ഐ.എസ്.ഡി. കോളുകള്‍ക്ക് സെക്കന്റിന് ഒരു പൈസ ഓഫറുമായി എയര്‍സെല്‍
സെക്കന്റിന് ഒരു പൈസ നിരക്കില്‍ ഐ.എസ്.ഡി. കോളുകള്‍ വിളിക്കാന്‍ കഴിയുന്ന പുതിയ പദ്ധതി ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാരായ എയര്‍സെല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 'എയര്‍സെല്‍ ISD 54444' എന്നു പേരിട്ടിരിക്കുന്ന പ്ലാനിലൂടെ യു.എസ്.എ, കാനഡ, യു.കെ., സിംഗപ്പൂര്‍, ചൈന തുടങ്ങിയ തെരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് സെക്കന്‍ിന് ഒരു പൈസ നിരക്കില്‍ വിളിക്കാം. പ്ലാന്‍ ആക്റ്റിവേറ്റ് ചെയ്യുന്നതിനായി അധിക തുക നല്‍കേണ്ടതില്ല എന്നതാണ് പ്രധാന സവിശേഷത.

ഓഫര്‍ ലഭ്യമാവുന്നതെങ്ങനെ?
ഓരോ തവണ ഐ.എസ്.ഡി. കോള്‍ ചെയ്യുമ്പോഴും 54444 എന്ന നമ്പര്‍ ഡയല്‍ ചെയ്തശേഷം 00 ഡയല്‍ ചെയ്യുക. തുടര്‍ന്ന് വിളിക്കുന്ന രാജ്യത്തിന്റെ കോഡ്, പിന്നെ കസ്റ്റര്‍മര്‍ നമ്പര്‍ എന്നിങ്ങനെ ഡയല്‍ ചെയ്താല്‍ മതി. ഒരുപൈസ നിരക്കില്‍ കോള്‍ ചെയ്യാന്‍ കഴിയും.
ഇതിനു പുറമെ സെക്കന്റ് അടിസ്ഥാനത്തില്‍ ചാര്‍ജ് ഈടാക്കുന്ന ഐ.എസ്.ഡി ്‌സൂപ്പര്‍ പാക്കും എയര്‍സെല്‍ അവതരിപ്പിച്ചിട്ടുണ്ട്. 18 രൂപ നല്‍കിയാല്‍ പദ്ധതി ആക്റ്റിവേറ്റ് ചെയ്യാം. അമേരിക്ക, യൂറോപ്, ഏഷ്യ, ഗള്‍ഫ് മേഘലകളിലെ രാജ്യങ്ങളിലേക്ക് വിളിക്കുമ്പോള്‍ ഇത് ബാധകമാകും.
2014 മാര്‍ച്ച് 31 വരെ ഈ ഓഫര്‍ എല്ലാ എയര്‍സെല്‍ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും.


Click it and Unblock the Notifications








