കേരളത്തില്‍ വൊഡാഫോണും എയര്‍ടെല്ലും 3 ജി സര്‍വീസ് പുനരാരംഭിക്കുന്നു

Posted By:

സ്‌പെക്ട്രം ഇല്ലാത്ത സര്‍ക്കിളുകളിലും ടെലികോം കമ്പനികള്‍ക്ക് 3 ജി സര്‍വീസ് സര്‍വീസ് ലഭ്യമാക്കാമെന്ന ടെലികോം ഡിസ്പ്യൂട്‌സ് സെറ്റില്‍മെന്റ് ആന്‍ഡ് അപ്പെലെറ്റ് ട്രിബ്യൂണലിന്റെ വിധിയെ തുടര്‍ന്ന് വിവിധ സര്‍ക്കിളുകളില്‍ 3 ജി റോമിംഗ് സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍ടെലും ഐഡിയയും വൊഡാഫോണും തീരുമാനിച്ചു. ഇതോടെ കേരളമുള്‍പ്പെടെയുള്ള സര്‍ക്കിളുകളില്‍ വൊഡാഫോണ്‍, എയര്‍ടെല്‍ 3 ജി സര്‍വീസ് ൈവകാതെ ലഭ്യമാവും.

കേരളത്തില്‍ വൊഡാഫോണും എയര്‍ടെല്ലും 3 ജി സര്‍വീസ് പുനരാരംഭിക്കുന്നു

2011-ലാണ് ഈ മുന്നു കമ്പനികള്‍ സ്‌പെക്ട്രം ഇല്ലാത്ത സര്‍ക്കിളുകളില്‍ പരസ്പര സഹകരണത്തോടെ 3 ജി സര്‍വീസ് ലഭ്യമാക്കുന്നതിനുള്ള കരാര്‍ ഒപ്പുവച്ചത്. ഇതുപ്രകാരം വൊഡാഫോണിന് സ്‌പെക്ട്രമില്ലാത്ത സര്‍ക്കിളുകളായ കേരളത്തിലും ആന്ധ്രയിലും 3 ജി സര്‍വീസ് ലഭ്യമാക്കാന്‍ സാധിക്കുമായിരുന്നു.

എന്നാല്‍ ടെലികോം കമ്പനികള്‍ ഒപ്പുവച്ച കരാര്‍ നിയമവിരുദ്ധമാണെന്നു കാണിച്ച് ടെലികോം വകുപ്പ് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. മാത്രമല്ല, 1200 കോടി രൂപ പിഴ വിധിക്കുകയും ചെയ്തു. തുടര്‍ന്നാണ് കമ്പനികള്‍ ട്രിബ്യൂണലിനെ സമീപിച്ചത്.

സ്വന്തമായി സ്‌പെക്ട്രം ഇല്ലാത്ത സര്‍ക്കിളുകളിലും 3 ജി സര്‍വീസ് ലഭ്യമാക്കുന്നത് നിയമവിരുദ്ധമല്ലെന്നു പറഞ്ഞ ട്രിബ്യൂണല്‍ പിഴയടക്കേണ്ടതില്ലെന്നും വിധിച്ചു. ഇതോടെ കേരളത്തിനു പുറമെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, ജമ്മു ആന്‍ഡ് കാഷ്മീര്‍, ഹിമാചല്‍ പ്രദേശ്, യു.പി, ബിഹാര്‍, ആസാം എന്നിവിടങ്ങളില്‍ വൊഡാഫോണിന് ത്രീ ജി റോമിംഗ് സര്‍വീസ് ലഭ്യമാക്കാന്‍ സാധിക്കും.

ഡല്‍ഹി, മുംബൈ, രാജസ്ഥാന്‍, കര്‍ണാടക, കോല്‍കത്ത, വെസ്റ്റ് ബംഗാള്‍, തമിഴ്‌നാട്, ബിഹാര്‍, ആസാം തുടങ്ങിയ സര്‍ക്കിളുകളില്‍ ഐഡിയയ്ക്കും 3 ജി റോമിംഗ് സര്‍വീസ് ലഭ്യമാക്കാം. എയര്‍ടെല്ലും കേരളം ഉള്‍പ്പെടെ 8 സര്‍ക്കിളുകളില്‍ 3 ജി റോമിംഗ് ലഭ്യമാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot