ഉണരൂ ഉപഭോക്താവേ ഉണരൂ! ഇനി സിനിമകളും ഷോകളും തുച്ഛമായ വിലയിൽ കാണാം
നിരവധി ഒടിടി ചാനലുകൾ ഉള്ള ഈ കാലത്ത് ഏത് ഒടിടിയിൽ സബ്‌സ്‌ക്രിപ്‌ഷൻ എടുക്കണമെന്ന കൺഫ്യൂഷനിൽ ആണോ നിങ്ങൾ? ആ സംശയത്തിന് ഇന്നത്തോടെ വിട നൽകൂ. മികച്ച ഫീച്ചറുകളോടൊപ്പം കൈയിൽ ഒതുങ്ങുന്ന പ്ലാനുകൾ നൽകുന്ന ഒടിടികളേ കുറിച്ചാണ് ഈ ലേഖനം സംസാരിക്കുന്നത്. മുഴുവൻ വായിച്ചതിന് ശേഷം നിങ്ങൾക്ക് താങ്ങാനാകുന്ന മികച്ച ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ തിരഞ്ഞെടുക്കൂ..
ഇന്ത്യയിലെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ്റെ പുതിയ വിലകൾ JioCinema കുറച്ചു. ഇപ്പോൾ, പ്രതിമാസം 29 രൂപ മുതൽ ആരംഭിക്കുന്ന പുതിയ പ്ലാനുകൾ ആണ് JioCinema നൽകുന്നത്. ടെലികോം മേഖലയിൽ ചെയ്തതു പോലെ OTT വിഭാഗത്തേയും മലർത്തി അടിക്കാൻ തുടക്കം കുറിക്കുകയാണ് JioCinema.മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് അത്ര ഉപയോക്ത നേട്ടം JioCinemaക്ക് കൈവരിക്കാൻ സാധിച്ചിരുന്നില്ല എങ്കിലും ഈ പുതിക്കിയ പ്ലാനുകൾ JioCinemaയേ നേട്ടത്തിൽ എത്തിച്ചേക്കും.

JioCinema അടുത്തിടെ രണ്ട് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളാണ് അവതരിപ്പിച്ചത്. പ്രീമിയം പ്ലാനിന് പ്രതിമാസം 29 രൂപ, ഫാമിലി പ്ലാനിന് 89 രൂപ എന്ന നിരക്കിലാണ് പുതിയ പ്ലാനുകൾ. ടെലികോം മേഖലയിൽ കണ്ടത് പോലെ JioCinema പ്രീമിയം പ്ലാനിന് പ്രതിമാസം 59 രൂപ, ഫാമിലി പ്ലാനിന് 149 രൂപ എന്ന രീതിയിൽ കൂട്ടുവാനും സാധ്യത ഉണ്ട്.
ആനുകൂല്യങ്ങളെ സംബന്ധിച്ച്, സ്‌പോർട്‌സും തത്സമയ പ്രക്ഷേപണങ്ങളും പ്ലാറ്റ്‌ഫോമിൽ ലഭ്യമായ എല്ലാ പ്രീമിയം കണ്ടന്റുകളും കാണുവാൻ സാധിക്കും എന്നതിലുപരി ആപ്പിലുടനീളം പരസ്യരഹിത സൗകര്യവും പ്രീമിയം പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല, ഒരാൾക്ക് 4K റെസല്യൂഷൻ വരെ സ്ട്രീം ചെയ്യാം. എന്നിരുന്നാലും, ഒരാൾക്ക് ഒരു സമയം ഒരു സ്ക്രീനിൽ മാത്രമേ ഈ ആനുകൂല്യങ്ങൾ ലഭ്യമാകുകയുള്ളു.

നിങ്ങളുടെ പ്രിയപ്പെട്ട ഷോകൾ എപ്പോൾ വേണമെങ്കിലും എവിടെയും ഡൗൺലോഡ് ചെയ്യാനും കാണാനും ഈ പ്ലാനിലൂടെ നിങ്ങൾക്ക് സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. പ്രീമിയം പ്ലാനിൻ്റെ എല്ലാ ആനുകൂല്യങ്ങളും ഫാമിലി പ്ലാനിലും ഉണ്ടാകും. നാല് ഉപകരണങ്ങളിൽ വരെ സ്ട്രീം ചെയ്യാനാകും എന്നതാണ് ഫാമിലി പ്ലാനിന്റെ പ്രത്യേകത.
പുതിയ വിലനിർണ്ണയ തന്ത്രവുമായി വന്ന JioCinemaക്ക് എതിരാളികളെ നേരിടാൻ കഴിയുമോ? ഈ ചോദ്യത്തിന് ഉത്തരം നൽകാൻ, Netflix, Amazon Prime, Disney+ Hotstar എന്നിവയുൾപ്പെടെ എല്ലാ ജനപ്രിയ OTT പ്ലെയറുകളുടെയും ഏറ്റവും വില കുറഞ്ഞ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഞങ്ങൾ ചുവടെ നൽകുന്നുണ്ട്. നിങ്ങൾക്ക് ഉചിതമാകുന്നതിന് പൈസ കൊടുക്കുന്നത് അല്ലേ നല്ലത്?
നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാൻ : നെറ്റ്ഫ്ലിക്സ് ഉപയോക്താക്കൾക്കായി ധാരാളം സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഏറ്റവും വില കുറഞ്ഞത് 149 രൂപ വിലയുള്ള മൊബൈൽ പ്ലാനാണ്. ഈ പ്ലാൻ പ്രകാരം, ഉപഭോക്താക്കൾക്ക് 480p ക്വാളിറ്റിയിൽ പരസ്യ രഹിത കണ്ടന്റുകൾ ആപ്പിൽ കാണാൻ കഴിയും. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒരു സമയം ഒരു സ്ക്രീനിൽ മാത്രമേ സ്ട്രീം ചെയ്യാൻ സാധിക്കൂ.
മാത്രവുമല്ല, ഏതെങ്കിലും ഒരു ഡിവൈസിൽ കാണുവാൻ ഉള്ള അനുവാദം ഈ പ്ലാൻ നൽകുന്നില്ല. സ്‌മാർട്ട്‌ഫോണിലോ ടാബ്‌ലെറ്റിലോ മാത്രമേ സ്ട്രീം ചെയ്യാനാകൂ. കമ്പ്യൂട്ടറിൻ്റെയും ടിവിയുടെയും സപ്പോർട്ട് ആവശ്യമെങ്കിൽ വില കൂടിയ പ്ലാൻ തിരഞ്ഞെടുക്കേണ്ടതുണ്ട്. ബേസിക്ക് പ്ലാൻ പ്രതിമാസം 199 രൂപ, സ്റ്റാൻഡേർഡ് പ്ലാൻ പ്രതിമാസം 499 രൂപ, പ്രീമിയം പ്ലാൻ പ്രതിമാസം 649 രൂപ എന്നിവയാണ് മറ്റ് പ്ലാനുകൾ.
ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ പ്ലാൻ : ആമസോണിന് പ്രൈം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനും ഉണ്ട് എന്നത് മറക്കാതിരിക്കുക. ഇത് ഉപഭോക്താക്കൾക്ക് പ്രതിവർഷം 799 രൂപ വിലയിൽ ചില മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാൻ ആണ്. പ്ലാറ്റ്‌ഫോമിലെ എല്ലാ കണ്ടന്റുകളും HD റെസല്യൂഷനിൽ കാണാൻ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ ഉപഭോക്താക്കളെ സഹായിക്കുന്നു.
എന്നിരുന്നാലും, പ്രൈം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ Netflix അല്ലെങ്കിൽ JioCinema പ്ലാനുകൾ പോലെ പരസ്യ രഹിത ഫീച്ചർ നൽകുന്നില്ല. മാത്രമല്ല, നിങ്ങൾക്ക് ഒരു മൊബൈൽ ഉപകരണത്തിൽ മാത്രമേ സ്ട്രീം ചെയ്യാൻ കഴിയൂ. പ്രൈം ലൈറ്റ് മെമ്പർഷിപ്പ്, ആമസോൺ ഓൺലൈൻ സൈറ്റിലെ സൗജന്യ ഏകദിന ഡെലിവറി, രണ്ട് ദിവസത്തെ ഡെലിവറി, ഷെഡ്യൂൾ ചെയ്ത ഡെലിവറി, ഒരേ ദിവസത്തെ ഡെലിവറി, എക്‌സ്‌ക്ലൂസീവ് ഡീലുകളിലേക്കും വിൽപ്പനയിലേക്കും നേരത്തെയുള്ള ആക്‌സസ് എന്നീ ആമസോൺ പ്രൈം ആനുകൂല്യങ്ങളും നൽകുന്നുണ്ട്.
ഇതുകൂടാതെ, ആമസോൺ പ്രൈമിൻ്റെ പൂർണ്ണമായി പ്രയോജനപ്പെടുത്തേണ്ടവർക്ക് സ്റ്റാൻഡേർഡ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളിലേക്ക് പോകാം. പ്രതിമാസ 299 രൂപ, 3 മാസം കൂടുമ്പോൾ 599, രൂപ, ഒരു വർഷം 1,499 രൂപ എന്ന നിരക്കിലാണ് സ്റ്റാൻഡേർഡ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഉള്ളത്. ഈ പ്ലാനുകളിൽ പരസ്യ രഹിത ഫീച്ചർ ഉണ്ടായിരിക്കുന്നതാണ്.
Disney+ Hotstar സബ്സ്ക്രിപ്ഷൻ പ്ലാൻ : Disney+ Hotstar അതിൻ്റെ ഉപഭോക്താക്കൾക്കായി ഒരു മൊബൈൽ പ്ലാൻ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. പ്ലാനിൻ്റെ വില മൂന്ന് മാസത്തേക്ക് 149 രൂപ അല്ലെങ്കിൽ പ്രതിവർഷം 499 രൂപ. ഇതുപയോഗിച്ച്, ഉപഭോക്താക്കൾക്ക് അവരുടെ സ്‌മാർട്ട്‌ഫോണിലോ ടാബ്‌ലെറ്റിലോ സിനിമകൾ, ലൈവ് സ്‌പോർട്‌സ്, ടിവി, ഒറിജിനൽ കണ്ടന്റുകൾ എന്നിവയുൾപ്പെടെ എല്ലാ കണ്ടന്റുകളും കാണാൻ കഴിയും.
ഉപയോക്താക്കൾക്ക് HD റെസല്യൂഷനിൽ കണ്ടന്റുകൾ ആസ്വദിക്കാനാകും. ഒരേ സമയം ഒരു ഉപകരണത്തിൽ മാത്രമാണ് കണ്ടന്റുകൾ കാണാൻ അനുവദിക്കുന്നത്. ഈ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ പരസ്യ രഹിത ഫീച്ചർ നൽകുന്നില്ല. ഇത് കൂടാതെ, പ്രതിവർഷം 899 രൂപ, മൂന്ന് മാസത്തേക്ക് 299 രൂപ എന്ന നിരക്കിൽ ടിവി, ലാപ്‌ടോപ്പ് സ്‌ക്രീനുകൾക്കായിയുള്ള പ്ലാനും നൽകുന്നുണ്ട്. പ്രതിമാസം 299 രൂപ, മൂന്ന് മാസത്തേക്ക് 49 രൂപ, പ്രതിവർഷം 1,499 രൂപ എന്ന വിലയിൽ പ്രീമിയം പ്ലാനുമുണ്ട്.
ഏറ്റവും ചെലവേറിയ ഓഫറാണ് നെറ്റ്ഫ്ലിക്സ്. 149 രൂപയുടെ മൊബൈൽ പ്ലാൻ ഒരു പരസ്യ രഹിത ഫീച്ചർ നൽകുന്നുണ്ടെങ്കിലും 480p ക്വാളിറ്റി നിലവാരമേ ഉള്ളു എന്നത് സബ്‌സ്‌ക്രിപ്‌ഷൻ ചെയ്യാൻ പിന്നോട്ട് വലികുന്ന ഒന്നാണ്. മാത്രമല്ല ഇത് മൊബൈൽ ഉപകരണങ്ങളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതും ഉപയോക്താക്കളെ മറ്റ് ഒടിടി പ്ലാറ്റഫോമിലേക്ക് മാറാൻ സാഹചര്യമൊരുക്കുന്നു.
JioCinema പ്രതിമാസം 29 രൂപ പ്ലാൻ ഒരു നല്ല ഓഫർ ആണെന്ന് വേണം കരുതാൻ. ഈ ബജറ്റിൽ നിങ്ങൾക്ക് ലഭിക്കാവുന്ന ചില മികച്ച ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. അത് 4K സ്ട്രീമിംഗ് ഗുണനിലവാരം മുതൽ എല്ലാ ഉപകരണങ്ങളിലും (ലാപ്‌ടോപ്പും ടിവിയും ഉൾപ്പെടെ) ഉപയോഗിക്കാം എന്നതും കൂടുതൽ ആകർഷിക്കുന്ന ഒന്നാണ്.


Click it and Unblock the Notifications








