അഗ്നി IV ഒഡിഷാ തീരത്തുനിന്നും വിജയകരമായി വിക്ഷേപിച്ചു

Written By:

4,000 കി.മി ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ന്യൂക്ലിയര്‍ വാഹക ബാലിസ്റ്റിക്ക് മിസൈലായ അഗ്നി IV വിജയകരമായി വിക്ഷേപിച്ചു. ഒഡിഷാ തീരത്തെ വീലര്‍ ഐലന്‍ഡില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.

20 മീറ്റര്‍ നീളമുളള സ്വദേശ നിര്‍മ്മിത മിസൈല്‍ ആര്‍മിയുടെ സ്ട്രാജിക്ക് ഫോര്‍സസ് കമാന്‍ഡ് ചൊവാഴ്ച 10.20-നാണ് വിക്ഷേപണം നടത്തിയത്.

അഗ്നി IV ഒഡിഷാ തീരത്തുനിന്നും വിജയകരമായി വിക്ഷേപിച്ചു

നേരത്തെ നിശ്ചയിച്ചിരുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ ലക്ഷ്യ സ്ഥാനത്തേക്ക് മിസൈല്‍ അതി കൃത്യമായാണ് പതിച്ചത്. എസ്എഫ്‌സി ഉദ്യോഗസ്ഥരുടെ കുറച്ച് കൂടി ഉപയോഗ പരീക്ഷണങ്ങള്‍ക്ക് ശേഷം മിസൈലിനെ ആര്‍മിയിലേക്ക് പ്രവേശിപ്പിക്കുന്നതാണ്.

Read more about:
English summary
Agni–IV successfully test-fired off Odisha coast.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot