എങ്ങനെ PUBGയിൽ ഗ്രാഫിക്സ് സെറ്റിംഗ്സ് സ്വയം നിയന്ത്രിക്കാം?

By GizBot Bureau
|

ആൻഡ്രോയിഡിൽഏറ്റവുമധികം ആളുകൾ ഡൗൺലോഡ് ചെയ്യുകയും കളിക്കുകയും ചെയ്യുന്ന ഗെയിമുകളിൽ ഒന്നാണ് PUBG എന്ന Players Unknown Battleground. രണ്ടു ജിബി റാമുള്ള ഫോണുകളിൽ വരെ സുഗമാമായി ഗെയിം പ്രവർത്തിക്കും എന്നതും കൂടുതൽ ആളുകളെ ഇ ഗെയിം കളിക്കുന്നതിലേക്ക് എത്തിച്ചിട്ടുണ്ട്. അതിനുപുറമെ എടുത്തുപറയേണ്ട ഗെയിംപ്ളേ തന്നെയാണ് ഗെയിമിന്റെ ഏറ്റവും വലിയ സവിശേഷത.

ഒന്നാമനായി വിജയിക്കും.

ഒന്നാമനായി വിജയിക്കും.

100 പേരടങ്ങുന്ന കളിക്കുന്ന നമ്മൾ ഉൾപ്പെടെയുള്ള ഒരു സംഘം ആളുകൾ ഒരു വിമാനം വഴി ഒരു ദ്വീപിലെത്തുകയും ഓരോരുത്തരായി പല സ്ഥലങ്ങളിലായി പാരച്യൂട്ട് വഴി ഇറങ്ങുകയും ശേഷം ആയുധങ്ങൾ ശേഖരിച്ച് പരസ്പരം വെടിവെച്ചും അപകടങ്ങളിൽ നിന്നും രക്ഷപ്പെടും നൂറ് പേരിൽ അവസാനം ആരാണോ എത്തുന്നത് അയാൾ ഒന്നാമനായി വിജയിക്കും. ഇതാണ് ഗെയിമിന്റെ സ്വഭാവം. ഈ ഗെയിം കളിക്കുന്നതിനാവശ്യമായ ചില നിർദേശങ്ങളും മറ്റും മുമ്പ് ഞങ്ങൾ ഇവിടെ വിവരിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഞങ്ങളിവിടെ വിവരിക്കാൻ പോകുന്നത് മറ്റു ചില കാര്യങ്ങളാണ്.

ഗ്രാഫിക്സ് സെറ്റിങ്ങ്സുകൾ

ഗ്രാഫിക്സ് സെറ്റിങ്ങ്സുകൾ

അതായത് ആൻഡ്രോയിഡ് ഫോണിൽ ഈ ഗെയിം കളിക്കുമ്പോൾ ഗ്രാഫിക്സ് സെറ്റിങ്ങ്സുകൾ എങ്ങനെ ശരിയായി ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ചാണ് ഇന്നിവിട പറയാൻ പോകുന്നത്. കംപ്യുട്ടറുകളിൽ ആണ് നമ്മൾ ഗെയിം കളിക്കുന്നത് എങ്കിൽ റെസല്യൂഷൻ, എഫ്‌പിഎസ് എന്നിവയെല്ലാം തന്നെ സെറ്റ് ചെയ്യാൻ 3ഡി അനലൈസ് സംവിധാനമാണ് ഉപയോഗപ്പെടുത്താറുള്ളത്. ഇതേ ആവശ്യം നിറവേറ്റുന്ന ആൻഡ്രോയ്ഡ് ആപ്പുകളാണ് നമുക്കിവിടെ ഫോണിലും ആവശ്യമായി വേണ്ടത്. അതിനു പറ്റിയ ഒരു ആപ്പ് ആണ് Graphics Tools For PUBG എന്ന ആപ്പ്.

മാറ്റം വരുത്താം.

മാറ്റം വരുത്താം.

ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ഈ ആപ്പ് നിങ്ങൾക്ക് ലഭിക്കുകയില്ല. പകരം നിങ്ങൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്‌താൽ ഇതിന്റെ .apk ഫയൽ കിട്ടും. അത് ഡൗൺലോഡ് ചെയ്ത ശേഷം ഇൻസ്റ്റാൾ ചെയ്യാം. റെസൊല്യൂഷൻ, എഫ്‌പിഎസ്, എച്ച്ഡി സ്റ്റൈൽ എന്നിവയെല്ലാം തന്നെ സെറ്റ് ചെയ്യാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും. നിഴലുകൾ ഒഴിവാക്കാനും ചേർക്കാനും അടക്കം പല സെറ്റിങ്ങ്സുകളും നിങ്ങൾക്ക് ഇവിടെ നിന്നും മാറ്റം വരുത്താം.

മികച്ച രീതിയിൽ PUBG കളിക്കാൻ

മികച്ച രീതിയിൽ PUBG കളിക്കാൻ

ഗൂഗിളിന് പിഴയടക്കേണ്ടത് 34300 കോടി രൂപ!!

 

ഈ ആപ്പിൽ ആവശ്യമായ സെറ്റിങ്ങ്സുകൾ ചെയ്തു കഴിഞ്ഞാൽ അടുത്തതായി ഗെയിമിലാണ് സെറ്റിങ്സിൽ മാറ്റങ്ങൾ വരുത്തേണ്ടത്. കാര്യമായ മാറ്റങ്ങളൊന്നും തന്നെ ഇവിടെ വരുത്തേണ്ടതില്ല എങ്കിലും ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തട്ടെ. അതിനായി ആദ്യം ഗെയിം തുറന്ന് സ്‌ക്രീനിന്റെ വലത് ഭാഗത്ത് മുകളിലുള്ള വീൽ ബട്ടൺ ടാപ്പ് ചെയ്യുക. ശേഷം അവിടെ കാണുന്ന ഗ്രാഫിക്സ് ഓപ്ഷൻ തിരഞ്ഞെടുത്താൽ നിങ്ങൾക്ക് ആവശ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്താം. ഇത്തരത്തിൽ രണ്ടിലും മികച്ച രീതിയിൽ സെറ്റിങ്ങ്സുകൾ ചെയ്തുകഴിഞ്ഞാൽ ഇപ്പോൾ നിങ്ങൾ കളിക്കുന്നതിനേക്കാളും ഒന്നുകൂടെ മികച്ച രീതിയിൽ PUBG കളിക്കാൻ സാധിക്കും.

ഗൂഗിളിന് പിഴയടക്കേണ്ടത് 34300 കോടി രൂപ!!ഗൂഗിളിന് പിഴയടക്കേണ്ടത് 34300 കോടി രൂപ!!

Best Mobiles in India

Read more about:
English summary
Adjust Grahics Settings on PUBG Android

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X