ടാറ്റ സ്കൈയ്ക്ക് പിന്നാലെ സെറ്റ് ടോപ്പ് ബോക്‌സുകളുടെ വില കൂട്ടി എയർടെലും

|

എയർടെൽ തങ്ങളുടെ ഡിടിഎച്ച് സേവനങ്ങൾക്ക് നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്. പുതിയ കണക്ഷനുകൾക്കും സെക്കൻഡറി കണക്ഷനുകൾക്കുമെല്ലാം ഈ നിരക്ക് വർധനവ് ബാധകമാണ്. ടാറ്റ സ്കൈ അതിന്റെ സെറ്റ് ടോപ്പ് ബോക്സുകളുടെ (എസ്ടിബി) വില ഉയർത്തുന്നതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഏതാനും മണിക്കൂറുകൾക്ക് അകമാണ് എയർടെൽ തങ്ങളുടെ ഡിടിഎച്ച് സേവനങ്ങളുടെ നിരക്ക് ഉയർത്തുന്നതായി പ്രഖ്യാപിച്ചത്. ഭാരതി എയർടെൽ രാജ്യത്തെ മുൻനിര ഡിടിഎച്ച് സേവന ദാതാക്കളിൽ ഒന്നാണ്. ഡിടിഎച്ച് സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം ധാരാളം അധിക ആനുകൂല്യങ്ങളും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. 27 ശതമാനത്തോളമാണ് ടാറ്റ സ്കൈ തങ്ങളുടെ സെറ്റ് ടോപ്പ് ബോക്സുകളുടെ വിലയിൽ കൊണ്ട് വന്ന വർധനവ്. നിലവിൽ രാജ്യത്തെ ഏറ്റവും ചെലവേറിയ ഡിടിഎച്ച് സേവനങ്ങൾ നൽകുന്നതും ടാറ്റ സ്കൈ തന്നെ. രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് ഡിടിഎച്ച് സേവന ദാതാക്കളും നിരക്ക് ഉയർത്തിയ സാഹചര്യത്തിൽ മറ്റ് ഡിടിഎച്ച് ദാതാക്കളും നിരക്ക് കൂട്ടിയേക്കാം.

 

പുതിയ നിരക്കും ഫീച്ചറുകളും

പുതിയ നിരക്കും ഫീച്ചറുകളും

എയർടെൽ അതിന്റെ എല്ലാ ഡിടിഎച്ച് പ്ലാനുകളുടെയും വിലയിൽ മാറ്റം വരുത്തി. കമ്പനി വാഗ്ദാനം ചെയ്യുന്ന എച്ച്‌ഡി ഹൈ ഡെഫനിഷൻ പ്ലാനിന് ഇപ്പോൾ ജിഎസ്ടി ഉൾപ്പെടെ 1,850 രൂപ വിലയുണ്ട്. എന്നിരുന്നാലും, പ്ലാൻ സബ്‌സ്‌ക്രൈബ് ചെയ്യുമ്പോൾ, ഒരു അധിക എൻസിഎഫ് (നെറ്റ്‌വർക്ക് കപ്പാസിറ്റി ഫീസ്) ഈടാക്കുന്നുണ്ട്. 153 രൂപയാണ് എൻസിഎഫ് ഫീസ്. ജിഎസ്ടി ഉൾപ്പെടെ പ്ലാനിന്റെ ആകെ വില 2,003 രൂപയാണ്. പുതുക്കിയ നിരക്കുകളുടെ ലിസ്റ്റ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

വെടിയുണ്ടകളെ തടഞ്ഞ് നിർത്തുന്ന ഐഫോൺ! വില 4.8 ലക്ഷംവെടിയുണ്ടകളെ തടഞ്ഞ് നിർത്തുന്ന ഐഫോൺ! വില 4.8 ലക്ഷം

എയർടെൽ

എയർടെൽ നൽകുന്ന പ്ലാൻ വിവിധ അധിക ആനുകൂല്യങ്ങളോടും കൂടിയാണ് വരുന്നത്. ഡോൾബി ഡിജിറ്റൽ സൌണ്ട്, പ്രീമിയം വീഡിയോ ക്വാളിറ്റി എന്നിവയിലേക്കെല്ലാം ഉപയോക്താക്കൾക്ക് പ്രവേശനം ലഭിക്കുന്നു. പ്ലാൻ മുമ്പത്തേക്കാൾ കൂടുതൽ ചാനലുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ സബ്‌സ്‌ക്രൈബർമാർക്ക് ഉള്ളടക്കം റെക്കോർഡ് ചെയ്ത് പിന്നീട് പ്ലേ ചെയ്യാനുള്ള ഓപ്‌ഷനും നൽകുന്നു. ഡിടിഎച്ച് സേവനത്തിലേക്ക് പുതിയ സബ്‌സ്‌ക്രിപ്‌ഷൻ നേടാൻ ശ്രമിക്കുന്ന ഉപയോക്താക്കൾക്കും നിലവിലുള്ള കണക്ഷൻ പുതുക്കാൻ ആഗ്രഹിക്കുന്നവർക്കും പ്ലാൻ ചെലവുകൾ തുല്യമാണ്.

ഓഫർ
 

കൂടാതെ, ഉപയോക്താക്കൾക്ക് താൽപ്പര്യമുള്ള മറ്റ് ചില പ്ലാനുകളും എയർടെൽ ഓഫർ ചെയ്യുന്നുണ്ട്. ഉപയോക്താക്കൾക്ക് യഥാക്രമം 2,150 രൂപയ്ക്കും 2,949 രൂപയ്ക്കും എയർടെൽ എക്സ്ട്രീം ബേസിക്, എയർടെൽ എക്സ്ട്രീം പ്രീമിയം എന്നിവ ലഭിക്കും. ഈ രണ്ട് പ്ലാനുകളും ഉപയോക്താക്കൾക്ക് ടൺ കണക്കിന് അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, അവയിൽ ചിലത് മൊബൈൽ വഴിയുള്ള റിമോട്ട് കൺട്രോൾ, വോയ്‌സ് സെർച്ച്, ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയൊക്കെ ഉൾപ്പെടുന്നു.

പുതിയ ആയുധങ്ങൾ, വാഹനങ്ങൾ; ആവേശം നിറച്ച് പബ്ജി ന്യൂ സ്റ്റേറ്റ് അപ്ഡേറ്റ്പുതിയ ആയുധങ്ങൾ, വാഹനങ്ങൾ; ആവേശം നിറച്ച് പബ്ജി ന്യൂ സ്റ്റേറ്റ് അപ്ഡേറ്റ്

സെറ്റ് ടോപ്പ് ബോക്സുകൾക്ക് വില കൂട്ടി ടാറ്റ സ്കൈ

സെറ്റ് ടോപ്പ് ബോക്സുകൾക്ക് വില കൂട്ടി ടാറ്റ സ്കൈ

രാജ്യത്തെ ഏറ്റവും വലിയ ഡയറക്‌ട് ടു ഹോം (ഡിടിഎച്ച്) സേവന ദാതാക്കളാണ് നിലവിൽ ടാറ്റ സ്കൈ. തങ്ങളുടെ സെറ്റ് ടോപ്പ് ബോക്‌സുകളുടെ (എസ്‌ടിബി) നിരക്ക് വർധിപ്പിച്ചതോടെ ടാറ്റ സ്കൈ രാജ്യത്തെ ഏറ്റവും ചെലവേറിയ എസ്ടിബികൾ ഓഫർ ചെയ്യുന്ന കമ്പനിയായി മാറി. ഹൈ ഡെഫനിഷൻ (എച്ച്ഡി), സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) എന്നീ വിഭാഗങ്ങളിലെല്ലാം നിരക്ക് വർധനവ് ബാധകമാണ്. 27 ശതമാനം വരെയാണ് വിവിധ വിഭാഗങ്ങളിലെ സെറ്റ് ടോപ്പ് ബോക്സുകൾക്ക് വില കൂടിയത്.

ടാറ്റ സ്കൈ

ടാറ്റ സ്കൈ അവരുടെ എസ്ഡി, എച്ച്ഡി സെറ്റ് ടോപ്പ് ബോക്സുകളുടെ വിലയിൽ മാത്രമാണ് മാറ്റം വരുത്തിയത്. എസ്ഡി, എച്ച്ഡി സെറ്റ് ടോപ്പ് ബോക്സുകൾ നേരത്തെ 1,499 രൂപയ്ക്ക് ലഭ്യമായിരുന്നു. വില വർധനയ്ക്ക് ശേഷം, ടാറ്റ സ്കൈയിൽ നിന്നുള്ള എസ്ഡി സെറ്റ് ടോപ്പ് ബോക്സ് 1,699 രൂപയ്ക്കും എച്ച്‌ഡി സെറ്റ് ടോപ്പ് ബോക്സ് 1,899 രൂപയ്ക്കുമാണ് ലഭ്യമാകുന്നത്. കുത്തനെയുള്ള വില വർധനയാണിത്, ഒരു പുതിയ ടാറ്റ സ്കൈ ഡിടിഎച്ച് കണക്ഷൻ എടുക്കാൻ കാത്തിരുന്ന യൂസേഴ്സിനും ഇത് തിരിച്ചടിയാണ്. ടാറ്റ സ്കൈ ബിങ് പ്ലസ് സെറ്റ് ടോപ്പ് ബോക്സ് പഴയ വിലയ്ക്ക് ഇപ്പോഴും ലഭ്യമാണ്. 2,499 രൂപയാണ് ബിങ് പ്ലസ് സെറ്റ് ടോപ്പ് ബോക്സിന് ഈടാക്കുന്നത്. ടാറ്റ സ്കൈയിൽ നിന്നുള്ള എച്ച്ഡി സെറ്റ് ടോപ്പ് ബോക്സുകളുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ, ബിങ് പ്ലസ് സെറ്റ് ടോപ്പ് ബോക്സ് വളരെ മികച്ച ഓപ്ഷൻ തന്നെയാണെന്ന് കരുതാം.

ക്രിപ്റ്റോ വാലറ്റ് തട്ടിപ്പുകാരിൽ നിന്ന് രക്ഷ നേടാനുള്ള മാർഗങ്ങൾക്രിപ്റ്റോ വാലറ്റ് തട്ടിപ്പുകാരിൽ നിന്ന് രക്ഷ നേടാനുള്ള മാർഗങ്ങൾ

സെറ്റ് ടോപ്പ് ബോക്സുകൾ

നിരക്ക് വർധനവിന് ശേഷം ടാറ്റ സ്കൈയുടെ എസ്ഡി, എച്ച്ഡി സെറ്റ് ടോപ്പ് ബോക്സുകളുടെ വിലകൾ തമ്മിൽ നിസാരമായ വ്യത്യാസം മാത്രമാണ് ഉള്ളത്. ഉപയോക്താക്കൾ ദീർഘകാലത്തേക്കായാണ് സെറ്റ് ടോപ്പ് ബോക്സുകൾ വാങ്ങുന്നത്. അതിനാൽ തന്നെ ബിങ് പ്ലസ് സെറ്റ് ടോപ്പ് ബോക്സ് വാങ്ങുന്നത് വളരെ നല്ലൊരു തീരുമാനം ആയിരിക്കും. എന്നാൽ നിങ്ങൾക്ക് കൂടുതൽ അഫോഡബിൾ ആയ സെറ്റ് ടോപ്പ് ബോക്സുകൾ വേണമെങ്കിൽ, നിങ്ങൾക്ക് ഡിഷ് ടിവി, ഡി2എച്ച്, എയർടെൽ ഡിജിറ്റൽ ടിവി എന്നിവയിലേക്ക് പോകാം. അവയെല്ലാം വിവിധ തരത്തിലുള്ള സെറ്റ് ടോപ്പ് ബോക്സുകൾ വാഗ്ദാനം ചെയ്യുന്നു. വിശദാംശങ്ങൾ ഈ കമ്പനികളുടെ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അതേ സമയം, പുതിയ സെറ്റ് ടോപ്പ് ബോക്സ് വാങ്ങുന്ന ഉപയോക്താക്കൾക്കുള്ള 100% ക്യാഷ്ബാക്ക് ഓഫറും ടാറ്റ സ്കൈ നീക്കം ചെയ്തിട്ടുണ്ട്. കമ്പനിയിൽ നിന്നുള്ള ആശ്ചര്യകരമായ നീക്കമാണിത്, ടാറ്റ സ്കൈയുടെ വിപണി വിഹിതത്തെ വരെ കമ്പനിയുടെ പുതിയ നീക്കങ്ങൾ ബാധിച്ചേക്കാം.

Best Mobiles in India

English summary
Airtel has increased rates for its DTH services. This rate increase applies to both new connections and secondary connections. Tata Sky announced yesterday that it was raising the price of its set-top boxes (STB). Within hours, Airtel announced that it was raising rates for its DTH services.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X