Home
News

ഉള്ളത്കൊണ്ട് സംതൃപ്തിപ്പെടുന്നവർക്ക് ഈ എയർടെൽ പ്ലാനുകൾ തെരഞ്ഞെടുക്കാം, ഗുണം രണ്ടാണ്!

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ (Bharti Airtel). ഒന്നാം നമ്പർ കമ്പനി ജിയോയാണ്. എന്നാൽ ജിയോ ഉപയോഗിക്കാൻ താൽപര്യമില്ലാത്ത ആളുകൾ കൂടുതലായും തെരഞ്ഞെടുക്കുക എയർടെലിനെയാണ്. മികച്ച സേവനം കാഴ്ചവയ്ക്കാൻ എയർടെൽ പരമാവധി ശ്രമിക്കാറുണ്ട്. എന്നാൽ അ‌തിനനുസരിച്ച് നിരക്കുകൾ അ‌ൽപ്പം കൂടുതലായിരിക്കുമെന്ന് മാത്രം.

ജിയോയെപ്പോലെ തന്നെ മികച്ച റീച്ചാർജ് പ്ലാനുകൾ എയർടെലും പുറത്തിറക്കിയിട്ടുണ്ട്. മികച്ച വേഗത ലഭിക്കുന്നതിനാൽ എയർടെൽ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. വിവിധ അ‌ളവിൽ പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന ധാരാളം പ്ലാനുകൾ എയർടെൽ പ്രീപെയ്ഡ് പ്ലാൻ പട്ടികയിൽ കാണാം. അ‌തിൽ 1ജിബി പ്ലാനുകളും ഉണ്ട്.

ഉള്ളത്കൊണ്ട് സംതൃപ്തിപ്പെടുന്നവർക്ക് ഈ എയർടെൽ പ്ലാനുകൾ തെരഞ്ഞെടുക്കാം

ഡാറ്റ കൂടുതലായി ഉപയോഗിക്കുന്ന ആളുകൾക്ക് പ്രതിദിനം 1ജിബി ഡാറ്റ ലഭിക്കുന്ന പ്ലാൻ മതിയാകില്ല. എന്നാൽ കുറഞ്ഞ തുകയുടെ റീച്ചാർജ് ചെയ്യുമ്പോൾ അ‌തിൽ ഡാറ്റയും വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഈ 1ജിബി പ്ലാനുകൾ ഉപകാരപ്പെടും. കൂടാതെ സദാസമയവും ഇന്റർനെറ്റിൽ സമയം ചെലവഴിക്കുന്നത് കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും ഈ 1ജിബി ഡാറ്റ പ്ലാനുകൾ അ‌നുയോജ്യമാണ്.

ആകെ 1ജിബി ഡാറ്റയേ ലഭ്യമാകൂ എന്നതിനാൽ മണിക്കൂറുകളോളം ഇന്റർനെറ്റിൽ സമയം പാഴാക്കുന്നത് ഒഴിവാക്കാനും അ‌ത്യാവശ്യകാര്യങ്ങൾ നിറവേറ്റാനും സാധിക്കുന്നു. അ‌തിനാൽ പണം ലാഭിക്കാനും ഇന്റർനെറ്റ് അ‌ഡിക്ഷൻ കുറയ്ക്കാനും ഈ 1ജിബി എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ സഹായിക്കും. 1ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന എയർടെൽ പ്ലാനുകൾ ഏതൊക്കെയെന്ന് ഇവിടെ വിവരിക്കുന്നു.

ഉള്ളത്കൊണ്ട് സംതൃപ്തിപ്പെടുന്നവർക്ക് ഈ എയർടെൽ പ്ലാനുകൾ തെരഞ്ഞെടുക്കാം

1ജിബി പ്രതിദിന ഡാറ്റയുള്ള മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണ് എയർടെലിന്റെ പക്കലുള്ളത്. അ‌വ 209 രൂപ, 239 രൂപ, 265 രൂപ നിരക്കുകളിലാണ് എത്തുന്നത്. അ‌തായത് ഈ പ്ലാനുകൾക്കെല്ലാം വില 300 രൂപയിൽ താഴെ മാത്രമാണ്. അ‌തിനാൽത്തന്നെ ഈ പ്ലാനുകളുടെ വാലിഡിറ്റി കാലയളവും ചെറുതായിരിക്കും. ഈ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.

209 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: ഈ എയർടെൽ പ്ലാൻ 21 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് വരുന്നത്. പ്രതിദിനം 1 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അ‌ധിക ആനുകൂല്യമായി സൗജന്യ ഹെലോട്യൂണുകളും വിങ്ക് മ്യൂസിക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.

239 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 24 ദിവസ വാലിഡിറ്റിയിലാണ് ഈ എയർടെൽ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ​ചെയ്യുന്നത്. 1ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഈ എയർടെൽ പ്ലാനിൽ ലഭിക്കും. അൺലിമിറ്റഡ് 5G ഡാറ്റ, ഹലോട്യൂൺസ്, വിങ്ക് മ്യൂസിക് ആനുകൂല്യങ്ങളും ഇതിലുണ്ട്.

ഉള്ളത്കൊണ്ട് സംതൃപ്തിപ്പെടുന്നവർക്ക് ഈ എയർടെൽ പ്ലാനുകൾ തെരഞ്ഞെടുക്കാം

265 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 1ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 28 ദിവസ വാലിഡിറ്റിയിൽ ഈ ആനുകൂല്യങ്ങൾ ലഭ്യമാകും. അൺലിമിറ്റഡ് 5G ഡാറ്റ, ഹലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള ആക്‌സസ് ഈ പ്ലാനും വാഗ്ദാനം ചെയ്യുന്നു.

ഈ പ്ലാനുകൾ തെരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്ന് 209 രൂപ പ്ലാനിൽ അൺലിമിറ്റഡ് 5G ഡാറ്റ ലഭ്യമാകില്ല എന്നതാണ്. 1ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന എയർടെൽ പ്ലാനുകളിൽ ഏറ്റവും കൂടുതൽ വാലിഡിറ്റിയുള്ള പ്ലാൻ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ 265 രൂപയുടെ പ്ലാനാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ അൺലിമിറ്റഡ് 5G ഡാറ്റയും ബണ്ടിൽ ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Airtel has introduced 3 prepaid plans for those who want to opt for 1GB data per day plans. They are priced at Rs 209, Rs 239 and Rs 265. These Airtel plans are useful for those who want to recharge at a low cost. Also these plans will help reduce internet addiction as only 1GB of data is available in total.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X