ടിക് ടോക്കിന് പിന്നാലെ PUBG മൊബൈലിനും നിരോധനം വന്നേക്കും; ഡൗണ്‍ലോഡ് നിരോധിക്കാന്‍ ഗൂഗിളിനോട് രാജ്‌കോട്ട് പോലീസ്

|

ദിവസങ്ങള്‍ക്ക് മുമ്പാണ് ജനപ്രിയ ആപ്പ് ആയ ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചത്. തങ്ങളുടെ ആപ് സ്റ്റോറുകളില്‍ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഗൂഗിളിനും ആപ്പിളിനും നോട്ടീസ് നല്‍കി. തുടര്‍ന്ന് ഇവ ആപ്പ് പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെ മൊബൈല്‍ ഗെയിമായ PUBG മൊബൈല്‍ രാജ്‌കോട്ട് പരിധിയില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രാജ്‌കോട്ട് പോലീസ് ഗൂഗിളിന് കത്തുനല്‍കി. ഇത് PUBG മൊബൈലിന്റെ നിരോധനത്തിലേക്ക് വഴിവയ്ക്കുമെന്ന ആശങ്ക ശക്തമാണ്.

 

ഗെയിം നിരോധിച്ചിട്ടുണ്ട്.

ഗെയിം നിരോധിച്ചിട്ടുണ്ട്.

രാജ്‌കോട്ട് മേഖലയില്‍ PUBG മൊബൈല്‍ നിരോധിച്ചിട്ടുള്ളതിനാല്‍ പ്രദേശത്തെ ഐപി അഡ്രസ്സുകളില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് കത്ത് നല്‍കിയിട്ടുള്ളതായി രാജ്‌കോട്ട് പോലീസ് കമ്മീഷണര്‍ മനോജ് അഗര്‍വാള്‍ സ്ഥിരീകരിച്ചു. ഗെയിം കുട്ടികളെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നതിനാലാണ് നടപടിയെന്ന് ഉന്നത പോലീസ് വൃത്തങ്ങളും വ്യക്തമാക്കി. മുന്‍പ് പരീക്ഷാകാലത്ത് ഗെയിം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ അത് കുട്ടികള്‍ പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയായിരുന്നു.

രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നിരോധനം നിലവില്‍ വന്നതിന് ശേഷം പൊതുസ്ഥലത്ത് PUBG മൊബൈല്‍ കളിച്ചതിന് പോലീസ് ഏതാനും വ്യക്തികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ അധികവും യുവാക്കളാണ്. ഇവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്ന് കമ്മീഷണര്‍ പറഞ്ഞു. ഇവര്‍ക്ക് ആറുമാസം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരാം.

ഇതുവരെ പ്രതികരിച്ചിട്ടില്ല
 

ഇതുവരെ പ്രതികരിച്ചിട്ടില്ല

പോലീസിന്റെ കത്തിനോട് ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കാര്യങ്ങള്‍ സങ്കീര്‍ണ്ണമായി സംഭവം കോടതിയില്‍ എത്തുകയാണെങ്കില്‍ ടിക് ടോക്കിന്റെ വിധി PUBG മൊബൈലിനും വരാം. PUBG നിരോധനം ചോദ്യം ചെയ്ത് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും അത് കോടതി തള്ളി.

റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി PUBG മൊബൈല്‍ വിവാദങ്ങളില്‍ പെട്ടുഴലുകയാണ്. ഗെയിം കളിക്കാരുടെ മാനസിക- ശാരീരിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Best Mobiles in India

Read more about:
English summary
After TikTok, PUBG MOBILE could be banned soon: Rajkot police request Google to block downloads

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X