വരുന്നു എഐ ഐഫോൺ; സവിശേഷതകൾ നമ്മുടെ ചിന്തകൾക്കും അപ്പുറം, കൂടുതൽ അറിയാം...
ഇപ്പോൾ ലോകം നിയന്ത്രിക്കുന്നത് വരെ എഐ സാങ്കേതിക വിദ്യകളാണ്. നമ്മുടെ നിത്യ ജീവിതത്തിന് ആവിശ്യമായി പല കാര്യങ്ങളും എഐയുടെ സഹായത്തോടെണ് ഇപ്പോൾ പലരും ചെയ്യുന്നത്. ഈ സാങ്കേതിക വിദ്യ കണ്ടുപിടിച്ച് അൽപ സമയത്തിനുള്ളിൽ തന്നെ ജനശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. അപ്പോൾ ഇതിന്റെ ഭാവി എന്തായിരിക്കും?
നമ്മുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യങ്ങൾ ഒരു പക്ഷെ എഐയ്ക്ക് സാധ്യമായേക്കാം. ഇതിന്റെ ആദ്യ പടി എന്ന തരത്തിൽ പുതിയ ഒരു പരീക്ഷണം നടക്കാൻ പോകുകയാണ് ടെക് ലോകത്ത് ഇപ്പോൾ. ടെക് ഭീമന്മാരായ ആപ്പിളും ഓപ്പൺ എഐയും കൈകോർത്ത് ഒരു എഐ ഐഫോൺ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫൈനാന്‍ഷ്യല്‍ ടൈംസ് എന്ന മാധ്യമാണ് ഈ വാർത്ത പുറത്ത് വിട്ടത്.

മുന്‍ ആപ്പിള്‍ ഡിസൈനര്‍ ജോണി ഐവും ഓപ്പൺ എഐയും ജാപ്പനീസ് ഭീമന്‍ സോഫ്റ്റ്ബാങ്കും ഇതിനായുള്ള ചർച്ചകൾ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. വൻ പ്രതീക്ഷകളോടയാണ് പുതിയ എഐ ഐഫോണിനായുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. 'ഐഫോണ്‍ ഓഫ് എഐ' എന്ന പേരിൽ ആയിരിക്കും ഈ ഫോൺ പുറത്തിറങ്ങുക. എഐ ഉപയോഗിച്ച് ടെക്‌നോളജിയുടെ അടുത്ത തലത്തിലുള്ള ഉപകരണം എന്ന കാഴ്ചപ്പാടോടെയാണ് ഫോണിന് ഇവർ രൂപം നൽകുക.
ഇതിനോടകം തന്നെ എഐ സാങ്കേതിക വിദ്യയുടെ സഹായം സ്മാർട്ട് ഫോൺ വിപണിയിൽ കാര്യമായ ചലനങ്ങൾ വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവർ മുൻകൈ എടുത്ത് നിർമ്മിക്കുന്ന ഫോണിന്റെ സവിശേഷതകൾ നമ്മൾ സ്വപ്നം കാണുന്നതിലും അപ്പുറമായിരിക്കും എന്നാണ് പ്രതീക്ഷക്കുന്നത്. ഐവ്, ഓപ്പണ്‍എഐ മേധാവി സാം ആള്‍ട്ട്മാന്‍, സോഫ്റ്റ്ബാങ്കിന്റെ മസയോഷി സണ്‍ എന്നിവരാണ് ഈ പദ്ധതിക്കായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത്. ഈ പദ്ധതിക്ക് മസയോഷി 1 ബില്ല്യന്‍ ഡോളര്‍ മാറ്റിവച്ചിരിക്കുകയാണ്.

എഐയുടെ സഹായത്താൽ ഒരു കണ്‍സ്യൂമര്‍ ഉപകരണം നിര്‍മ്മിച്ചെടുക്കുക എന്നാണ് ഇവർ ലക്ഷ്യമിടുന്നത്. ഒരു ഫോൺ എന്നതിലും അപ്പുറം ചിന്തിച്ചാണ് ഇവർ പുതിയ ഉത്പന്നത്തിന് രൂപം നൽകാൻ ശ്രമിക്കുന്നത്. നിലവിൽ ഇവർ നടത്തിയ ചർച്ചകളെക്കുറിച്ച് വ്യക്തമായ സൂചനകൾ ഒന്നും തന്നെ ലഭ്യമല്ല. എന്നിരുന്നാലും ഗൂഗിള്‍ ഗ്ലാസ് പോലെയൊരു ഉപകരണം ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നും ഫൈനാന്‍ഷ്യല്‍ ടൈംസിന്റെ ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇത്തരത്തി ഒരു മാറ്റം വന്നുകഴിഞ്ഞാൽ അത് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കുക ആപ്പിൾ എന്ന കമ്പനിയ്ക്ക് ആയിരിക്കും ആദ്യം വിപണിയിൽ വ്യക്തമായ ഒരു ആധിപത്യം ഉണ്ടായിരുന്നെങ്കിലും സാംസങ് പോലുള്ള കമ്പനികൾ ഗാലക്സി എസ് 23 അൾട്ര പോലുള്ള ഫോണുകൾ നിർമ്മിച്ചത് വിപണിയിൽ ശക്തമായി വെല്ലുവിളി ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. മാത്രമല്ല എഐയുടെ കടന്നു വരവും ആപ്പിളിനെ പിന്നോട്ട് വലിച്ചു.
ആപ്പിൾ സ്വന്തമായി എഐ നിർമ്മിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഒന്നും ഉണ്ടാകുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആയതിനാൽ തന്നെ ഓപ്പൺ എഐയുമായുള്ള പങ്കാളിത്തം ഇപ്പോൾ ആപ്പിളിന് ആവിശ്യമാണ്. നിലവിൽ സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജിയുടെ വികസന സാധ്യതകള്‍ അസ്തമിച്ചു തുടങ്ങി. ഇനി വിപണിയിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇത്തരം നിർമ്മിത ബുദ്ധികളുടെ സഹായം തേടുന്നതായിരിക്കും കൂടുതൽ ഗുണം ചെയ്യുക.
ഇനിയും മാറി ചിന്തിച്ചില്ലെങ്കിൽ ചിലപ്പോൾ നോക്കിയ ഫോണുകൾക്ക് സംഭവിച്ചത് ആപ്പിളിന് സംഭവിക്കാൻ സാധ്യത ഉണ്ട്. നേരത്തെ ആൻഡ്രോയിഡ് ഫോണുകൾ വരുന്നതിന് മുമ്പ് ഫോൺ വിപണിയിൽ സർവ്വ ആധിപത്യം നോക്കിയയ്ക്ക് ആയിരുന്നു. എന്നാൽ കാലഘട്ടത്തിന് അനുസരിച്ച് മാറാൻ നോക്കിയയ്ക്ക് സാധിച്ചില്ല. ആയതിനാൽ തന്നെ ആൻഡ്രോയിഡ് ഫോണുകൾ വിപണിയിൽ വന്നതോടെ നോക്കിയ ഫോണുകൾ പിന്തള്ളപ്പെടുകയായിരുന്നു. നിലവിൽ ആപ്പിളും സാംസങും ആണ് ഇപ്പോൾ സ്മാർട്ട് ഫോൺ വിപണയിൽ മുന്നിട്ട് നിൽക്കുന്നത്.
ആപ്പിളിന്റെ എല്ലാകത്തെയും മികച്ച വിശ്വസ്തൻ ആയിരുന്നു ജോണി ഐവ്. 2019ല്‍ ആപ്പിളുമായി വേർപിരിഞ്ഞ് ലവ്ഫ്രം എന്ന കമ്പനി ആരംഭിച്ചെങ്കിലും നിർണ്ണായകമായ കാര്യങ്ങളിൽ ഐവ് ആപ്പിളിനോട് സഹകരിക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആപ്പിളിന് ഉപദേശം നല്‍കുന്ന ഒരു കമ്പനി പോലെയും ജോണി ഐവിന്റെ ലവ്ഫ്രം എന്ന കമ്പനി പ്രവർത്തിക്കുന്നുണ്ട്.


Click it and Unblock the Notifications








