Home
News

കീപാഡിൽ ടൈപ്പ് ചെയ്യുന്ന ശബ്ദം കേട്ട് വിവരങ്ങൾ ചോർത്തുന്നു; വീണ്ടും ഭീഷണി ഉയർത്തി എഐ

വീണ്ടും വാർത്തകളിൽ ഇടം പിടിച്ച് എഐ. ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്ന വാർത്തയുമായാണ് എഐയുടെ പുതിയ റിപ്പോർട്ട് പുറത്തിറങ്ങിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം കീപാഡിൽ ടൈപ് ചെയ്യുന്ന ശബ്ദം കേട്ട് എഐക്ക് ഇതിൽ നിന്ന് ഡാറ്റകൾ മോഷ്ടിക്കാൻ സാധിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ബ്ലീപ്പിം​ഗ് കമ്പ്യൂട്ടർ എന്ന വെബ്സൈറ്റ് ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

​ഗവേഷകർ ഇതിനായുള്ള പരിശീലനം എഐക്ക് നൽകിയിരുന്നു. 95 ശതമാനം കൃത്യതയോടെ എഐ ഇത് റേറ്റ് ചെയ്തെന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് യൂണിവേഴ്സിറ്റിൽ നിന്നുള്ള ​ഗവേഷകരാണ് ഈ പരീക്ഷണം നടത്തിയത്. കംപ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയുടെ ടൈപ്പിം​ഗ് സൗണ്ടുകൾ കൊണ്ടാണ് ​ഗവേഷകർ എഐയെ പരിശീലിപ്പിച്ചത്. ഇവ തിരിച്ചറിയാനും എഐ മോഡലുകൾക്ക് സാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കീപാഡിൽ ടൈപ്പ് ചെയ്യുന്ന ശബ്ദം കേട്ട് വിവരങ്ങൾ ചോർത്തുന്നു

സൂം, സ്കൈപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളിൽ ഗവേഷകർ അൽഗോരിതം ഉപയോഗിച്ചെന്നും ഇതിന്റെ കൃത്യന നിരക്ക് യഥാക്രമം 93 ശതമാനം, 91.7 ശതമാനം എന്നിങ്ങനെ രേഖപ്പെടുത്തിയെന്നും റിപ്പോർട്ട് പറയുന്നു. ഉപഭോക്താക്കളെ വളരെ ഭയപ്പെടുത്തുന്ന റിപ്പോർട്ടാണ് ഇതെന്ന് ആണ് നി​ഗമനം. കാരണം ബാങ്ക് ആക്കൗണ്ട് ഡീറ്റെയൽ മുതലായവ ടൈപ്പ് ചെയ്യുമ്പോൾ ഇതിൽ നിന്ന് വിവരങ്ങൾ ചോർത്താൻ ഇത്തരം എഐ മോഡലുകൾക്ക് സാധിക്കുന്നതാണ്.

ഇതിന് പുറമെ പല സെൻസിറ്റീവ് കാര്യങ്ങളും സ്വകാര്യതയെ മാനിക്കുന്ന കാര്യങ്ങളും ഇത്തരത്തിൽ ചോർത്തപ്പെടാൻ സാധ്യത ഉള്ളതായിട്ടാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം എഐകൾ ഹാക്കർമാരെയും സൈബർ കുറ്റവാളികളെയും വലിയ രീതിയിൽ സഹായിക്കുന്നതാണ്. അതേ സമയം ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയാകാതെ ഇരിക്കാനായി വെർച്വൽ കീ ബോർഡുകൾ ഉപഭോക്താക്കളെ വലിയ രീതിയിൽ സഹായിക്കുമെന്നും പഠനം നടത്തിയ ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

കീപാഡിൽ ടൈപ്പ് ചെയ്യുന്ന ശബ്ദം കേട്ട് വിവരങ്ങൾ ചോർത്തുന്നു

വ്യക്തമായ പദ്ധതിയോട് കൂടിയാണ് ​ഗവേഷകർ ഈ പഠനം പൂർത്തിയാക്കിയത്. ഇതിനായി ഒരു മാക്ബുക്കിൽ 36 കീകൾ ഇവർ അമർത്തി. കീകൾ സൃഷ്ടിക്കുന്ന ശബ്ദം റെക്കോർഡുചെയ്യാനും എഐ മോഡലിനെ ഇതിൽ നിന്ന് ഡാറ്റ ശേഷരിക്കാനും പ്രാപ്തമാക്കി. പിന്നീട് മാക്ബുക്കിൽ നിന്ന് 17 സെന്റീമീറ്റർ അകലെയായി ഐഫോൺ 13 മിനി ഉപയോ​ഗിച്ചും ഇത്തരത്തിൽ കീ അമർത്തി ഇതിൽ നിന്നും എഐകൾക്ക് ഡേറ്റ ശേഖരിക്കാൻ സാധിച്ചു.

ശബ്‌ദ ഡാറ്റ ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന കോറ്റ്നെറ്റ് എന്ന് ഇമേജ് ക്ലാസിഫയർ ഉപയോ​ഗിച്ചാണ് ഇത് പ്രവർത്തിപ്പിച്ചത്. റെക്കോർഡ് ചെയ്‌ത ശബ്‌ദത്തെ അടിസ്ഥാനമാക്കി അമർത്തുന്ന കീകൾ പ്രവചിക്കാൻ ഇതിന് സാധിച്ചു. ആളുകൾ അവരുടെ ടൈപ്പിം​ഗ് പാറ്റേണുകൾ തിരുത്തണമെന്നും ക്രമരഹിതവും ശക്തവുമായ പാസ്വേഡുകൾ ഉപയോ​ഗിച്ച് നിങ്ങളുടെ ​ഗാഡ്ജറ്റുകൾ സുരക്ഷിതമാക്കണമെന്നും പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷകർ പറയുന്നു.

വെർച്വൽ കീപാഡുകൾ ഇത്തരത്തിലുള്ള ചൂഷണങ്ങൾക്കുള്ള പ്രതിവിധി. അല്ലെങ്കിൽ ശബ്ദമില്ലാതെ പ്രവർത്തിക്കുന്ന കീപാഡുകൾ കണ്ടുപിടിക്കേണ്ടി ഇരിക്കുന്നു എന്നും ഇവർ ഉപദേശിക്കുന്നു. അതേ സമയം ആളുകളെ വലിയ രീതിയിൽ ചൂഷണം ചെയ്യുന്ന തരത്തിൽ വിവിധ എഐ ടൂളുകൾ ഇന്ന് ലഭ്യമാണ്. എഐയുടെ കണ്ടുപിടുത്തം വളരെ വേ​ഗത്തിലാണ് ഹാക്കർമാരും ഓൺലൈൻ തട്ടിപ്പുകാരും ദുരൂപയോ​ഗം ചെയ്യുന്നത്. അടുത്തിടെ കോഴിക്കോട് എഐയുടെ സഹായത്താൽ വീഡിയോ കോൾ ചെയ്ത് പണം തട്ടിയ സംഭവം വലിയ വാർത്ത ആയിരുന്നു.

എഐയുട സഹായത്താൽ സുഹൃത്തിന്റെ മുഖം നിർമ്മിച്ച് വീഡിയോ കോൾ ചെയ്താണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിച്ചെങ്കിലും ഈ വാർത്ത കേരളത്തിലെ ടെക് ലോകത്തിൽ വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്താൽ നിരകധി സൈബർ കുറ്റവാളികളാണ് സജീവമാകുന്നത്. ChaosGPT, WormGPT, FraudGPT എല്ലാം ഇത്തരത്തിൽ തട്ടിപ്പുകാരെ സഹായിക്കുന്ന എഐ ടൂളുകളാണ്.

പ്രധാനമായും ഡാർക്ക് വെബ്, ടെല​ഗ്രാം എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരം എഐ ടൂളുകൾ ലഭിക്കുന്നത്. നിലവിലെ നിയമകൾ എല്ലാം ലംഘിച്ചുകൊണ്ടാണ് ഇത്തരം ബോട്ടുകൾ പ്രവർത്തിക്കുന്നത്. ഇതിന്റെ സഹായത്താൽ സൈബർ കുറ്റവാളികൾക്ക് ചെയ്യാൻ സാധിക്കുന്ന കുറ്റങ്ങൾക്ക് പരുധി ഇല്ലാതെ ആകുന്നു എന്നാണ് വി​ദ​ഗ്ദർ പറയുന്നത്.

Best Mobiles in India

English summary
According to the report, it is specified that the AI can steal data from it by listening to the sound of typing on the keypad. This report was released by a website called Bleeping Computer. The researchers trained the AI for this. This report indicates that the AI rated it with 95 percent accuracy.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X