Home
News

പരസ്യം തിരിച്ചടിയായി; സാംസങിനെ കാത്തിരിക്കുന്നത് വന്‍തുക പിഴയോ?

ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ജലത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കാണിച്ച് സാംസങ് നല്‍കിയ പരസ്യങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടാക്കാട്ടി ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്റ് കണ്‍സ്യൂമര്‍ കമ്മീഷന്‍ (എസിസിസി) കമ്പനിക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ സിമ്മിംഗ് പൂളുകളിലും സര്‍ഫിംഗ് സമയത്തും ഉപയോഗിക്കാമെന്നായിരുന്നു സാംസങിന്റെ പരസ്യം.

പരസ്യം തിരിച്ചടിയായി; സാംസങിനെ കാത്തിരിക്കുന്നത് വന്‍തുക പിഴയോ?

ജലവുമായുള്ള സമ്പര്‍ക്കം ഫോണിനെ ഏതുവിധത്തില്‍ ബാധിക്കുമെന്ന് മനസ്സിലാക്കാതെയാണ് കമ്പനി പരസ്യങ്ങള്‍ നല്‍കിയതെന്ന് എസിസിസി വ്യക്തമാക്കി. ഫോണ്‍ പൂര്‍ണ്ണമായി ജലത്തില്‍ മുങ്ങിക്കിടക്കുന്നതായി പരസ്യങ്ങളില്‍ കാണിച്ചിരുന്നു.

പരസ്യങ്ങളെ അടിസ്ഥാനമാക്കിയാണ് കേസ്

പരസ്യങ്ങളെ അടിസ്ഥാനമാക്കിയാണ് കേസ്

നിയമ നടപടിക്കൊടുവില്‍ സാംസങ് വന്‍തുക പിഴ ഒടുക്കേണ്ടി വരുമെന്നാണ് സൂചന. സാംസങിന്റെ 300-ല്‍ അധികം പരസ്യങ്ങളെ അടിസ്ഥാനമാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. കടല്‍വെള്ളം ഉള്‍പ്പെടെയുള്ള എതുതരം ജലവുമായി സമ്പര്‍ക്കത്തില്‍ വന്നാലും അതിനെ അതിജീവിക്കാന്‍ കഴിയുമെന്ന് തരത്തില്‍ സാംസങ് നല്‍കിയ പരസ്യങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്ന നിലപാടിലാണ് എ.സി.സി.സി. ഇത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും അവര്‍ പറയുന്നു.

 സാംസങ് ഗാലക്‌സി

സാംസങ് ഗാലക്‌സി

നിയമപരമായി കേസിനെ നേരിടുമെന്ന് സാംസങ് വ്യക്തമാക്കി. ഗാലക്‌സി നോട്ട്7 സ്മാര്‍ട്ട്‌ഫോണുകള്‍ 2016-ല്‍ വ്യാപകമായി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ ദുഷ്‌പേര് മാറ്റി വിപണിയുടെ വിശ്വാസ്യത നേടുന്നതിനായി സാംസങ് വന്‍തുക പരസ്യങ്ങള്‍ക്ക് ചെലവഴിച്ചിരുന്നു.

വിപണിയുടെ വിശ്വാസ്യത

വിപണിയുടെ വിശ്വാസ്യത

സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ജലപ്രതിരോധ ശേഷിയുണ്ടെന്ന കമ്പനിയുടെ അവകാശവാദത്തെ അമേരിക്കന്‍ മാസികയായ കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട് നേരത്തേ തന്നെ ചോദ്യം ചെയ്തിരുന്നു. നിര്‍മ്മാണത്തിലെ അപാകത മൂലമാണ് ചില ഫോണുകളില്‍ വെള്ളം കയറിയതെന്നായിരുന്നു അന്ന് സാംസങിന്റെ വാദം. മാത്രമല്ല പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും കമ്പനി അറിയിച്ചു. തുടര്‍ന്നും ഉപഭോക്താക്കളില്‍ നിന്ന് ഇത്തരം പരാതികള്‍ ഉയര്‍ന്നെങ്കിലും കമ്പനി അവ ഗൗരവത്തിലെടുത്തില്ല. നിബന്ധനകള്‍ക്ക് വിരുദ്ധമായി വാറന്റി നിഷേധിച്ചതായും ആക്ഷേപങ്ങളുണ്ടായി.

Best Mobiles in India

English summary
The case is the first filed by a major regulator and could result in multi-million dollar fines. It centres on more than 300 advertisements in which Samsung showed its Galaxy phones being used at the bottom of swimming pools and in the ocean.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X