ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചാല്‍ പിടികൂടാന്‍ 'എഐ'

By GizBot Bureau
|

ഹെല്‍മറ്റ് ധരിക്കാതെയുള്ള ബൈക്ക് യാത്ര പലപ്പോഴും മരണകാരണമായി മാറാറുണ്ട്. ഇതിന് പ്രതിവിധിയുമായി ഐഐടി ഹൈദരാബാദ് രംഗത്തെത്തിയിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് (എഐ) ഉപയോഗിച്ച് നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ ഹെല്‍മറ്റ് ഇല്ലാത്തവരെ കൈയോടെ പിടികൂടാന്‍ കഴിയുന്ന സംവിധാനമാണ് ഐഐടി വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചാല്‍ പിടികൂടാന്‍ 'എഐ'

നഗരത്തിലെ നിരീക്ഷണ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലഭിക്കുന്നതിനായി ഐഐടി അടുത്തിടെ ഹൈദരാബാദ് സിറ്റി പോലീസുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞ സാങ്കേതികവിദ്യയുടെ പേറ്റന്റിനുള്ള അപേക്ഷയും ഐഐടി സമര്‍പ്പിച്ചിട്ടുണ്ട്.

കണ്‍ട്രോള്‍ റൂമിലെത്തും.

കണ്‍ട്രോള്‍ റൂമിലെത്തും.

ഐഐടി വികസിപ്പിച്ചെടുത്തിരിക്കുന്ന എഐ സംവിധാനം ക്യാമറകിലും സെന്‍ട്രല്‍ പോലീസ് കണ്‍ട്രോള്‍ റൂമിലെ സെര്‍വറിലും ഇന്‍സ്‌റ്റോള്‍ ചെയ്യും. ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നവര്‍ ക്യാമറയില്‍ പെട്ടാലുടന്‍ ആ വിവരം കണ്‍ട്രോള്‍ റൂമിലെത്തും. ഇത് ആര്‍ടിഒ വെബ്‌സൈറ്റിലെത്തുകയും പിഴ ഈടാക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യും. ഈ വിവരം ബൈക്ക് ഓടിച്ച ആളിന്റെ മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി ലഭിക്കും.

കാരണമായിട്ടുണ്ട്.

കാരണമായിട്ടുണ്ട്.

ബൈക്ക് അപടകങ്ങള്‍ രാജ്യത്ത് കൂടിക്കൂടി വരുകയാണ്. ഡല്‍ഹി പോലീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2016-ല്‍ നടന്ന റോഡ് അപകടങ്ങളില്‍ സംഭവിച്ച മരണങ്ങളില്‍ 35-40 ശതമാനത്തിനും കാരണം ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതായിരുന്നു. ഗുണമേന്മ കുറഞ്ഞ ഹെല്‍മറ്റുകളുടെ ഉപയോഗവും മരണം കൂടാന്‍ കാരണമായിട്ടുണ്ട്.

വ്യാവസായിക അടിസ്ഥാനത്തില്‍

വ്യാവസായിക അടിസ്ഥാനത്തില്‍

'ഞങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന സംവിധാനം ഐഐടി ഹൈദരാബാദ് ക്യാമ്പസിലും ഹൈദരാബാദ് നഗരത്തിലും പരീക്ഷിക്കുകയുണ്ടായി. വളരെ പ്രതീക്ഷ നല്‍കുന്നതായിരുന്നു ഫലം.' ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസര്‍ സി. കൃഷ്ണമോഹന്‍ പറഞ്ഞു.

ഹൈദരാബാദിലെ തിരക്കേറിയ ഭാഗങ്ങളിലും ടോള്‍ പ്ലാസകളിലും എഐ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിന് പങ്കാളികളെ തേടുകയാണ് ഐഐടി ഹൈദരാബാദ്.

ന്യൂറല്‍ നെറ്റ്‌വര്‍ക്ക് സാങ്കേതികവിദ്യ

ന്യൂറല്‍ നെറ്റ്‌വര്‍ക്ക് സാങ്കേതികവിദ്യ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ച് ഇമേജുകള്‍ വിലയിരുത്താന്‍ ഉപയോഗിക്കുന്ന ന്യൂറല്‍ നെറ്റ്‌വര്‍ക്ക് സാങ്കേതികവിദ്യയാണ് ഈ സ്മാര്‍ട്ട് നിരീക്ഷണ സംവിധാനത്തിന്റെ അടിസ്ഥാനം. ബൈക്കിലെ മൂന്നുപേരുടെ യാത്ര, അലക്ഷ്യമായ ഡ്രൈവിംഗ് തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങളും കൈയോടെ പിടികൂടാന്‍ കഴിയും.

Best Mobiles in India

Read more about:
English summary
AI to make sure bikers wear helmets

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X