ഫേസ്ബുക്കിനു പിന്നാലെ ഗൂഗിളും ഇന്ത്യന്‍ കമ്പനി ഏറ്റെടുക്കുന്നു!!!

Posted By:

ഫേസ്ബുക് ബാഗ്ലൂര്‍ ആസ്ഥാനമായുള്ള സ്റ്റാര്‍ട് അപ് ഏറ്റെടുത്തതിനു പിന്നാലെ ഗൂഗിളും ഇന്ത്യന്‍ വേരുകളുള്ള കമ്പനിയെ ഏറ്റെടുക്കുന്നു. രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ മൂന്നുപേര്‍ ചേര്‍ന്ന തുടങ്ങിയ ഇംപെര്‍മിയം എന്ന കമ്പനിയാണ് ഗൂഗിളിന്റെ ഭാഗമാകുന്നത്. ബാംഗ്ലൂരിലും കാലിഫോര്‍ണിയയിലും ഓഫീസുകളുള്ള കമ്പനിയുടെ സ്ഥാപകര്‍ ഇന്ത്യക്കാരായ രാമറാവു, നവീന്‍ ജമാല്‍ എന്നിവരും അമേരിക്കക്കാരനായ മാര്‍ക് റിഷെറുമാണ്. മാര്‍ക് റിഷെര്‍ ആയിരുന്നു കമ്പനിയുടെ സി.ഇ.ഒ.

ഫേസ്ബുക്കിനു പിന്നാലെ ഗൂഗിളും ഇന്ത്യന്‍ കമ്പനി ഏറ്റെടുക്കുന്നു!!!

യാഹുവില്‍ ജോലി ചെയ്തിരുന്ന മൂന്നുപേരും അവിടെനിന്ന് രാജിവച്ച ശേഷം 2010-ലാണ് ഇംപര്‍മിയം ആരംഭിച്ചത്. വെബ്‌സൈറ്റുകള്‍ക്ക് ആവശ്യമായ സുരക്ഷാ ഉത്പന്നങ്ങള്‍ നിര്‍മിക്കുകയായിരുന്നു സ്ഥാപനം ചെയ്തിരുന്നത്. എന്നാല്‍ എത്രരൂപയ്ക്കാണ് സ്ഥാപനത്തെ ഏറ്റെടുക്കുന്നതെന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇംപെര്‍മിയം സ്ഥാപകരിലൊരാളായ നവീന്‍ ജമാല്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയാണ്. പഠനത്തിനായി യു.എസില്‍ എത്തിയ അദ്ദേഹം 1998-ല്‍ യാഹുവില്‍ ചേര്‍ന്നു. ബാംഗ്ലൂര്‍ സ്വദേശിയായ രാമറാവുവും ഉപരിപഠനം യു.എസില്‍ നിന്നാണ് നേടിയത്.

ഫേസ്ബുക്കിനു പിന്നാലെ ഗൂഗിളും ഇന്ത്യന്‍ സ്ഥാപനം ഏറ്റെടുക്കുന്നതോടെ ഇന്ത്യയിലെ സ്റ്റാര്‍ട്പ്പുകള്‍ക്ക് അത് വലിയ പ്രചോദനം നല്‍കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot