Home
News

Airtel | എല്ലാ ദിവസവും ഒരുപാട് ഡാറ്റയും ഒട്ടനവധി ആനുകൂല്യങ്ങളും; അറിഞ്ഞിരിക്കാം ഈ എയർടെൽ ഓഫറുകളെക്കുറിച്ച്

മികച്ച പ്ലാനുകളും വിട്ടുവീഴ്ചയില്ലാത്ത സർവീസ് ക്വാളിറ്റിയുമാണ് രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെലിന്റെ വളർച്ചയ്ക്ക് പിന്നിലുള്ള കാരണങ്ങൾ. പ്ലാനുകൾക്ക് നിരക്ക് കൂടുതലാണെന്ന് പരാതിയുള്ളവർക്ക് പോലും എയർടെലിന്റെ വോയ്സ്, ഡാറ്റ സേവനങ്ങളിൽ പരാതികളുണ്ടാകില്ല. റിലയൻസ് ജിയോയെക്കാളും വലിയ ആക്റ്റീവ് യൂസർ ബേസ് എയർടെലിനുണ്ടെന്നുള്ളത് ഇതിനുള്ള തെളിവ് കൂടിയാണ്.

സബ്സ്ക്രൈബേഴ്സിന് മികച്ച സേവനങ്ങൾ നൽകുന്ന Airtel നാളെ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം സ്ഥാപനമായി മാറിയാലും അത്ഭുതപ്പെടാനില്ല. എയർടെൽ യൂസേഴ്സിനിടയിൽ ഏറ്റവും ഡിമാൻഡുള്ള പ്ലാൻ വിഭാഗങ്ങളിൽ ഒന്നാണ് ഡെയിലി 2 ജിബി ഹൈ സ്പീഡ് ഡാറ്റ നൽകുന്ന പ്ലാനുകൾ. പ്രതിദിനം 2 ജിബി വീതം നൽകുന്ന 5 പ്ലാനുകളാണ് എയർടെലിനുള്ളത്. 319 രൂപ മുതൽ 2,999 രൂപ വരെയുള്ള പ്രൈസ് ടാഗുകളിൽ ഈ പ്ലാനുകൾ യൂസേഴ്സിന് ലഭ്യമാകുന്നു.

അറിഞ്ഞിരിക്കാം ഈ എയർടെൽ ഓഫറുകളെക്കുറിച്ച്

2,999 രൂപയുടെ പ്ലാൻ : 2 ജിബി ഡെയിലി ഡാറ്റ പ്ലാനുകളിൽ ഏറ്റവും നിരക്ക് കൂടിയ ഓഫറാണിത്. 365 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. ഡെയിലി 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളുകളും 2,999 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. അധികമായി മറ്റ് ചില ആനുകൂല്യങ്ങളും പ്ലാനിലുണ്ട്. അൺലിമിറ്റഡ് 5ജി ആക്സസാണ് ഇതിലൊന്ന്. അപ്പോളോ 24|7 സർക്കിൾ, ഫ്രീ ഹലോട്യൂൺസ്, ഫ്രീ വിങ്ക് മ്യൂസിക് ആക്സസ് എന്നിവയാണ് പ്ലാനിനൊപ്പം ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ.

839 രൂപയുടെ പ്ലാൻ : 84 ദിവസമാണ് ഈ പ്ലാനിന് എയർടെൽ നൽകുന്ന വാലിഡിറ്റി. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളുകളും ലഭ്യമാണ്. ഒടിടി ആനുകൂല്യങ്ങളാണ് മറ്റൊരു സവിശേഷത. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ (3 മാസം), എയർടെൽ എക്സ്ട്രീം ആപ്പ് (ഒരു ചാനൽ 84 ദിവസത്തേക്ക്) എന്നിവയാണിവ. അൺലിമിറ്റഡ് 5ജി ആക്സസ്, റിവാർഡ്സ്മിനി, അപ്പോളോ 24|7 സർക്കിൾ, ഫ്രീ ഹലോട്യൂൺസ്, ഫ്രീ വിങ്ക് മ്യൂസിക് ആക്സസ് എന്നിവയും യൂസേഴ്സിന് ലഭിക്കും.

549 രൂപയുടെ പ്ലാൻ : 56 ദിവസത്തെ വാലിഡിറ്റിയിൽ എല്ലാ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനും എയർടെൽ യൂസേഴ്സിന് നല്ലൊരു ഓപ്ഷനാണ്. 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളുകളും യൂസേഴ്സിന് ലഭിക്കും. എയർടെൽ എക്സ്ട്രീം ആപ്പിലേക്കുള്ള ആക്സസും പ്ലാനിലുണ്ട് (ഒരു ചാനൽ, 56 ദിവസത്തേക്ക്). അൺലിമിറ്റഡ് 5ജി ആക്സസ്, അപ്പോളോ 24|7 സർക്കിൾ, ഫ്രീ ഹലോട്യൂൺസ്, ഫ്രീ വിങ്ക് മ്യൂസിക് ആക്സസ് എന്നിവയും 549 രൂപയുടെ പ്ലാൻ നൽകുന്നു.

359 രൂപയുടെ പ്ലാൻ : എയർടെൽ നൽകുന്ന പ്രതിമാസ പ്ലാനുകളിൽ ഒന്നാണ് 359 രൂപയുടെ ഓപ്ഷൻ. ഡെയിലി 2 ജിബി ഡാറ്റയ്ക്കൊപ്പം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളുകളും എയർടെൽ നൽകുന്നു. 5 രൂപ ടോക്ക് ടൈമും പ്ലാനിനൊപ്പമുണ്ട്. എയർടെൽ എക്സ്ട്രീം ആപ്പ് (ഒരു ചാനൽ, 56 ദിവസത്തേക്ക്), അൺലിമിറ്റഡ് 5ജി ആക്സസ്, അപ്പോളോ 24|7 സർക്കിൾ ആക്സസ്, ഫ്രീ ഹലോട്യൂൺസ്, ഫ്രീ വിങ്ക് മ്യൂസിക് ആക്സസ് എന്നിവയും ആനുകൂല്യങ്ങളാണ്.

319 രൂപയുടെ പ്ലാൻ : എയർടെൽ നൽകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ 2 ജിബി ഡെയിലി ഡാറ്റ പ്ലാൻ ഒരു മാസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളുകളും എയർടെൽ പായ്ക്ക് ചെയ്യുന്നുണ്ട്. അൺലിമിറ്റഡ് 5ജി, അപ്പോളോ 24|7 സർക്കിൾ ആക്സസ്, ഫ്രീ ഹലോട്യൂൺസ്, ഫ്രീ വിങ്ക് മ്യൂസിക് ആക്സസ് എന്നിവ അധിക ആനുകൂല്യങ്ങളായും യൂസേഴ്സിന് ലഭിക്കുന്നു.

More from GizBot

Best Mobiles in India

English summary
China has launched its own AI chatbot. A Beijing-based tech firm launched Ernie Bot as a rival to ChatGPT. You should also know that ChatGPT is banned in China.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X