കീബോഡ് ആവശ്യമില്ല, ഇനി മേശപ്പുറക്കും ടൈപ്‌ചെയ്യാം...

Posted By:

നിങ്ങളുടെ സ്മാര്‍ട്‌ഫോണിലോ ടാബ്ലറ്റിലോ സന്ദേശങ്ങള്‍ ടൈപ് ചെയ്യണമെന്നു കരുതുക. കീബോഡില്‍ വിരല്‍ അമര്‍ത്തി കഷ്ടപ്പെടണം. എന്നാല്‍ ഇനി കീബോഡിനെ കുറിച്ച് മറന്നേക്കു.

ഫോണ്‍ അടുത്തുവച്ച ശേഷം മേശപ്പുറത്തോ മറ്റേതെങ്കിലും പ്രതലത്തിലോ വിരലുകള്‍ അമര്‍ത്തിയാല്‍ മതി. നിങ്ങള്‍ ഉദ്ദേശിച്ച അക്ഷരങ്ങള്‍ ഫോണില്‍ പ്രത്യക്ഷപ്പെടും. വിരലിന്റെ ചലനങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇത് സാധ്യമാവുന്നത്.

കീബോഡ് ആവശ്യമില്ല, ഇനി മേശപ്പുറക്കും ടൈപ്‌ചെയ്യാം...

ടെക്‌സാസ് ആസ്ഥാനമായ ഒരു സ്റ്റാര്‍ട്അപ് ആണ് ഇത്തരമൊരു സംവിധാനത്തിന് രൂപം കൊടുക്കുന്നത്. എയര്‍ടൈപ് എന്നാണ് ഇതിന് കമ്പനി നല്‍കിയിരിക്കുന്ന പേര്.

കൈകളില്‍ ധരിക്കാവുന്ന വളരെ ചെറിയ കീബോഡാണ് വാസ്തവത്തില്‍ ടൈപിംഗ് സാധ്യമാക്കുന്നത്. ഏതെങ്കിലും പ്രതിലത്തില്‍ ടൈപ് ചെയ്യുമ്പോള്‍ വിരലിന്റെ ചലനങ്ങള്‍ ഈ കീബോഡിലെ സെന്‍സറുകള്‍ മനസിലാക്കി അതിനനുസരിച്ച് അക്ഷരങ്ങള്‍ പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നത്.

ബ്ലൂടൂത്ത് അല്ലെങ്കില്‍ NFC എന്നിവ വഴിയാണ് ഈ കീബോഡ് സ്മാര്‍ട്‌ഫോണുകമായി കണക്റ്റ് ചെയ്യുന്നത്. നിലവില്‍ ഉപകരണത്തിന്റെ പ്രോട്ടോടൈപ് ആണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

കൂടുതല്‍ അറിയാന്‍ ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

<center><iframe width="100%" height="360" src="//www.youtube.com/embed/5UpEieZkJhE?feature=player_embedded" frameborder="0" allowfullscreen></iframe></center>

English summary
AirType: wearable device that lets you type without a keyboard, wearable device that lets you type without a keyboard, AirType Helps to type without Keyboard, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot