Home
News

നിർബന്ധമായും കണ്ടിരിക്കേണ്ട കൊറിയൻ സയൻസ് ഫിക്ഷൻ ഡ്രാമകൾ

ആഗോള തലത്തിൽ കൊറിയൻ സീരീസുകൾക്കും സിനിമകൾക്കും കിട്ടുന്ന അംഗീകാരത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. സയൻസ് ഫിക്ഷൻ, റൊമാന്റിക് ഡ്രാമ തുടങ്ങിയ വിഭാഗങ്ങളിൽ ആഗോള പ്രശസ്തി നേടിയ നിരവധി കൊറിയൻ ഡ്രാമകളുണ്ട്. നമ്മുടെ കേരളത്തിൽ പോലും കൊറിയൻ സയൻസ് ഫിക്ഷൻ, റൊമാന്റിക് ഡ്രാമകൾക്ക് നിരവധി ആരാധകരുണ്ട്.

അത്യാധുനിക സാങ്കേതികവിദ്യ, ടൈം ട്രാവൽ, ബഹിരാകാശ യാത്ര, പാരലൽ യൂണിവേഴ്സുകൾ എന്നിവയെല്ലാം കൊറിയൻ സൈഫൈ സീരീസുകളുടെ മുഖ്യ ചേരുവകളാണ്. ഒപ്പം കുറച്ച് പ്രണയവും മരം ചുറ്റിക്കളിയുമെല്ലാം പ്രതീക്ഷിക്കാമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. റൊമാന്റിക് ഡ്രാമകൾ മുതൽ ത്രില്ലറുകൾ വരെയുള്ള അഞ്ചോളം സയൻസ് ഫിക്ഷൻ ഡ്രാമകളാണ് ചുവടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒടിടി ആരാധകർ തീർച്ചയായും കണ്ടിരിക്കേണ്ട അഞ്ച് കൊറിയൻ ഡ്രാമകളെക്കുറിച്ചറിയാൻ (Korean Dramas) തുടർന്ന് വായിക്കുക.

നിർബന്ധമായും കണ്ടിരിക്കേണ്ട കൊറിയൻ സയൻസ് ഫിക്ഷൻ ഡ്രാമകൾ

ഡബ്ല്യൂ (W) : യഥാർഥ ലോകവും പാരലൽ യൂണിവേഴ്സും ഇതിനിടയി പെട്ടു പോകുന്ന ജീവിതങ്ങളുമൊക്കെയാണ് ഈ കൊറിയൻ ഡ്രാമയുടെ ഇതിവൃത്തം. കുടുംബാംഗങ്ങളുടെ മരണത്തിന് പിന്നിലെ സത്യം തേടിയിറങ്ങുകയാണ് കഥാ നായകൻ. സീരീസിൽ പരാമർശിക്കപ്പെടുന്ന പാരലൽ യൂണിവേഴ്സിലേക്കുള്ള കവാടം ഒരു വെബ്ടൂൺ ആണ്. ഈ വെബ്ടൂൺ സൃഷ്ടിച്ചയാളുടെ മകളുമായുള്ള കഥാ നായകന്റെ പ്രണയവും ഡബ്ല്യൂ -നെ ആകർഷകമാക്കുന്നു. 16 എപ്പിസോഡുകളുള്ള സീരീസ് റാക്കൂട്ടെൻ വിക്കിയിലാണ് സ്ട്രീം ചെയ്യുന്നത്.

ദ സൈലന്റ് സീ (The Silent Sea) : ത്രില്ലടിപ്പിക്കുന്ന പ്ലോട്ടും അഭിനേതാക്കളുടെ മികച്ച പെർഫോമൻസും സീരീസിനെ ആകർഷമാക്കുന്നു. ചന്ദ്രനിലെ ഗവേഷണ കേന്ദ്രത്തിലേക്ക് ഒരു കൂട്ടം ഗവേഷകർ നടത്തുന്ന യാത്രയാണ് കൊറിയൻ ഡ്രാമയുടെ പ്ലോട്ട്. ഗവേഷണ കേന്ദ്രത്തിൽ നിന്നും അജ്ഞാത സാമ്പിൾ 24 മണിക്കൂറിനുള്ളിൽ തിരിച്ചെടുക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ദ സൈലന്റ് സീയുടെ 8 എപ്പിസോഡുകളും നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു.

ദ കിങ്: എറ്റേണൽ മൊണാർക്ക് (The King: Eternal Monarch) : ലീ മിൻ ഹോയും കിം ഗോ യൂനും മുഖ്യ വേഷങ്ങളിൽ എത്തുന്ന "ദ കിങ്: എറ്റേണൽ മോണാർക്ക്" തീർച്ചയായും കണ്ടിരിക്കേണ്ട റൊമാന്റിക് ഫാന്റസി സയൻസ് ഫിക്ഷൻ ഡ്രാമകളിൽ ഒന്നാണ്. രണ്ട് പാരലൽ യൂണിവേഴ്സുകളിലായി കിങ്ഡം ഓഫ് കൊറിയയും റിപ്പബ്ലിക്ക് ഓഫ് കൊറിയയുമാണ് കഥാപശ്ചാത്തലം. ആക്ഷൻ രംഗങ്ങളും ട്വിസ്റ്റിങ് പ്ലോട്ടുകളുമായി സമ്പന്നമായ സീരീസിന്റെ 16 എപ്പിസോഡുകളും നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

സിസിഫസ്: ദ മിത്ത് (Sisyphus: The Myth) : 2021 -ൽ പുറത്തിറങ്ങിയ ഷോയാണ് സിസിഫസ്: ദ മിത്ത്. സഹോദരന്റെ മരണത്തിന് പിന്നിലെ സത്യം കണ്ടെത്താൻ ശ്രമിക്കുന്ന എഞ്ചിനീയറെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. അപകടകരമായ സാഹചര്യങ്ങളിൽ എത്തിപ്പെടുന്ന എഞ്ചിനീയറെ ഭാവിയിൽ നിന്ന് ടൈം ട്രാവൽ ചെയ്തെത്തുന്ന സൈനിക രക്ഷിക്കുന്നു. വർത്തമാനകാലത്തും ഭാവിയിലും ജീവിക്കുന്നവർ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് സീരീസിനെ ആകർഷകമാക്കുന്നത്. സയൻസ് ഫിക്ഷൻ ഫാന്റസി ഡ്രാമയുടെ 16 എപ്പിസോഡുകളും നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

ഐആം നോട്ട് എ റോബോട്ട് (I'm Not a Robot) : മനുഷ്യരുമായി ഇടപഴകാൻ താത്പര്യമില്ലാത്തയാളാണ് ഐആം നോട്ട് എ റോബോട്ടിലെ കേന്ദ്രകഥാപാത്രം. കഥാ നായകൻ റോബോട്ടായി ആൾമാറാട്ടം നടത്തുന്ന സ്ത്രീയോട് പ്രണയത്തിലാകുന്നതും മനുഷ്യരോടുള്ള വെറുപ്പ് അവസാനിപ്പിക്കുന്നതുമാണ് സീരീസിന്റെ പ്ലോട്ട്. ഐആം നോട്ട് എ റോബോട്ട് എന്നതിന്റെ 16 എപ്പിസോഡുകളും റാക്കൂട്ടെൻ വിക്കിയിലാണ് സ്ട്രീം ചെയ്യുന്നത്.

More from GizBot

Best Mobiles in India

English summary
There is no need to mention the recognition of Korean series and movies on a global scale. There are many Korean dramas that have achieved global fame in genres such as science fiction and romantic drama.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X