Home
News

എന്താണ് AI? ഗൂഗിൾ വിപ്ലവം സൃഷിടിക്കാൻ പോകുന്ന AI സേവനങ്ങൾ എന്തെല്ലാം?

By Shafik

കുറച്ചായല്ലോ നമ്മൾ AI എന്ന് കേൾക്കുന്നു. ഈയടുത്ത കാലത്തായി കുറച്ചധികം ഈ വാക്ക് നമ്മൾ കേട്ടിട്ടുണ്ടാകും. AI ക്യാമറ, AI ആപ്പുകൾ, AI ഗൂഗിൾ അസിസ്റ്റന്റ്, AI റോബോട്ട് അങ്ങനെ ഒരുപാട് നമ്മൾ കേട്ടു. എന്നാൽ ടെക്‌നോളജിയുമായി അല്പമധികം ബന്ധമുള്ള ആളുകൾക്ക് ഇതൊരു പുതിയ കാര്യമായിരിക്കില്ല. പണ്ടുമുതലേ ഈ സാങ്കേതിക വിദ്യ ഉണ്ടെങ്കിലും അത് നടപ്പിൽ വരുത്തുന്നതിനാവശ്യമായ സംവിധാനങ്ങൾ ഇപ്പോഴാണ് ഒന്ന് മെച്ചപ്പെട്ടു വന്നത്.

എന്താണ് AI? ഗൂഗിൾ വിപ്ലവം സൃഷിടിക്കാൻ പോകുന്ന AI സേവനങ്ങൾ എന്തെല്ലാം?

എന്താണ് AI?

എന്താണ് AI?

AI അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നത് എന്താണെന്ന് ചുരുക്കിപ്പറയുകയാണെങ്കിൽ ഒരു യന്ത്രത്തിന് മനുഷ്യരുടെയോ മറ്റു ജീവികളുടെയോ പോലെ കാര്യങ്ങൾ സ്വയം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രവർത്തിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവാണ് എന്ന് എളുപ്പം മനസ്സിലാക്കാം.മനുഷ്യനെ പോലെ എന്നത് നടക്കില്ല എങ്കിലും ചെറിയ ഒരു രീതിയിൽ മനുഷ്യസഹജമായ ബുദ്ധി ഇവയ്ക്ക് നൽകുകയും അവ ഉപയോഗിച്ച് സ്വതമായി കാര്യങ്ങൾ ചെയ്യുകയുമാണ് ഇവ ചെയ്യുക.

ഞാനൊക്കെ ഈ വാക്ക് ആദ്യം കേൾക്കുന്നത് സ്റ്റീഫൻ സ്പീൽബർഗിന്റെ തൊണ്ണൂറുകളിൽ ഇറങ്ങിയ AI എന്ന സിനിമയിലൂടെയാണ്. മുകളിൽ പറഞ്ഞ പോലെ കൃത്വിമ ബുദ്ധി നൽകിക്കൊണ്ട് ഒരാൾ ഒരു റോബോട്ടിനെ നിർമിക്കുന്നു. പിന്നീട് അതിന് മനുഷ്യ രൂപം ഉണ്ടാക്കിക്കൊടുക്കുന്നു. തുടർന്ന് അയാൾ അതിനെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യുന്നിടത്ത് നിന്ന് തുടങ്ങിയ ആ സിനിമ സാഹസികളിലൂടെ നിറഞ്ഞ നല്ലൊരു കഥയാണ് പറയുന്നത്. പറഞ്ഞുവന്നത് അന്ന് തന്നെ ഇങ്ങനെയൊരു ആശയമുണ്ട്. അന്നല്ല, അതിനുമുമ്പേ ഉണ്ട്. അത് ഈയടുത്തായി അല്പം ശക്തി പ്രാപിച്ചു എന്നെ ഉള്ളൂ.

ഗൂഗിൾ തങ്ങളുടെ വാർഷിക മീറ്റ് കഴിഞ്ഞ ആഴ്ച നടത്തുകയുണ്ടായി. അതിൽ ഈ AI ഉപയോഗിച്ചു കൊണ്ടുള്ള ഒട്ടനവധി കാര്യങ്ങൾ അവതരിപ്പിക്കുകയുണ്ടായി. പലതും ഭാവിയിലേക്ക് ഏറെ പ്രതീക്ഷ നൽകുന്നവയാണ്. അവയിലൂടെ ഒന്ന് നമുക്ക് കടന്നുപോകാം.

 

ഗൂഗിൾ ഡുപ്ലെക്സ്

ഗൂഗിൾ ഡുപ്ലെക്സ്

ചടങ്ങിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചയ് ഗൂഗിൾ അസിസ്റ്റന്റിൽ നടന്ന ഒരു സംഭാഷണത്തിന്റെ റെക്കോർഡിംഗ് കേൾള്ളിക്കുകയുണ്ടായി. ഒരു ഹെയർ സലൂൺ ഷോപ്പിലേക്ക് വിളിച്ച് സംസാരിക്കുന്ന ഗൂഗിൾ അസിസ്റ്റന്റിന്റെ സംഭാഷണമായിരുന്നു അത്. എന്നാൽ രണ്ടു മനുഷ്യർ പരസ്പരം സംസാരിക്കുന്നതുപോലെ എന്നല്ലാതെ ഒരു യന്ത്രത്തിനോടാണ് ആ സലൂണ് ജോലിക്കാരൻ സംസാരിക്കുന്നത് എന്ന് ഒരിക്കലും തോന്നുമായിരുന്നില്ല. അത്രക്കും മികവ് പുലർത്തുന്നതായിരുന്നു ഗൂഗിൾ അസിസ്റ്റന്റിന്റെ സംസാരം.

നിങ്ങൾക്ക് വേണ്ടി ഇമെയിലുകൾ ഒരുപരിധി വരെ ജിമെയിൽ തന്നെ സ്വയം എഴുതും

നിങ്ങൾക്ക് വേണ്ടി ഇമെയിലുകൾ ഒരുപരിധി വരെ ജിമെയിൽ തന്നെ സ്വയം എഴുതും

ഗൂഗിൾ തങ്ങളുടെ ജിമെയിൽ സ്മാർട്ട് റീപ്ലേ സവിശേഷതയിൽ അല്പം വിപുലമായ ആശയങ്ങൾ ഉൾകൊള്ളിച്ചിരിക്കുകയാണ് ഇപ്പോൾ. സ്മാർട്ട് ആയിത്തന്നെ മെയിൽ തയ്യാറാക്കുന്ന സംവിധാനമാണിത്. വേഗത്തിൽ ഇമെയിൽ അയയ്ക്കാൻ നിങ്ങളെ സഹായിക്കുന്നതിന് AI സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് ഇവിടെ. നിങ്ങളുടെ ഇടപെടൽ ഇല്ലാതെ ജിമെയിൽ തന്നെ സ്വയം മെയിലുകൾ എഴുത്തുകയാണെങ്കിൽ എങ്ങനെയുണ്ടാകും? ഏതായാലും ഇപ്പോൾ അതുവരെ എത്തിയിട്ടില്ലെങ്കിലും അതിലേക്കുള്ള ചവിട്ടുപാടിയായി നിങ്ങൾ ടൈപ്പുചെയ്യുന്നതിനനുസരിച്ച് പുതിയ പൂർണ്ണമായ വാചകങ്ങൾക്ക് ജിമെയിൽ നിർദ്ദേശങ്ങൾ നൽകും. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഉപയോക്താക്കൾക്ക് പുതിയ സ്മാർട്ട് കമ്പോസ് സംവിധാനം ലഭ്യമാകും.

ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്താൽ കൂടുതൽ മെച്ചപ്പെട്ട ഗൂഗിൾ മാപ്സ്

ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്താൽ കൂടുതൽ മെച്ചപ്പെട്ട ഗൂഗിൾ മാപ്സ്

ഇതോടൊപ്പം ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്താൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ മാപ്‌സിൽ ഒരുക്കുന്നുണ്ട്. ഒരു പുതിയ നഗരം നാവിഗേറ്റ് ചെയ്യാൻ ആളുകൾക്ക് ഇത് വലിയൊരു സഹായമാകും. ഫോണിന്റെ ക്യാമറ ഉപയോഗിച്ച് ദിശകളിലേക്ക് തിരിക്കാനും സ്ഥലങ്ങളും മറ്റും തിരിച്ചറിയാനും മുമ്പെങ്ങുമില്ലാത്ത വിധം പുതുമയോടെ നാവിഗേഷൻ സാധ്യമാക്കാനും ഇത് സഹായകമാകും.

ഗൂഗിൾ ഫോട്ടോസിന് മികച്ച എഡിറ്റിങ് സൗകര്യം

ഗൂഗിൾ ഫോട്ടോസിന് മികച്ച എഡിറ്റിങ് സൗകര്യം

ഫോട്ടോകളിലെ പശ്ചാത്തലത്തിൽ നിന്ന് വ്യത്യസ്തമായ വിഷയങ്ങളെ വേർതിരിച്ച് നിറം കാണിക്കുന്നതിനോ പശ്ചാത്തലത്തിൽ കറുപ്പും വെളുപ്പും ആക്കുക എന്നിവ പോലുള്ള പുതിയ ഫീച്ചറുകൾ ഗൂഗിൾ ഫോട്ടോസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. തുടക്കത്തിൽ വർണ്ണത്തിലായിരുന്നില്ലെങ്കിൽ പോലും നിങ്ങളുടെ പഴയ ഫോട്ടോകൾ വർണ്ണപ്പെടുത്താവുന്നതാണ്. ഈ രണ്ടു സവിശേഷതകളും AI ഉപയോഗിച്ചാണ്.

ഗൂഗിൾ വാർത്തകൾ AI സഹായത്തോടെ കൂടുതൽ മെച്ചപ്പെടുത്തുന്നു

ഗൂഗിൾ വാർത്തകൾ AI സഹായത്തോടെ കൂടുതൽ മെച്ചപ്പെടുത്തുന്നു

ഗൂഗിളിന്റെ വാർത്താ ആപ്ലിക്കേഷനും സാരമായ മാറ്റങ്ങൾ ലഭ്യമാക്കുന്ന വിവരങ്ങളാണ് ചടങ്ങിൽ നിന്നും നമുക്ക് അറിയാൻ കഴിഞ്ഞത്.ആപ്പിന്റെ എഡിറ്റോറിയൽ ഫോക്കസ് മുഖ്യമായും AI ഉപയോഗിച്ചാണ് പ്രവർത്തിക്കുക. ഏതു നിമിഷവും വെബിൽ പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും വിശകലനം ചെയ്യുന്നതിനും ലേഖനങ്ങളും, വീഡിയോകളും എല്ലാം കൂടുതൽ പുതുമയോടെ കരുത്തോടെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും പുതിയ ഗൂഗിൾ ന്യൂസിന് സാധിക്കും

Best Mobiles in India

English summary
AI and New Google AI Based Services; What you know about AI? Here we are sharing some interesting facts about AI.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X