂത്രണമികവിന് വലിയ പങ്കുണ്ട്.

ഉപയോക്താവിന് വളരെ പ്രാധാന്യം നൽകിക്കൊണ്ടാണ് ജിയോ ഓരോ നീക്കവും നടത്താറുള്ളത്. കൂടുതൽ സൗകര്യപ്രദമായും ഈസിയായും ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ ജിയോ പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. അ‌ടുത്തകാലത്ത് റീച്ചാർജ് നിരക്ക് വർധനയുടെ കാര്യത്തിൽ മാത്രമാണ് ജിയോയ്ക്ക് ചെറിയ തിരിച്ചടി നേരിട്ടത്. എങ്കിലും മറ്റ് സ്വകാര്യ കമ്പനികളെ അ‌പേക്ഷിച്ച് കുറഞ്ഞ നിരക്കിൽ മികച്ച പ്ലാൻ നൽകി ജിയോ മുന്നോട്ട് പോകുന്നു.

അ‌ംബാനിയാരാ മോൻ! പുതിയ ജിയോ സിം എടുക്കാൻ പ്ലാനുണ്ടോ?

റീച്ചാർജ് നിരക്കുകൾ വർധിപ്പിച്ചു എന്നത് ശരിയാണെങ്കിലും പരമാവധി തുക ഈടാക്കി ലാഭം നേടുന്നതിന് പകരം കൂടുതൽ വരിക്കാരെ സ്വന്തമാക്കി കൂടുതൽ കച്ചവടത്തിലൂടെ വരുമാനം വർധിപ്പിക്കാനാണ് ജിയോ ശ്രമിക്കാറുള്ളത്. എന്നാൽ മറ്റൊരു പ്രമുഖ കമ്പനി നിലവിലുള്ള ഓരോ ഉപയോക്താവിൽ നിന്നും പിഴിഞ്ഞെടുക്കാവുന്ന പരമാവധി തുക പിഴിയാനുള്ള തന്ത്രങ്ങളാണ് നടപ്പിലാക്കുന്നത്.

കൂടുതൽ വരിക്കാരെ സ്വന്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ജിയോ തങ്ങളുടെ സിം കാർഡ് ആക്ടിവേഷൻ കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കി മാറ്റിയിരിക്കുന്നു. അ‌തിന്റെ ഭാഗമായി ജിയോ ഐ ആക്ടിവേറ്റ് ( iActivate ) എന്ന ഫീച്ചർ അ‌വതരിപ്പിച്ചിട്ടുണ്ട്. പുതിയ ജിയോ സിം എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വീട്ടിലിരുന്നുതന്നെ ജിയോ സിം ആക്ടിവേറ്റ് ചെയ്യാം എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.

അ‌ംബാനിയാരാ മോൻ! പുതിയ ജിയോ സിം എടുക്കാൻ പ്ലാനുണ്ടോ?

കൂടുതൽ യൂസർ ഫ്രണ്ട്ലിയും കാര്യക്ഷമവുമാണ് ഐ ആക്ടിവേറ്റ് ഫീച്ചർ എന്നാണ് വിലയിരുത്തപ്പെടുന്നത്. സിം കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിന് തത്സമയം ഫോട്ടോ എടുക്കുകയും ആവശ്യമായ ഡോക്യുമെന്റുകൾ അ‌പ്ലോഡ് ചെയ്യുകയും വേണം. ഈ പ്രവർത്തനങ്ങളെല്ലാം ഒരു സ്മാർട്ട്ഫോണിന്റെ സഹായത്താൽ ഉപയോക്താക്കൾക്ക് തന്നെ വീട്ടിലിരുന്ന് നിർവഹിക്കാൻ സാധിക്കുമെന്നതാണ് ഐ ആക്ടിവേറ്റ് ഫീച്ചറിന്റെ പ്രത്യേകത.

സിം കാർഡ് ആക്ടിവേറ്റ് ചെയ്യാൻ തൊട്ടടുത്ത ജിയോ സ്റ്റോർ സന്ദർശിക്കേണ്ടതില്ല എന്നതാണ് ഐ ആക്ടീവ് ഫീച്ചറിന്റെ പ്രത്യേകത. കൂടുതൽ എളുപ്പത്തിനായി, സൗജന്യ ഡെലിവറിയോടെ സിം വീട്ടിലേക്ക് നേരിട്ട് ഓർഡർ ചെയ്യാനുള്ള ഓപ്ഷനും ജിയോ നൽകുന്നുണ്ട്. ഡെലിവറി ഏജൻ്റ് സിം കാർഡ് വീട്ടിലെത്തിക്കുക മാത്രമല്ല, ആക്ടിവേഷൻ പ്രക്രിയയിൽ നിങ്ങളെ സഹായിക്കുകയും ചെയ്യും.

ഒരുപാട് തിരക്കുകൾക്കിടയിൽ ജിയോ സ്റ്റോറി​ലെത്തി സിം എടുക്കാൻ കഴിയാത്തവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സ്റ്റോറിലെത്തി സിം എടുക്കാൻ കഴിയാത്തവർക്കുമൊക്കെ ജിയോയുടെ ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി പുതിയ സിം സ്വന്തമാക്കാവുന്നതാണ്. സമയം ലാഭിക്കാം എന്നതാണ് ജിയോ ഐ ആക്ടീവേറ്റ് ഫീച്ചറിന്റെ പ്രധാന നേട്ടം.

അ‌ംബാനിയാരാ മോൻ! പുതിയ ജിയോ സിം എടുക്കാൻ പ്ലാനുണ്ടോ?

നിലവിൽ ജിയോ സിം ഉപയോക്താക്കളായിട്ടുള്ളവർക്ക് പുതിയ സിം എടുക്കാനായി ജിയോ ​ആപ്പിൽ ഐ ആക്ടിവേറ്റ് ഫീച്ചർ ലഭ്യമാണ്. മികച്ച വേഗതയിൽ ടെലിക്കോം സേവനങ്ങൾ നൽകുക മാത്രമല്ല, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ പോലുള്ള ആകർഷകമായ ആനുകൂല്യങ്ങളും ജിയോ ഉപയോക്താക്കൾക്ക് നൽകിവരുന്നു. വിവിധ ആനുകൂല്യങ്ങളാൽ സമ്പന്നമായ നിരവധി മികച്ച റീച്ചാർജ് പ്ലാനുകളും ജിയോ ലഭ്യമാക്കിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Those who want to get a new Jio SIM can activate Jio SIM at home. Jio has introduced a new iActivate feature for this. Activating the SIM requires taking a live photo and uploading documents. The specialty of the iActivate feature is that all these functions can be performed at home through a smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X