Home
News

ഐഫോണിനും ആൻഡ്രോയിഡിനും പകരക്കാരൻ? ഗൂഗിളിനോടും ആപ്പിളിനോടും നേരിട്ടേറ്റുമുട്ടുമോ ഇലോൺ മസ്ക്?

അപ്രവചനീയമായ സ്വഭാവത്തിനുടമയാണ് ലോക കോടീശ്വരൻ ഇലോൺ മസ്ക്. എപ്പോൾ എന്ത് ചെയ്യുമെന്നും ആരോട് വഴക്കടിക്കുമെന്നും പറയാൻ കഴിയാത്ത സ്വഭാവം. മസ്കിന്റെ ഈ പിടിതരാത്ത രീതികൾ അടുത്തിടെ നടന്ന ട്വിറ്റർ എറ്റെടുക്കലിലും തുടർനടപടികളിലുമൊക്കെ നാം കണ്ടതാണ്. മസ്കിനോട് ഏറ്റുമുട്ടാനോ പിടിച്ചു നിൽക്കാനോ കഴിയാതെ വന്നതോടെ ട്വിറ്റർ മൊത്തത്തിൽ ഇലോൺ മസ്കിന്റെ കൈകളിലുമെത്തി. എന്നാൽ ലോകത്തെ ഏറ്റവും വലിയ രണ്ട് കമ്പനികളായ ആപ്പിളിനോടും ഗൂഗിളിനോടും എറ്റുമുട്ടാൻ മസ്ക് തീരുമാനിച്ചാൽ എന്തായിരിക്കും പരിണിതഫലം? (Elon Musk).

പ്രതീക്ഷയും ചിലർക്കുള്ള മോഹവും

നിലവിൽ ഇതൊരു പ്രതീക്ഷയും ചിലർക്കുള്ള മോഹവും മാത്രമാണെങ്കിലും വേണ്ടി വന്നാൽ അതിനും താൻ ഒരുക്കമാണ് എന്ന വിധത്തിലുള്ള പരാമർശങ്ങൾ ഇലോൺ മസ്കിന്റെ ഭാഗത്ത് നിന്നും വന്ന് കഴിഞ്ഞു. വേണ്ടി വന്നാൽ താൻ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്നാണ് മസ്ക് പറഞ്ഞിരിക്കുന്നത്. ഒരു ട്വീറ്റിനുള്ള മറുപടി എന്ന നിലയ്ക്കാണ് മസ്ക് ഈ പരാമർശം നടത്തിയിരിക്കുന്നത്.

ഇലോൺ മസ്ക്

അമേരിക്കൻ കൺസർവേറ്റീവ് രാഷ്ട്രീയ നിരീക്ഷകയായ ലിസ് വീലർ ഐഫോണിനും ആൻഡ്രോയിഡിനുമുള്ള മറുപടി എന്ന നിലയിൽ ഇലോൺ മസ്ക് സ്വന്തമായി സ്മാർട്ട്ഫോൺ പുറത്തിറക്കണമെന്ന് ട്വീറ്റ് ചെയ്തിരുന്നു. ആപ്പിളും ഗൂഗിളും അവരുടെ ആപ്പ് സ്റ്റോറുകളിൽ നിന്നും ട്വിറ്ററിനെ പുറത്താക്കിയാൽ ഉള്ള തിരിച്ചടി എന്ന നിലയിലാണ് ലിസ് വീലർ ഈ ആശയം അവതരിപ്പിച്ചത്.

സ്മാർട്ട്ഫോൺ

ഇലോൺ മസ്ക് സ്മാർട്ട്ഫോൺ പുറത്തിറക്കിയാൽ അമേരിക്കയിലെ പകുതിയോളം പൌരന്മാരും ഐഫോണും ആൻഡ്രോയിഡും ഉപേക്ഷിക്കാൻ തയ്യാറാകുമെന്നാണ് വീലർ ട്വീറ്റിലൂടെ പറഞ്ഞ് വയ്ക്കുന്നത്. ചൊവ്വയിലേക്ക് പോകേണ്ട റോക്കറ്റ് ഉണ്ടാക്കാൻ കഴിയുന്നയാൾക്ക് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നത് വളരെ എളുപ്പമുള്ള കാര്യമല്ലേയെന്നും ലിസ് വീലർ തന്റെ ട്വീറ്റിൽ ചോദിച്ചിരുന്നു.

മറുപടി

ഇതിനുള്ള മറുപടി എന്ന നിലയിലാണ് മറ്റ് വഴികളൊന്നുമില്ലെങ്കിൽ താൻ സ്വന്തമായി തന്നെ സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ചത്. ആ സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മസ്ക് ട്വീറ്റ് ചെയ്തു. ട്വിറ്ററിനെ ആപ്പ് സ്റ്റോറുകളിൽ നിന്ന് പുറത്താക്കിയാൽ എന്ന വിധത്തിലുള്ള ചർച്ചകൾക്ക് പിന്നിലുള്ള കാരണങ്ങൾ ഇനി വിശദമായി നോക്കാം.

ആപ്പിളിന്റെയും ഗൂഗിളിന്റെയും കമ്മീഷൻ

ആപ്പിളിന്റെയും ഗൂഗിളിന്റെയും കമ്മീഷൻ

തങ്ങളുടെ ആപ്പ് സ്റ്റോറുകളിലെ ആപ്പുകളിൽ കൂടി നടക്കുന്ന ഇൻ ആപ്പ് പർച്ചേസുകൾക്ക് ആപ്പ് ഡെവലപ്പർമാരിൽ നിന്നും ആപ്പിളും ഗൂഗിളും കമ്മീഷൻ ഈടാക്കുന്നുണ്ട്. 15 മുതൽ 30 ശതമാനം വരെയാണ് ഇരു കമ്പനികളും ഈടാക്കുന്ന കമ്മീഷൻ നിരക്കുകൾ. ഇതിനെതിരെ പലപ്പോഴും രംഗത്ത് വരികയും ആപ്പിളിനെയും ഗൂഗിളിനെയും വലിയ രീതിയിൽ വിമർശിക്കുകയും ചെയ്തിട്ടുള്ള ആളാണ് ഇലോൺ മസ്ക്.

ബ്ലൂ ടിക് വെരിഫിക്കേഷൻ

ട്വിറ്റർ തങ്ങളുടെ ബ്ലൂ ടിക് വെരിഫിക്കേഷൻ ( വൈരിഫൈഡ് ബ്ലൂ ഫീച്ചർ ) ഫീച്ചർ വീണ്ടും ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ബ്ലൂടിക് വെരിഫിക്കേഷൻ വേണമെന്നുള്ളവർ അതിനായി 8 ഡോളർ ചിലവഴിക്കണം. ഇതൊരു ഇൻ ആപ്പ് പർച്ചേസ് ആയതിനാൽ തന്നെ നേരത്തെ പറഞ്ഞ കമ്മീഷൻ തുക ഗൂഗിളിനും ആപ്പിളിനും ട്വിറ്റർ നൽകേണ്ടി വരും. എന്നാൽ ഇക്കാര്യത്തിൽ മസ്ക് എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

ആപ്പ്

ആപ്പിളിനെയും ഗൂഗിളിനെയും വിമർശിക്കുന്ന പഴയ നിലപാട് മസ്ക് തുടരുകയാണെങ്കിൽ ട്വിറ്ററിനെ തങ്ങളുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് വിലക്കാൻ കമ്പനികൾക്ക് കഴിയും. ഈ സാഹചര്യത്തേക്കുറിച്ച് നടന്ന ചർച്ചകൾക്കുള്ള മറുപടി എന്ന നിലയിലാണ് പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കേണ്ടി വന്നാൽ അതും ചെയ്യുമെന്ന് ഇലോൺ മസ്ക് വ്യക്തമാക്കിയത്.

പുതിയ സ്മാർട്ട്ഫോൺ ബ്രാൻഡ് അവതരിപ്പിക്കാൻ മസ്കിന് കഴിയുമോ?

പുതിയ സ്മാർട്ട്ഫോൺ ബ്രാൻഡ് അവതരിപ്പിക്കാൻ മസ്കിന് കഴിയുമോ?

കോടാനുകോടികൾ കയ്യിലുള്ള ലോകത്തെ ഏറ്റവും ധനികനായ വ്യക്തിക്ക് എന്ത് വേണമെങ്കിലും ചെയ്യാൻ കഴിയും. പുതിയൊരു ഫോൺ പുറത്തിറക്കുന്നതടക്കം. പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നതാണ് യാഥാർഥ്യം. ജെഫ് ബെസോസും ആമസോണും 2014ൽ പുറത്തിറക്കിയ ഫയർ ഫോണിന്റെ കാര്യം തന്നെ ആലോചിച്ചാൽ മതിയാകും. വിപണിയിൽ പിടിച്ചു നിൽക്കാൻ പോയിട്ട് കാല് കുത്താൻ പോലും ഫയർ ഫോണിന് കഴിഞ്ഞില്ല.

Best Mobiles in India

English summary
Elon Musk, the world's richest man, is unpredictable. We've seen these elusive methods in Musk's recent Twitter takeover and follow-up. Unable to stand up to Musk, Twitter fell into Elon Musk's hands. What will happen if Musk decides to take on the world's two biggest companies, Apple and Google?
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X