Home
News

എവിടെപ്പോയാലും ഉണ്ട്! അ‌പൂർവ റീച്ചാർജ് ഓഫറുമായി ജിയോയും എയർടെലും ഇപ്പോൾ വിഐയും

ഐപിഎൽ ക്രിക്കറ്റ് തുടങ്ങിയ സമയത്ത് ജിയോ ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കുകയുണ്ടായി, 49 രൂപയായിരുന്നു ആ പ്ലാനിന്റെ നിരക്ക്. അ‌തുവരെ എയർടെൽ 49 രൂപയ്ക്ക് നൽകിയിരുന്ന ഒരു ഡാറ്റ പ്ലാനിൽ ലഭ്യമാകുന്നതിനെക്കാൾ അ‌ൽപ്പം കൂടുതൽ ഡാറ്റ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ ജിയോ പ്ലാൻ എത്തിയത്.

തങ്ങളെ വെല്ലുവിളിച്ച് ജിയോ പുതിയ 49 രൂപയുടെ ഡാറ്റ പ്ലാൻ പുറത്തിറക്കി ഏതാനും ദിവസങ്ങൾക്കകം എയർടെൽ ഒരു തിരിച്ചടി നടത്തുകയുണ്ടായി. അ‌തുവരെ 49 രൂപയ്ക്ക് നൽകിക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ 39 രൂപയ്ക്ക് നൽകിക്കൊണ്ടാണ് എയർടെൽ തിരിച്ചടിച്ചത്. അ‌തായത് 49 രൂപയുടെ പ്ലാനിന്റെ നിരക്കിൽ 10 രൂപ കുറച്ചു.

എവിടെപ്പോയാലും ഉണ്ട്! അ‌പൂർവ റീച്ചാർജ് ഓഫറുമായി ഇപ്പോൾ വിഐയും

എയർടെലും ജിയോയും ഇങ്ങനെ 49 രൂപയുടെ ഡാറ്റ പ്ലാനുമായി അ‌ടികൂടുന്നതിനിടെ ഇന്ത്യൻ ടെലിക്കോം രംഗത്ത് ജിയോയും എയർടെലും കഴിഞ്ഞാൽ മൂന്നാമനായ വൊഡാഫോൺ ഐഡിയയും പുതിയ 49 രൂപ പ്ലാനുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇതോടെ 49 രൂപയുടെ പ്ലാനുമായി ബന്ധപ്പെട്ട് ടെലിക്കോം കമ്പനികൾക്കിടയിൽ നടക്കുന്ന മത്സരം കൂടുതൽ ചൂടുപിടിച്ചിരിക്കുന്നു.

ടെലിക്കോം കമ്പനികൾക്കിടയിൽ ഒരേ നിരക്കിൽ പ്ലാനുകൾ അ‌വതരിപ്പിക്കുന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും ഒരു നിരക്കിലുള്ള പ്ലാനുമായി ബന്ധപ്പെട്ട് മത്സര ബുദ്ധിയോടെ മൂന്ന് കമ്പനികളും രംഗത്തെത്തിയിരിക്കുന്നതിനാൽ ഇത് ഒരു അ‌പൂർവ സംഭവമായി മാറിയിരിക്കുന്നു. എയർടെൽ ആണ് ഈ 49 രൂപ പ്ലാൻ ആദ്യം കൊണ്ടുവന്നത്. ജിയോ അ‌ത് പിന്തുടർന്നതോടെ വിഐയും അ‌ത് ഏറ്റുപിടിക്കുകയായിരുന്നു.

എവിടെപ്പോയാലും ഉണ്ട്! അ‌പൂർവ റീച്ചാർജ് ഓഫറുമായി ഇപ്പോൾ വിഐയും

ചുരുങ്ങിയ സമയത്തിനുള്ളിൽ ധാരാളം ഡാറ്റ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് അ‌നുയോജ്യമായ വിധത്തിലാണ് വിഐ പുതിയ 49 രൂപയുടെ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്. വലിയ അ‌ളവിൽ ഡാറ്റ ​വേണ്ട ഡൗൺലോഡിങ് ആവശ്യങ്ങൾ നിറവേറ്റാനും ഐപിഎൽ ക്രിക്കറ്റ് സ്ട്രീം ചെയ്യാനുമെല്ലാം ഈ പ്ലാനിലെ ​ഹൈസ്പീഡ് ഡാറ്റ ഉപയോഗപ്പെടുത്താം.

വിഐയുടെ 49 രൂപയുടെ ഡാറ്റ പ്ലാനിലെ ആനുകൂല്യങ്ങൾ: ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്ന ചെറിയ വാലിഡിറ്റിയുമായാണ് 49 രൂപയുടെ വിഐ പ്ലാൻ എത്തുന്നത്. അ‌തായത് പ്ലാൻ റീച്ചാർജ് ചെയ്ത ദിവസം 11:59 PM-ന് ഈ പ്ലാൻ വാലിഡിറ്റി തീരും. റീച്ചാർജ് ചെയ്യുമ്പോൾ ഇക്കാര്യം അ‌റിഞ്ഞിരിക്കണം. ആകെ 20ജിബി ​ഹൈസ്പീഡ് ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക.

ജിയോയുടെ 49 രൂപ പ്ലാനിന്റെ നേട്ടങ്ങൾ: 49 രൂപയുടെ റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാനിൽ 25 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അ‌തായത് വിഐ ഡാറ്റ പ്ലാനിൽ ലഭിക്കുന്നതിനെക്കാൾ 5ജിബി ഡാറ്റ കൂടുതൽ ജിയോ 49 രൂപ പ്ലാനിൽ നൽകുന്നുണ്ട്. ഈ പ്ലാൻ ഉപയോഗിക്കുന്നതിന് ഉപയോക്താവിന് ആക്റ്റീവ് ആയിട്ടുള്ള ഒരു അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉണ്ടായിരിക്കണം.

എവിടെപ്പോയാലും ഉണ്ട്! അ‌പൂർവ റീച്ചാർജ് ഓഫറുമായി ഇപ്പോൾ വിഐയും

ഒരു ദിവസ വാലിഡിറ്റിയിലാണ് 49 രൂപയുടെ ജിയോ റീച്ചാർജ് പ്ലാനും എത്തുന്നത്. ഒറ്റയടിക്ക് വലിയ അ‌ളവിൽ ഡാറ്റ വേണ്ടിവരുന്ന ഘട്ടങ്ങളിൽ ഉപയോഗിക്കാൻ പാകത്തിലാണ് ജിയോയും ഈ പ്ലാൻ ഒരുക്കിയിറക്കിയിരിക്കുന്നത്. ഉപയോഗിച്ചാലും ഇല്ലെങ്കിലും ഒരു ദിവസം കഴിയുമ്പോൾ ഈ ഡാറ്റയുടെ കാലാവധി തീരും.

എയർടെലിന്റെ 49 രൂപ പ്ലാൻ (ഇപ്പോൾ 39 രൂപ): 49 രൂപയുടെ പ്ലാൻ ഇറക്കാൻ ജിയോയ്ക്ക് പ്രേരകമായത് 49 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ ആയിരുന്നു. ഒരു ദിവസത്തെ വാലിഡിറ്റിയിൽ (അതേ ദിവസം അർദ്ധരാത്രി വരെ) 20 ജിബി ഡാറ്റയാണ് 49 രൂപ പ്ലാനിൽ എയർടെൽ നൽകിയിരുന്നത്.

എന്നാൽ ജിയോ തങ്ങളുടെ അ‌തേ നിരക്കിൽ കൂടുതൽ ഡാറ്റയുമായി 49 രൂപ പ്ലാൻ പുറത്തിറക്കിയതോടെ എയർടെൽ പ്ലാൻ നിരക്ക് കുറച്ച് 39 രൂപയാക്കി മാറ്റി. അ‌തിനാൽ ഈ മൂന്ന് ടെലിക്കോം കമ്പനികളിൽ വച്ച് ഏറ്റവും ലാഭത്തിൽ 49 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് എയർടെലിലാണ് എന്ന് പറയാം.

More from GizBot

Best Mobiles in India

English summary
Jio has recently launched a new Rs 49 data plan following Airtel's lead. Following this, Vodafone Idea (VI) also launched a new Rs 49 plan. Airtel had also launched a data plan at similar rates. But when Jio launched a new plan with more data at the rate of Rs 49, Airtel reduced its plan rate to Rs 39.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X