അഡോബി ഫോട്ടോഷോപ്പ് സിഎസ്6 ഡൗണ്‍ലോഡ് ചെയ്യാം

Posted By: Super

അഡോബി ഫോട്ടോഷോപ്പ് സിഎസ്6 ഡൗണ്‍ലോഡ് ചെയ്യാം

അഡോബിയുടെ ഏറ്റവും പുതിയ ഫോട്ടോഷോപ്പ് സോഫ്റ്റ്വെയറായ സിഎസ്6 ഇപ്പോള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. സോഫ്റ്റ്‌വെയറിന്റെ ബീറ്റാ വേര്‍ഷനാണ് ഡൗണ്‍ലോഡിന് തയ്യാറായിരിക്കുന്നത്.

കൂടുതല്‍ ഫോട്ടോ എഡിറ്റിംഗ് സൗകര്യത്തോടെയാണ് സിഎസ്6 എത്തുന്നത്. ഇതില്‍ പ്രധാനം കണ്ടന്റ് അവെയര്‍ പാച്ച് ആണ്. ചിത്രങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ ഈ സൗകര്യത്തിലൂടെ സാധിക്കും.

അതായത് ഒരു ചിത്രത്തിലെ രണ്ട്് ഒബ്ജക്റ്റുകളെ കൂടുതല്‍ അടുപ്പിക്കാനും അകറ്റിനിര്‍ത്താനും ഈ ടൂള്‍ സഹായിക്കും. കൂടാതെ മറ്റ് പല എഡിറ്റിംഗ് സൗകര്യങ്ങളും അഡോബി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഔദ്യോഗിക വേര്‍ഷന്‍ പുറത്തിറക്കുന്നതിന് മുമ്പ് ഇതിന്റെ ഗുണങ്ങള്‍ മനസ്സിലാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുകയാണ് അഡോബി ഈ ഡൗണ്‍ലോഡ് ഓഫറിലൂടെ. വിന്‍ഡോസ്, മാക് കമ്പ്യൂട്ടറുകളില്‍ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot