ടെലിക്കോം യുദ്ധഭൂമിയിൽ ഇതാ ഒരു പുതിയ ഭടൻ; അംബാനിയുടെ അ‌ടിത്തറയിളക്കുമോ അ‌ദാനി

|

അങ്ങനെ കാത്തിരുന്നത് തന്നെ സംഭവിച്ചിരിക്കുകയാണ്. രാജ്യത്തെല്ലായിടത്തും ടെലിക്കോം സേവനങ്ങൾ എത്തിക്കാൻ അദാനി ഗ്രൂപ്പിന് അനുമതി നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. പുതിയ റിപ്പോർട്ടുകൾ ടെലിക്കോം രംഗത്തും അംബാനിയുടെ കിരീടം ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ് അദാനിയെന്ന് ഏതാണ്ട് ഉറപ്പിക്കുകയാണ്. കുറച്ച് കാലം കൊണ്ട് വലിയ വളർച്ച നേടിയ അദാനി അടുത്തിടെ അംബാനിയെ മറി കടന്ന് എഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരുന്നു ( Adani Group).

 

അദാനി

അദാനി എന്റർപ്രൈസസിന് കീഴിലുള്ള അദാമി ഡാറ്റ നെറ്റ്വർക്ക്സ് ലിമിറ്റഡിനാണ് ഇന്ത്യയിൽ എല്ലായിടത്തും ടെലിക്കോം സർവീസ് നടത്താൻ ഉള്ള ഏകീകൃത ലൈസൻസ് ലഭിച്ചത്. നേരത്തെ നടന്ന 5ജി ലേലത്തിൽ അപ്രതീക്ഷിതമായി അദാനി ഗ്രൂപ്പും പങ്കെടുത്തിരുന്നു. 212 കോടി രൂപ മുടക്കിയാണ് 20 വർഷത്തേക്ക് 5ജി സ്പെക്ട്രം കമ്പനി വാങ്ങിയത്. 26 ഗിഗാ ഹെർട്സ് മില്ലീമീറ്റർ വേവ് ബാൻഡിൽ നിന്നും 400 മെഗാ ഹെർട്സ് സ്പെക്ട്രമാണ് അദാനി സ്വന്തമാക്കിയത്.

സ്വകാര്യ ആവശ്യങ്ങൾക്കെന്ന് വിശദീകരണം

ലേലത്തിൽ പങ്കെടുത്തത് അദാനി ഗ്രൂപ്പിന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി പ്രൈവറ്റ് 5ജി നെറ്റ്വവർക്ക് സ്ഥാപിക്കാൻ വേണ്ടിയെന്നായിരുന്നു അന്ന് നൽകിയ വിശദീകരണം. ടെലിക്കോം സേവന മേഖലയിലേക്ക് കടക്കാൻ നിലവിൽ ഉദ്ദേശിക്കുന്നില്ല. അദാനി ഗ്രൂപ്പിന്റെ ഡാറ്റ സെന്ററുകളിലേക്കും ഡെവലപ്പ്മെന്റ് സ്റ്റേജിലുള്ള സൂപ്പർ ആപ്പിനും വേണ്ടി സ്പെക്ട്രം ഉപയോഗിക്കുമെന്നുമായിരുന്നു കമ്പനി നിലപാട്.

ജിയോ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അ‌വസ്ഥ? ജിയോയുടെ 5G ബാൻഡ് വിശേഷങ്ങൾ ഇതാ...ജിയോ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അ‌വസ്ഥ? ജിയോയുടെ 5G ബാൻഡ് വിശേഷങ്ങൾ ഇതാ...

തുറമുഖ വ്യവസായം
 

വ്യോമയാന മേഖല, വൈദ്യുതി വിതരണം, സിമന്റ് വ്യവസായം, തുറമുഖ വ്യവസായം തുടങ്ങിയ മേഖലകളിൽ വലിയ സ്വാധീനം നേടിയെടുത്തതിന് പിന്നാലെയാണ് ടെലിക്കോം രംഗത്തേക്കും അദാനി ഗ്രൂപ്പ് കടന്ന് കയറുന്നത്. ടെലിക്കോം മേഖലയിലും സർവാധിപത്യം നേടുകയാണ് അദാനിയുടെ ലക്ഷ്യമെന്നും ഇതിനായാണ് പുതിയ നീക്കമെന്നും വിലയിരുത്തപ്പെടുന്നു.

മുകേഷ് അംബാനി

ടെലിക്കോം സേവന രംഗത്ത് റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവയോടായിരിക്കും ഇത്രയധികം വിഭവ സമ്പത്തുള്ള അദാനിയുടെ ഏറ്റുമുട്ടൽ. നിലവിൽ ഇന്ത്യയിലെ ടെലിക്കോം രാജാവ് മുകേഷ് അംബാനിയാണ്. എഷ്യയുടെ കോടീശ്വര പദവിയിൽ നിന്ന് കുടിയിറക്കിയ ശേഷം ടെലിക്കോം രംഗത്തും അംബാനിയെ മുട്ടുകുത്തിക്കാനാണ് അദാനിയുടെ നീക്കമെന്നാണ് വിലയിരുത്തൽ. അതേ സമയം ലൈസൻസ് സ്വന്തമാക്കിയതിനെക്കുറിച്ച് ഇത് വരെ സ്ഥാപനം പ്രതികരിച്ചിട്ടില്ല. അദാനി ഗ്രൂപ്പിന് കീഴിലുള്ള ഏതാനും സ്ഥാപനങ്ങളും കടന്ന് കയറിയ വ്യവസായ മേഖലകളും അറിയാം.

5ജി വന്നാൽ സാധാരണക്കാർക്ക് എന്തു ഗുണം?5ജി വന്നാൽ സാധാരണക്കാർക്ക് എന്തു ഗുണം?

അദാനി സോളാർ

അദാനി ഗ്രീൻ എനർജി ലിമിറ്റഡ്

പുനരുപയോഗിക്കാൻ കഴിയുന്ന ഊർജ സ്രോസതസുകൾ മാത്രം ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് പ്രവർത്തിക്കുന്നത്. മേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്ന്.

അദാനി സോളാർ

രാജ്യത്തെ ഏറ്റവും വലിയ സോളാർ എനർജി നിർമാണ യൂണിറ്റുകളിൽ ഒന്ന് സ്വന്തമായുള്ള സ്ഥാപനം. സോളാർ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും നിർമാണത്തിലും മുൻപന്തിയിലാണ് കമ്പനി.

തുറമുഖങ്ങളും എയർപോർട്ടുകളും

തുറമുഖങ്ങളും എയർപോർട്ടുകളും

അദാനി ഗ്രൂപ്പിന്റെ പ്രധാന ബിസിനസുകളിൽ ഒന്ന്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി 10 തുറമുഖങ്ങളുടെ നിയന്ത്രണം അദാനി ഗ്രൂപ്പിനാണ്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായ ഗുജറത്തിലെ മുന്ദ്ര പോർട്ടും കമ്പനിയുടെ നിയന്ത്രണത്തിൽ തന്നെ. മംഗലാപുരം, തിരുവനന്തപുരം, അഹമ്മദാബാദ്, ലഖ്നൌ, ജയ്പൂർ, ഗുവാഹത്തി എന്നീ ആറ് ഇന്ത്യൻ വിമാനത്താവളങ്ങൾ 50 വർഷത്തേക്ക് അദാനി എയർപോർട്സിന്റെ കയ്യിലാണ്.

'5G ലോഞ്ച്' സത്യമോ മിഥ്യയോ; തള്ളുകൾക്കപ്പുറം വാസ്തവമെന്ത്?'5G ലോഞ്ച്' സത്യമോ മിഥ്യയോ; തള്ളുകൾക്കപ്പുറം വാസ്തവമെന്ത്?

റോഡുകളും മെട്രോയും റെയിൽ പാളങ്ങളും

റോഡുകളും മെട്രോയും റെയിൽ പാളങ്ങളും

300 കിലോമീറ്റർ നീളമുള്ള സ്വകാര്യ റെയിൽവെ ലൈനുകൾ അദാനിയുടെ കൈവശമുണ്ട്. പോർട്ടുകളിലേക്കും ഖനികളിലേക്കും മറ്റിടങ്ങളിലേക്കുമുള്ള ചരക്ക് നീക്കം ഉറപ്പ് വരുത്താൻ വേണ്ടിയാണിവ. ഭക്ഷ്യോത്പാദന രംഗത്തും പ്രതിരോധ മേഖലയിലും അദാനി ഗ്രൂപ്പ് കടന്ന് കയറിയിട്ടുണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

അദാനി വിൽമറും പ്രതിരോധ സംരംഭങ്ങളും

അദാനി വിൽമറും പ്രതിരോധ സംരംഭങ്ങളും

സിംഗപ്പൂരിലെ വിൽമർ ഇന്റർനാഷണലുമായി സഹകരിച്ച് ഭക്ഷ്യോത്പന്ന മേഖലയിലും ഗൌതം അദാനി കൈവച്ചിട്ടുണ്ട്. ഫോർച്യൂൺ പാചക എണ്ണ ബ്രാൻഡ് അദാനി വിൽമർ പ്രോഡക്ട് ആണ്. പ്രതിരോധ - എയ്റോസ്പോസ് മേഖലയിലേക്ക് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റുമായിട്ടാണ് അദാനി ഗ്രൂപ്പ് കടന്ന് കയറുന്നത്.

5G വേഗത്തിൽ എടുത്തുചാടിയാൽ 2ജി വേഗത്തിൽപോലും തിരിച്ച് കയറാൻ പറ്റില്ല; ചതിക്കുഴികളുമായി അവർ വരുന്നു5G വേഗത്തിൽ എടുത്തുചാടിയാൽ 2ജി വേഗത്തിൽപോലും തിരിച്ച് കയറാൻ പറ്റില്ല; ചതിക്കുഴികളുമായി അവർ വരുന്നു

Best Mobiles in India

English summary
The central government has given permission to the Adani Group to provide telecom services all over the country. New reports almost confirm that Adani is aiming for Ambani's crown in the telecom sector as well. Adani recently overtook Ambani to become Asia's richest man.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X