120 മില്ല്യൺ ഡോളർ വില വരുന്ന അഡ്വാൻസ്‌ഡ് മൈൻഡ്-കൺട്രോൾഡ് റോബോട്ടിക് കൈ

|

നൂതന മൈൻഡ്-കൺട്രോൾഡ് റോബോട്ടിക്ക് കൈയുമായി ജീവിക്കുന്ന ഒരാളാണ് ജോണി മാതേനി. കഴിഞ്ഞ ഡിസംബറിൽ, ജോൺസ് ഹോപ്കിൻസ് അപ്ലൈഡ് ഫിസിക്സ് ലാബിലെ ഗവേഷകർ ഫ്ലോറിഡയിലെ പോർട്ട് റിച്ചിലുള്ള വീട്ടിലെ മാതേണിക്ക് ഈ റോബോട്ടിക്-ആം കൈമാറി. വല്ലപ്പോഴുമായി നടക്കുന്ന ഡെമോ മാറ്റിനിർത്തിയാൽ മോഡുലാർ പ്രോസ്തെറ്റിക് ലിംബ് (എം‌പി‌എൽ) ലാബിൽ നിന്ന് പുറത്ത് ഇത് ആദ്യമായാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഈ പ്രോസ്തെറ്റിക് ലിംബിൻറെ വികസനത്തിനായി പണം നൽകാൻ സഹായിക്കുന്നതിനായി ജോൺസ് ഹോപ്കിൻസിന് യുഎസ് പ്രതിരോധ വകുപ്പിൽ നിന്ന് 120 മില്യൺ ഡോളറിലധികം ലഭിച്ചു.

 

ജോണി മാതേനിക്ക് നൽകിയ പ്രോസ്തെറ്റിക് ലിംബ്

2005 ൽ ക്യാൻസർ കാരണം കൈ നഷ്ടപ്പെട്ടയാളാണ് മാതേനി, എം‌പി‌എല്ലിനൊപ്പം ആദ്യമായി ജീവിക്കുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. എന്നാൽ, മറ്റുള്ളവരിലും ഈ വർഷം ഇത് പരീക്ഷിക്കാൻ പദ്ധതികളുണ്ട്. ഈ കൈകൊണ്ട് മാതേനി ചെയ്യുവാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. നനയുകയോ ഇതും ധരിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുവാണോ പാടില്ല. എന്നാൽ അതിനപ്പുറം, ഈ റോബോട്ടിക് പ്രോസ്റ്റെറ്റിക് അതിൻറെ പരിധിയിലേക്ക് കൊണ്ടെത്തിക്കുക എന്നതാണ് ലക്ഷ്യം. ജോണി മാതേനിക്ക് നൽകിയ ഈ പ്രോസ്തെറ്റിക് ലിംബ് ഇവിടെ നൽകിയിട്ടുള്ള വീഡിയോയിൽ നിന്നും കാണാവുന്നതാണ്.

 സൈനികരെ അദൃശ്യരാക്കാൻ പുതിയ വസ്ത്രം കണ്ടുപിടിച്ച് ഇസ്രയേൽ കമ്പനി സൈനികരെ അദൃശ്യരാക്കാൻ പുതിയ വസ്ത്രം കണ്ടുപിടിച്ച് ഇസ്രയേൽ കമ്പനി

റിവൊല്യൂഷൻ പ്രോസ്തെറ്റിക്‌സ് പ്രോഗ്രാം

റിവൊല്യൂഷൻ പ്രോസ്തെറ്റിക്സ് എന്നറിയപ്പെടുന്ന ഒരു പ്രോഗ്രാമിൻറെ ഭാഗമാണ് ഈ മുന്നേറ്റം. ഇത് ജോൺസ് ഹോപ്കിൻസ് ഫിസിക്സ് ലാബ് വികസിപ്പിച്ചെടുക്കുകയും ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട് ഏജൻസി (DARPA) ധനസഹായം നൽകുകയും ചെയ്തു. മുമ്പത്തെ ഓട്ടോമേറ്റഡ് പ്രോസ്തെറ്റിക്സിനേക്കാൾ വളരെ സ്വാഭാവിക രീതിയിൽ പ്രോസ്തെറ്റിക്സുമായി ഇടപഴകുവാൻ ആളുകളെ അനുവദിക്കുകയാണ് റിവൊല്യൂഷൻ പ്രോസ്തെറ്റിക്സ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.

റിവൊല്യൂഷൻ പ്രോസ്റ്റെറ്റിക് ഡിസൈൻ
 

ജോൺസ് ഹോപ്കിൻസിൽ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന ഈ സാങ്കേതികവിദ്യ വളരെ വ്യത്യസ്തമാണ്. അതേസമയം മുൻഗാമികളിൽ നിന്ന് കുറച്ച് കാര്യങ്ങൾ കടമെടുക്കുകയും ചെയ്യ്തിട്ടുണ്ട്. ഈ റിവൊല്യൂഷൻ പ്രോസ്റ്റെറ്റിക് ഡിസൈൻ നാഡികളുടെ പ്രവർത്തനം കണ്ടെത്തന്നതിനും പേശികളിലെ വൈദ്യുത സിഗ്നലുകൾ അളക്കുന്നതിനും സെൻസറുകൾ ഉപയോഗിക്കുന്നു. എന്നാൽ ചരിത്രത്തിലാദ്യമായി ശരീരത്തിന് ബന്ധമില്ലാത്ത ചില ഭാഗങ്ങളേക്കാൾ, നഷ്ടപ്പെട്ടുപോയ കൈകാലുകൾക്ക് വേണ്ടിയുള്ള സിഗ്നലുകൾ കണ്ടെത്താനുള്ള കഴിവ് ഈ സെൻസറുകൾക്ക് ഉണ്ട്. അന്തിമഫലം കൂടുതൽ അവബോധജന്യവും പഠിക്കാൻ ലളിതവുമായിട്ടുള്ള ഒരു ഇന്റർഫേസാണ്.

പ്രോസ്റ്റെറ്റിക് കൈകാലുകൾ

യുദ്ധത്തിൽ കൈകാലുകൾ നഷ്ടപ്പെട്ട വെറ്ററൻമാർക്കോ മെഡിക്കൽ അവസ്ഥ കാരണം കൈകാലുകൾ നഷ്ടപ്പെട്ട ആളുകൾക്കോ വളരെ വേഗത്തിൽ സുഖം പ്രാപിക്കാനും അവരുടെ ദൈനംദിന ജീവിതത്തിൽ വളരെ ചെറിയ മാറ്റങ്ങളോടെ അവസ്ഥകളുമായി പൊരുത്തപ്പെടാനും ഈ പദ്ധതി അവരെ സഹായിക്കും. ഇത് വിജയകരമാണെന്ന് തെളിഞ്ഞാൽ, പ്രോസ്‌തെറ്റിക്‌സിൻറെ ഭാവി എന്താണ് അർത്ഥമാക്കുന്നത് ? അതോ സൈബോർഗുകളുടെ സാധ്യതയിലേക്കാണോ ഇത് വിരൽ ചൂണ്ടുന്നത് ? പ്രോസ്റ്റെറ്റിക് കൈകാലുകൾ ഉപയോഗിക്കുന്ന രോഗികൾക്ക് ഇത് പ്രയോജനപ്പെടുത്തുന്ന നിരവധി മാർഗങ്ങൾ മാറ്റിനിർത്തിയാൽ ഈ സാങ്കേതികവിദ്യ ചില സ്ഥലങ്ങളിൽ ഉപയോഗപ്രദമാണെന്ന് തെളിയിക്കാം, അതായത്, ഇതുമായി ചൊവ്വയിലേക്കുള്ള യാത്ര പോകുന്ന ആളുകൾക്ക്.

120 മില്ല്യൺ ഡോളർ വില വരുന്ന അഡ്വാൻസ്‌ഡ് മൈൻഡ്-കൺട്രോൾഡ് റോബോട്ടിക് കൈ

മനുഷ്യർ യന്ത്രങ്ങളുമായി സമ്പർക്കം പുലർത്തുവാൻ സാധിക്കുമെങ്കിൽ നമ്മുടെ സൗരയൂഥ പര്യവേക്ഷണം ചെയ്യാനും സാധ്യമാണെന്ന് ഇലോൺ മസ്‌ക് പറഞ്ഞു. മനുഷ്യർക്ക് ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്നതിലും, അവിടെ പര്യവേക്ഷണം ചെയ്യുന്നതിനും പരിമിതകളുണ്ട്. പക്ഷേ, ഇത്തരത്തിലുള്ള മെക്കാനിക്കൽ സംവിധാനം കൂടുതൽ മികവുറ്റതാവുകയാണെങ്കിൽ ബഹിരാകാശ ഗവേഷണത്തിന് ഉപയോഗപ്പെടുത്താനാകും.

ജൂലൈ 12 ന് ഇന്ത്യയിൽ വീണ്ടും സോണി പിഎസ് 5, പിഎസ് 5 ഡിജിറ്റൽ പ്രീ-ബുക്കിംഗ് ആരംഭിക്കുംജൂലൈ 12 ന് ഇന്ത്യയിൽ വീണ്ടും സോണി പിഎസ് 5, പിഎസ് 5 ഡിജിറ്റൽ പ്രീ-ബുക്കിംഗ് ആരംഭിക്കും

Best Mobiles in India

Read more about:
English summary
Johnny Matheny of Port Richey, Florida, is living in the future. Matheny, who lost his arm to cancer in 2005, is the first person to live with a sophisticated mind-controlled robotic limb. He got the arm in December and will spend the next year putting it through its paces.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X