എയര്‍സെല്‍ സ്വാതന്ത്ര്യദിന ഓഫര്‍; 1508 രൂപ മുടക്കിയാല്‍ ഒരു മൊബൈലും വിവിധ സേവനങ്ങളും

Posted By: Super

എയര്‍സെല്‍ സ്വാതന്ത്ര്യദിന ഓഫര്‍; 1508 രൂപ മുടക്കിയാല്‍ ഒരു മൊബൈലും വിവിധ സേവനങ്ങളും

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് എയര്‍സെല്ലില്‍ നിന്നും പുതിയ ഓഫര്‍. സ്വാതന്ത്ര്യദിനത്തെ (ഓഗസ്റ്റ് 15 അഥവാ 15-08) അനുസ്മരിച്ച് 1508 മൊബൈല്‍

പ്ലാനാണ് അവതരിപ്പിച്ചത്. ഈ പ്ലാന്‍ വഴി ഒരു ജിപിആര്‍എസ് ഡ്യുവല്‍ സിം ഫോണ്‍, വോയ്‌സ്, ടെക്‌സ്റ്റ്, ഡാറ്റാ സേവനങ്ങള്‍ ഒരുമിച്ച് ആകര്‍ഷകമായ വിലയില്‍ ലഭിക്കും.

1508 രൂപ നല്‍കിയാല്‍ അല്‍കാടെല്‍ ഒടി 318 ജിപിആര്‍എസ് ഡ്യുവല്‍ സിം ഫോണ്‍, 1508 മിനുട്ട് ലോക്കല്‍ ടോക്ക്‌ടൈം, 1508 നാഷണല്‍ എസ്എംഎസ്, 1508 എംബി 2ജി ഡാറ്റ എന്നിവ ഒരുമിച്ച് ആസ്വദിക്കാം. നാളെ അതായത് ഓഗസ്റ്റ് 14ന് ഈ പ്ലാന്‍ പ്രാബല്യത്തില്‍ വരും. 90 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

1.8 ഇഞ്ചാണ് അല്‍കാടെല്‍ ഒടി 318 (Alcatel OT 318)യുടെ ഡിസ്‌പ്ലെ. 128x160 പിക്‌സല്‍ റെസലൂഷന്‍ ഡിസ്‌പ്ലെയുള്ള അല്‍കാടെല്‍ ഒടി 318 ഫോണില്‍ 400 കോണ്ടാക്റ്റുകള്‍ സേവ് ചെയ്യാനാകും. 6 മണിക്കൂര്‍ ടോക്ക്‌ടൈമും 400 മണിക്കൂറോളം സ്റ്റാന്‍ഡ്‌ബൈ ടൈമും വാഗ്ദാനം ചെയ്യുന്ന ബാറ്ററിയാണ് ഇതിലേത്.  ഡ്യുവല്‍ സിം, വിജിഎ ക്യാമറ, ടോര്‍ച്ച് തുടങ്ങി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഇതിലുണ്ട്. രാജ്യത്തെ എല്ലാ എയര്‍സെല്‍ സ്റ്റോറുകള്‍ വഴിയും ഈ ഓഫര്‍ ലഭിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot