ജിയോ ഇഫക്: എയര്‍ടെല്‍ ടൂങ്കിളിന് 50% ഡിസ്‌ക്കൗണ്ട്!

Written By:

ജിയോയെ പോലെ ഡൂങ്കിളിന് ഓഫറുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ എയര്‍ടെല്ലും. അതായത് എയര്‍ടെല്ലിന്റെ 4ജി ഹോട്ട്‌സ്‌പോട്ട് ഡിവൈസിനും 4ജി ഡൂങ്കിളിനും 50% ഡിസ്‌ക്കൗണ്ട് നല്‍കിയിരിക്കുകയാണ് എയര്‍ടെല്‍.

എയര്‍ടെല്ലിന്റെ 4ജി ഹോട്ട്‌സ്‌പോട്ടിന്റെ യഥാര്‍ത്ഥ വില 1,950 രൂപയാണ്. എന്നാല്‍ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 999 രൂപയ്ക്കാണ് ഡൂങ്കില്‍ ലഭിക്കുന്നത്.

ഷവോമി റെഡ്മി 5, 5 പ്ലസ് ഔദ്യോഗിക റിപ്പോര്‍ട്ട് വെളിപ്പെടുത്തി!

ജിയോ ഇഫക്: എയര്‍ടെല്‍ ടൂങ്കിളിന് 50% ഡിസ്‌ക്കൗണ്ട്!

എന്നാല്‍ എയര്‍ടെല്ലിന്റെ 4ജി ഹോട്ട്‌സ്‌പോട്ട് വാങ്ങുന്നതിന് കുറച്ചു നിബന്ധനകള്‍ ഉണ്ട്. എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഇ ഓഫര്‍ ലഭിക്കുന്നത്. എന്നാല്‍ ഈ ഉപഭോക്താക്കള്‍ 501 രൂപയ്ക്ക് മുന്‍കൂറായി പേയ്‌മെന്റ് ചെയ്തിരിക്കണം. ഇത് ആദ്യത്തെ അല്ലെങ്കില്‍ രണ്ടാമത്തെ ബില്ലില്‍ നിന്നും കുറയ്ക്കുന്നതാണ്.

എയര്‍ടെല്‍ 4ജി ഹോട്ട്‌സ്‌പോട്ട് ഉപയോഗിച്ച് ഒരേ സമയം നിങ്ങള്‍ക്ക് 10 ഉപകരണത്തില്‍ ബന്ധിപ്പിക്കാം. ഒറ്റ ചാര്‍ജ്ജില്‍ ആറു മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. 2ജി, 3ജി കണക്ടിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്.

കഴിഞ്ഞ സെപ്തംബറിലാണ് ജിയോഫൈ ഡിവൈസിന് 50% ഓഫറുമായി ജിയോ എത്തിയത്. അതായത് 1999 രൂപയ്ക്ക് വിപണിയില്‍ ഇറങ്ങിയ ജിയോ ഫൈ 999 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്കു നല്‍കി തുടങ്ങി.

എയര്‍ടെല്ലിന്റെ 350 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍ എങ്ങനെ നേടാം?

2ജി/ 3ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ജിയോ 4ജി എല്‍റ്റിഇ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് വോള്‍ട്ട് കോളുകള്‍ ചെയ്യാം. ഇതില്‍ 32 ഉപകരണങ്ങള്‍ ഒരേ സമയം കണക്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ജിയോഫൈ ഡൗണ്‍ലോഡ് സ്പീഡ് 150Mbps ഉും അപ്‌ലോഡ് സ്പീഡ് 50Mbps ഉുമാണ്. 2300എംഎഎച്ച് ബാറ്ററിയാണ് ജിയോഫൈയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Airtel's 4G Hotspot and 4G Dongle, both are now available at Rs 999 as opposed to their previous price of Rs 1,950.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot