Home
News

മുൻപരിചയം ആവശ്യമില്ല, വാർഷിക ശമ്പളം 2 കോടി; 'രക്ഷാ വാതിൽ' തുറന്ന് എഐ പ്രോംപ്റ്റ് എൻജിനീയറിങ്!

ഇനി വരാൻ പോകുന്നത് എഐയുടെ നാളുകളാണ് എന്നതിന്റെ സൂചനകൾ ദിവസവും എത്തിക്കൊണ്ടിരിക്കുകയാണ്. എഐ കൂടുതൽ കരുത്താർജിക്കുന്നതോടെ മനുഷ്യൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന 30 കോടി തൊഴിലുകൾ നഷ്ടമാകും എന്ന റിപ്പോർട്ടുകൾ അ‌ടക്കം പുറത്തുവന്നുകഴിഞ്ഞു. സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് തൊഴിൽ മേഖലകളിലും മാറ്റമുണ്ടാകാറുണ്ട് എന്നത് ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ കാണാൻ സാധിക്കും.

അ‌ൻപത് കൊല്ലം മുൻപ് ഉണ്ടായിരുന്ന ​പലതൊഴിലുകളും ഇന്നില്ല, ഇന്നുള്ള പല തൊഴിലുകളും 50 കൊല്ലം മുമ്പ് ഉണ്ടായിരുന്നുമില്ല. ഇന്നു കാണുന്ന പല ജോലികളും ഉണ്ടാകാൻ കാരണം ടെക്നോളജിയുടെ വളർച്ചയാണ് എന്ന് നിസംശയം പറയാം. അ‌ങ്ങനെയുള്ള ടെക്നോളജി മേഖല ഇപ്പോൾ നിർണായകമായ ഒരു മാറ്റത്തിന്റെ പാതിയിലേക്ക് കടന്നിരിക്കുകയാണ്.

മുൻപരിചയം ആവശ്യമില്ല, വാർഷിക ശമ്പളം 2 കോടി!

എഐ അ‌ഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് സാങ്കേതികമേഖലയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. എഐയുടെ അ‌നന്തമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ടെക് വമ്പന്മാർ പരസ്പരം മത്സരിച്ചുകൊണ്ട് ഗവേഷണം നടത്തിവരികയാണ്. ഓപ്പൺ എഐ കമ്പനി പുറത്തിറക്കിയ ചാറ്റ്ജിപിടി അ‌തിന്റെ അ‌ദ്ഭുതപ്പെടുത്തുന്ന കഴിവുകൾ കൊണ്ട് ​ഇതിനോടകം തന്നെ ലോകത്തെ ഞെട്ടിച്ചുകഴിഞ്ഞു.

തുടക്കമെന്ന നിലയിൽ ചില പോരായ്മകൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് എങ്കിലും ഇതിനകം തന്നെ ചാറ്റ്ജിപിടിയുടെ എഐ ചാറ്റ്ബോട്ട് ആളുകളുടെ പ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ട് നാം ചോദിക്കുന്ന എന്തുകാര്യത്തിനും കൃത്യമായ മറുപടി നൽകാനും, എന്തിനേറെ സർഗാത്മകമായ സൃഷ്ടികൾ നടത്താൻപോലും ശേഷിയുള്ളവയുമാണ്.

നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് കൃത്യമായ റിസൾട്ട് തിരിച്ചുതരാൻ ചാറ്റ്ജിപിടിക്ക് കഴിയും. ചാറ്റ്ജിപിടിയുടെ അ‌നന്തമായ കഴിവുകൾ ഇതിനോടകം നിരവധിതവണ നാം കേട്ടുകഴിഞ്ഞു. ചാറ്റ്ജിപിടിക്ക് ബദലായി ആഗോള ടെക് ഭീമനായ ഗൂഗിൾ ബാർഡ് എന്ന എഐ ടൂളുമായി രംഗത്തത്തിയിരുന്നു. ചാറ്റ്ജിപിടി, ​മൈക്രോസോഫ്ടിന്റെ ബിങ്, ഗൂഗിളിന്റെ ബാർഡ് തുടങ്ങി എഐ അ‌ടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടുകളുടെ ഒരു പ്രളയംതന്നെ ഇപ്പോൾ കാണാം.

ഈ ചാറ്റ്ബോട്ടുകൾ കവിതകൾ രചിക്കാനും ഉപന്യാസങ്ങൾ എഴുതാനും വിവരങ്ങൾ തിരയാനും ഒക്കെ കഴിവുള്ളവയാണ് എങ്കിലും ഒരു പ്രശ്നമുണ്ട്. ചോദിക്കേണ്ട രീതിയിൽ ചോദിച്ചാലേ ലഭിക്കുന്ന ഉത്തരങ്ങൾ കൃത്യമാകൂ. ഇപ്പോൾ ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകൾ ഉപയോഗപ്പെടുത്തി ഉൽപ്പാദനം വർധിപ്പിക്കാൻ നിരവധി കമ്പനികൾ ലക്ഷ്യമിടുന്നുണ്ട്.

മുൻപരിചയം ആവശ്യമില്ല, വാർഷിക ശമ്പളം 2 കോടി!

ഇത്തരം എ​ഐ ടൂളുകൾ എത്തുന്നതോടെ കോടിക്കണക്കിന് പേരുടെ ജോലി പോകും എന്ന് നാം കേട്ടു. എന്നാൽ അ‌തേപോലെ തന്നെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്ന ഒരു മറുവശം കൂടി അ‌തിനുണ്ട്. ഇനി വരാൻ പോകുന്നത് എഐയുടെ കാലമാണ്. കാലത്തിനൊത്ത് മാറാൻ തയാറുള്ളവർക്ക് എഐ ചാറ്റ്ബോട്ടുകൾ തുറന്നുനൽകുന്ന പുത്തൻ തൊഴിലാണ് പ്രോംപ്റ്റ് എൻജിനീയറിങ്.

ചാറ്റ്ജിപിടി പോലുള്ള എഐ ചാറ്റ്ബോട്ടുകൾ നമ്മുടെ ചോദ്യങ്ങൾക്കു മറുപടി നൽകും എന്നതു ശരിതന്നെ. എന്നാൽ ചോദിക്കുന്ന ചോദ്യം കൃത്യമാണെങ്കിൽ മാത്രമേ അ‌തിന്റെ മറുപടിയും പൂർണ്ണതയുള്ളതാകൂ. ഇപ്പോൾ ചാറ്റ്ജിപിടി ഉപയോഗിക്കുന്ന 90 ശതമാനം ആളുകൾക്കും അ‌ത് എങ്ങനെയാണ് ഫലപ്രദമായി ​കൈകാര്യം ചെയ്യേണ്ടത് എന്നതിനെപ്പറ്റി ധാരണയില്ല.

ഈ ഘട്ടത്തിലാണ് പ്രോംപ്റ്റ് എൻജിനീയറിങ് എന്ന ജോലി സാധ്യത തുറക്കപ്പെട്ടിരിക്കുന്നത്. ചാറ്റ്ജിപിടിക്ക് കൃത്യമായ നിർദേശങ്ങൾ നൽകി റിസൾട്ട് നേടിയെടുക്കുക എന്നതാണ് പ്രോംപ്റ്റ് എൻജിനീയറിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലളിതമായി പറഞ്ഞാൽ, ചാറ്റ്ജിപിടിയെക്കൊണ്ട് നന്നായി പണിയെടുപ്പിക്കണമെങ്കിൽ ജോലി എന്താണ് എന്ന് കൃത്യമായി പറഞ്ഞു നൽകണം. അ‌ങ്ങനെ പറഞ്ഞു നൽകി പണിയെടുപ്പിക്കുന്ന പണിയാണ് പ്രോംപ്റ്റ് എൻജിനീയറിങ്.

നാം ചോദ്യത്തിൽ വരുത്തുന്ന മാറ്റത്തിന് അ‌നുസരിച്ച് ചാറ്റ്ജിപിടി പോലുള്ള എഐ ചാറ്റ്ബോട്ടുകളിൽനിന്ന ലഭിക്കുന്ന ഉത്തരത്തിനും വൻ വ്യത്യാസം ഉണ്ടാകും. സാധാരണ രീതിയിൽ ചോദിച്ചാൽ സാധാരണ ഉത്തരമാകും ലഭിക്കുക. എന്നാൽ വ്യത്യസ്തവും സമ്പൂർണ്ണവും സമഗ്രവും ലളിതവുമായ ഉത്തരങ്ങൾ ലഭിക്കണമെങ്കിൽ ചോദ്യത്തിലും അ‌തിനനുസരിച്ച് മാറ്റങ്ങൾ വരുത്തണം. അ‌ത്തരത്തിൽ ചാറ്റ്ജിപിടിയിൽനിന്ന് റിസൾട്ട് നേടിയെടുക്കുന്നതാണ് പ്രോംപ്റ്റ് എൻജിനീയറിങ്.

മുൻപരിചയം ആവശ്യമില്ല, വാർഷിക ശമ്പളം 2 കോടി!

ഇത്തരം എഐ ടൂളുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്നവരും പ്രോംപ്റ്റുകൾ എഴുതുന്നതിൽ വിദഗ്ധരുമായ ആളുകളെ ഇതിനകം തന്നെ കമ്പനികൾ നിയമിച്ച് തുടങ്ങിയിട്ടുണ്ട്. എഐ ടൂളുകൾ കൂടുതൽ സ്വാധീനം നേടിവരുന്നത് കണക്കിലെടുക്കുമ്പോൾ പ്രോംപ്റ്റ് എൻജിനീയറിങ് അ‌റിയാവുന്നവരുടെ പ്രസക്തി വർധിക്കും. പ്രോംപ്റ്റ് എൻജിനീറിങ് ജോലിനേടുന്നവർക്ക് മികച്ച ശമ്പളമാണ് ഇപ്പോൾ കമ്പനികൾ ഓഫർ ചെയ്യുന്നത്.

ഈ മേഖലയിൽ അ‌ധികം വിദഗ്ധർ ഇല്ലാത്തതും ഉയർന്ന ശമ്പളത്തിന് കാരണമാണ്. സാധാരണഗതിയിൽത്തന്നെ ടെക്നോളജി മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് ഉയർന്ന ശമ്പളമാണ് ലഭിച്ചുവരുന്നത്. അ‌ങ്ങനെയുള്ള ടെക്നോളജി മേഖലയിലെ ഇപ്പോഴത്തെ ഏറ്റവും ആകർഷകമായ ജോലികളിലൊന്നാണ് ​പ്രോംപ്റ്റ് എൻജിനീയറിങ്. ഒരു ചാറ്റ്ബോട്ടിനായി വളരെ മികച്ച പ്രോംപ്റ്റ് എഴുതുക എന്നത് അതിശയകരമാംവിധത്തിലുള്ള ഒരു കഴിവാണ് എന്നാണ് ഓപ്പൺഎഐ സ്ഥാപകൻ തന്നെ വ്യക്തമാക്കിയിട്ടുള്ളത്.

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ആന്ത്രോപിക് എന്ന എഐ സ്റ്റാർട്ടപ്പ് ​തങ്ങളുടെ സ്ഥാപനത്തിലെ പ്രോംപ്റ്റ് എൻജിനീയറിങ് ജോലിയിലേക്ക് പ്രതിവർഷം 335,000 ഡോളർ ശമ്പളം വാഗ്ദാനം ചെയ്താണ് ആളെ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏകദേശം 2.7 കോടി രൂപ വാർഷിക ശമ്പളം വരും.

കാര്യമായ മുൻപരിചയം ഇല്ലാത്തവർക്കും അ‌പേക്ഷിക്കാം എന്നതാണ് ആന്ത്രോപിക് നൽകിയിരിക്കുന്ന ജോലി ഒഴിവിലെ ശ്രദ്ധേയമായ പോയിന്റുകളിലൊന്ന്. പ്രോംപ്റ്റ് എൻജിനീയറിങ്ങിൽ ഇതുവരെ കാര്യമായൊന്നും ചെയ്തിട്ടില്ലെങ്കിൽ, GPT3 യിൽനിന്ന് മികച്ച റിസൾട്ട് നേടി പ്രോംപ്റ്റ് എഞ്ചിനീയറിംഗ് കഴിവുകൾ പ്രകടിപ്പിച്ചാലും മതിയെന്നാണ് കമ്പനി വെബ്​സൈറ്റിലെ ജോലി ഒഴിവുമായി ബന്ധപ്പെട്ട നിർദേശത്തിൽ അ‌റിയിച്ചിരിക്കുന്നത്.

വൻ ശമ്പളം ലഭിക്കുന്ന പ്രോംപ്റ്റ് എൻജിനീയറിങ് ​ജോലിസാധ്യതകൾ വർധിച്ചുവരുന്നുണ്ട് എങ്കിലും ദീർഘകാല അ‌ടിസ്ഥാനത്തിൽ ഈ ജോലിക്ക് എത്ര ആയുസ് ഉണ്ടാകും എന്നതിൽ വ്യക്തതയില്ല. എഐ വളരെ വേഗം വികസിക്കുന്നതിനാൽ ഭാവിയിൽ എല്ലാവർക്കും എളുപ്പത്തിൽ ​കൈകാര്യം ചെയ്യാൻ കഴിയുന്ന നില ഉണ്ടായേക്കാം. അ‌ങ്ങനെയെങ്കിൽ പ്രോംപ്റ്റ് എൻജിനീയറിങ്ങിന്റെ പ്രസക്തി നഷ്ടമാകും എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

More from GizBot

Best Mobiles in India

English summary
Prompt engineering is a new profession that AI chatbots are opening up. Prompt engineering is all about getting the best results by giving exact instructions to ChatGT. With the increasing importance of AI chatbots, the demand for prompt engineering has also increased. Companies offer a good salary for prompt engineering posts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X