Home
News

"ഫോട്ടോക്കിട്ടെ പേസി..പേസി എഡിറ്റ് പണ്ണിയിട്ടിറിക്ക് അണ്ണെയ്" എഐ സൌകര്യവുമായി ഫോട്ടോഷോപ്പും | AI Photoshop

അഡോബിയുടെ ഏറ്റവും ജനകീയവും പ്രചാരവുമുള്ള സോഫ്റ്റ്വെയറാണ് ഫോട്ടോഷോപ്പ്. ഫോട്ടോ എഡിറ്റിങിന് സഹായിക്കുന്ന ഒരുപാട് സോഫ്റ്റ്വയറുകളും ആപ്പുകളുമൊക്കെയുണ്ടെങ്കിലും ആരുടെയെങ്കിലും നല്ലൊരു ഫോട്ടോ കണ്ടാൽ "ഇത് ഫോട്ടോഷോപ്പ് ആണെന്നാകും" നാം ആദ്യം പറയുക. അത്രയധികം ഉപയോഗിക്കപ്പെടുന്ന അല്ലെങ്കിൽ എല്ലാവ‍ർക്കും അറിയാവുന്ന സോഫ്റ്റ്വെയറായ ഫോട്ടോഷോപ്പിലും എഐ അധിനിവേശം സംഭവിച്ചിരിക്കുകയാണെന്നതാണ് പുതിയ വാർത്ത.

അഡോബി ഫോട്ടോഷോപ്പിലേക്ക് ജനറേറ്റീവ് എഐ സാങ്കേതിക വിദ്യ (Genarative AI) ഉൾപ്പെടുത്തുകയാണ് കമ്പനി. വളരെ ലളിതമായ ടെക്‌സ്‌റ്റ് കമാൻഡുകളെ അടിസ്ഥാനമാക്കി ചിത്രങ്ങൾ സൃഷ്‌ടിക്കാനും എഡിറ്റ് ചെയ്യാനും യൂസേഴ്സിനെ അനുവദിക്കുന്ന 'ജനറേറ്റീവ് ഫിൽ' ഓപ്ഷനാണ് പുതുതായി അവതരിപ്പിക്കുന്നത്. ചിത്രത്തിനുള്ളിൽ കൂട്ടിച്ചേർക്കലുകൾ നടത്താനും ഫ്രെയിമിന് പുറത്തേക്ക് ചിത്രം വലുതാക്കാനുമൊക്കെ ജനറേറ്റീവ് ഫിൽ സംവിധാനം ഉപയോഗപ്പെടുത്താം. അഡോബിയുടെ തന്നെ ഫയർഫ്ലൈ (Adobe Firefly) ക്രിയേറ്റീവ് ജനറേറ്റീവ് എഐ മോഡലാണ് പുതിയ ടൂളിന് പിന്നിലുമുള്ളത്.

ഫോട്ടോഷോപ്പിൽ (Adobe Photoshop) കണ്ടന്റ് അവയർ ഫിൽ ടൂൾ എന്ന പേരിൽ ഒരു എഐ ടൂൾ ഇപ്പോൾ തന്നെ ലഭ്യമാണ്. ഇമേജിന്റെ സെലക്റ്റഡായിട്ടുള്ള ഭാഗങ്ങൾ ഫിൽ ചെയ്യാനും ബാക്ക്ഗ്രൌണ്ട് അഡ്ജസ്റ്റ് ചെയ്യാനുമൊക്കെ ഏറെ സഹായിക്കുന്ന ഈ ടൂൾ ടെക്സചറുകൾ ആഡ് ചെയ്യാനും പുതിയ ഇഫക്റ്റുകൾ കൊണ്ട് വരാനുമൊക്കെ ഉപയോഗപ്പെടുത്താം. നിലവിലുള്ള കണ്ടന്റ് അവയർ ഫിൽ ടൂളിനെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന സൌകര്യമാണ് ഫയർഫ്ലൈ കരുത്ത് നൽകുന്ന ജനറേറ്റീവ് ഫിൽ ഫീച്ചർ.

ജനറേറ്റീവ് ഫിൽ കൂടുതൽ കൃത്യതയും വേഗതയും നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് വഴി യൂസേഴ്സിന്റെ വർക്ക്ഫ്ലോ കൂടുതൽ മെച്ചപ്പെടുമെന്നും അഡോബി എടുത്ത് പറയുന്നുണ്ട്. ഇമേജിലെ എന്തെങ്കിലും ഒബ്ജക്റ്റുകൾ നീക്കാം ചെയ്യാനും ആഡ് ചെയ്യാനുമൊക്കെ വെറുതെ ടൈപ്പ് ചെയ്ത് നൽകുന്ന നിർദേശം മതിയാകും. ഫോട്ടോ എഡിറ്റിങിൽ ഏറെ മടുപ്പുണ്ടാക്കുന്ന ഇത്തരം ജോലികൾ എളുപ്പമാകുമെന്നതിന് ഒപ്പം നമ്മെ ഞെട്ടിക്കുന്ന റിസൽട്ട്സും പുതിയ സംവിധാനം ഓഫർ ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ ലൈറ്റിങ്, സ്റ്റൈൽ, എന്തിനേറേ ചിത്രത്തിന്റെ പെർസ്പെക്റ്റീവിനോട് പൊരുത്തപ്പെടാൻ പോലും ജനറേറ്റീവ് ഫിൽ സൌകര്യത്തിന് സാധിക്കുമെന്നാണ് കമ്പനി വിശദീകരിക്കുന്നത്. ഫോട്ടോഷോപ്പ് ഡെസ്ക്ടോപ്പ് ബീറ്റയിലാണ് നിലവിൽ പുതിയ ടൂളും സൌകര്യങ്ങളും ലഭ്യമായിരിക്കുന്നത്. ഈ വർഷാവസാനത്തോടെ എല്ലാ യൂസേഴ്സിലേക്കും ടൂളുകൾ എത്തിച്ചേരും. ഡാൾ ഇ, മിഡ്ജേർണീ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മാർച്ചിൽ ഫയർഫ്ലൈ പുറത്തിറക്കിയത്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

വാണിജ്യ ഉപയോഗത്തിനുള്ള ചിത്രങ്ങൾ സൃഷ്ടിക്കാൻ വേണ്ടിയാണ് ഫയർഫ്ലൈ ഡിസൈൻ ചെയ്തിരിക്കുന്നത്. അഡോബി സ്റ്റോക്ക് ഇമേജിലാണ് മോഡലിനെ പരിശീലിപ്പിച്ചിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബീറ്റ ലോഞ്ചിന് എത്തിയപ്പോൾ തന്നെ ഫയർഫ്ലൈ വൻ ഹിറ്റായിരുന്നു. എഐ മോഡൽ അവതരിപ്പിച്ചതിന് ശേഷം ഇതുവരെ 100 മില്ല്യണിൽ കൂടുതൽ ചിത്രങ്ങളും മറ്റുമാണ് ഫ്ലയർഫൈ ബീറ്റ യൂസേഴ്സ് സൃഷ്ടിച്ചത്. തുടക്കത്തിൽ, ഇമേജുകളും ടെക്സ്റ്റ് ഇഫക്റ്റുകളും ക്രിയേറ്റ് ചെയ്യുന്നതിലായിരുന്നു ശ്രദ്ധ നൽകിയിരുന്നത്.

ഈ പ്ലാറ്റ്ഫോമാണ് ഇപ്പോൾ കൂടുതൽ സൗകര്യങ്ങളും സപ്പോ‍ർട്ട് ഫീച്ചറുകളും ലഭ്യമാക്കുന്നത്. ഫയർഫ്‌ളൈയുടെ വെബ് എഡിഷനിലും പുതിയ ജനറേറ്റീവ് ഫിൽ ഫീച്ച‍‍ർ കൊണ്ട് വന്നിട്ടുണ്ട്. ഫോട്ടോഷോപ്പിന്റെ ഡെസ്‌ക്‌ടോപ്പ് ബീറ്റ ആപ്പിൽ ലഭ്യമാക്കിയ ജനറേറ്റീവ് ഫിൽ ഫീച്ചർ 2023-ന്റെ രണ്ടാം പകുതിയോടെ മുഴുവൻ യൂസേഴ്സിനുമായി അവതരിപ്പിക്കുമെന്നും അഡോബി വ്യക്തമാക്കിയിട്ടുണ്ട്. യൂസേഴ്സിന് ഒരു "കോ പൈലറ്റ്" എന്ന വിധത്തിലാണ് ഫയർഫ്ലൈയെ കമ്പനി വിശേഷിപ്പിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Photoshop is the most popular software of Adobe. The latest news is that AI has invaded the much-used software, Photoshop.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X