വന്‍ ഡിസ്‌ക്കൗണ്ടില്‍ എയര്‍ടെല്ലിന്റെ 4ജി വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് ആമസോണില്‍

Posted By: Samuel P Mohan

എയര്‍ടെല്ലിന്റെ 4ജി ഹോട്ട്‌സ്‌പോട്ട് ഡിവൈസ് ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്. മോഡല്‍ നമ്പര്‍ E5573Cs-609 ആണ് വമ്പന്‍ ഓഫറില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്.

വന്‍ ഡിസ്‌ക്കൗണ്ടില്‍ എയര്‍ടെല്ലിന്റെ 4ജി വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് ആമസോണ

എയര്‍ടെല്‍ 4ജി വൈ-ഫൈ ഹോട്ട്‌സ്‌പോട്ടിന് പ്രത്യേക സവിശേഷതകളാണ്. ഈ ഒരു ഒറ്റ ഡിവൈസില്‍ തന്നെ നിങ്ങള്‍ക്ക് 10 ഉപകരണങ്ങള്‍ ഒരേ സമയം കണക്ട് ചെയ്യാന്‍ അനുവദിക്കുന്നു, അതായത് സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ്, ടാബ്ലറ്റ്, സ്മാര്‍ട്ട് ടിവി അങ്ങനെ 10 ഉപകരണങ്ങള്‍. ജിയോയുടെ JioFi M2S 4G ഹോട്ട്‌സ്‌പോട്ടിനെ ലക്ഷ്യം വച്ചു തന്നെയാണ് എയര്‍ടെല്‍ ഇത് അവതരിപ്പിച്ചിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

4ജി ഹോട്ട്-സ്‌പോട്ട് ഓഫര്‍

ആമസോണ്‍ ഇന്ത്യ ലിസ്റ്റിംഗ് പ്രകാരം എയര്‍ടെല്‍ 4ജി ഹോട്ട്‌സ്‌പോട്ട് നിങ്ങളുടെ വീടുകളില്‍ സൗജന്യമായി എത്തിക്കുന്നു. പ്രൈം അംഗങ്ങള്‍ക്ക് ഒരു ദിവസത്തിനുളളില്‍ തന്നെ ഉപകരണം ലഭ്യമാകും. ആമസോണ്‍ പേ ഉപയോഗിച്ച് പേയ്‌മെന്റുകള്‍ നടത്താം. ജനുവരി 19ന് മുന്‍പ് 4ജി ഹോട്ട്‌സ്‌പോട്ട് ഉപകരണം വാങ്ങിയാല്‍ 75 രൂപ ക്യാഷ് ബാക്ക് ലഭിക്കുന്നു.

എയര്‍ടെല്‍ സിം കാര്‍ഡ് വേണം

4ജി വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് പ്രവര്‍ത്തിക്കണമെങ്കില്‍ എയര്‍ടെല്‍ സിം കാര്‍ഡ് വേണം, നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ഉളളതു പോലെ തന്നെ, ആനുകാലികമായി ഇത് റീച്ചാര്‍ജ്ജ് ചെയ്യേണ്ടതുണ്ട്.

നിങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് 4ജി നെറ്റ്വര്‍ക്ക് ലഭ്യമല്ല എങ്കില്‍, ഹോട്ട്‌സ്‌പോട്ട് 3ജി നെറ്റ്വര്‍ക്കിലേക്കു മാറുന്നു. ഒരേ സമയം 10 ഉപകരണങ്ങളിലേക്ക് കണക്ട് ചെയ്യാന്‍ സാധിക്കുന്ന ഈ ഹോട്ട്‌സ്‌പോട്ട് ആറു മണിക്കൂര്‍ വരെ ബാറ്ററി ബാക്കപ്പുണ്ട്.

വാട്ട്‌സാപ്പ് 'ഡിമോട്ട് ആസ് അഡ്മിന്‍' എന്ന സവിശേഷതയുമായി

ജിയോഫൈയുമായി മത്സരം

എയര്‍ടെല്‍ 4ജി ഹോട്ട്‌സ്‌പോട്ട് JioFi M2S വുമായി വലിയ മത്സരം നേരിടുകയാണ്. ഏകദേശം ഒരേ വിലയില്‍ സമാന സവിശേഷതകളും പ്രധാനം ചെയ്യുന്നു.

എന്നാല്‍ ഇതിലെ പ്രധാന വ്യത്യാസം ഡാറ്റ പായ്ക്കുകളില്‍ തന്നെ. ജിയോയുടെ 1ജിബി ഡാറ്റ പ്രതി ദിനം (28 ദിവസം വാലിഡിറ്റി) 149 രൂപയും എന്നാല്‍ എയര്‍ടെല്ലിന്റെ 1ജിബി ഡാറ്റ പ്രതി ദിനം (28 വാലിഡിറ്റി) 199 രൂപയുമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Airtel has started selling its Portable Wi-Fi Data Device on e-commerce retailer Airtel India. The Airtel 4G Hotspot device discounts at Rs.999 from the earlier price of Rs 1500.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot