Home
News

കേരളത്തി​ലെ 61 നഗരങ്ങളിൽ എയർടെൽ 5ജി എത്തി; പട്ടിക ഇതാ, നിങ്ങളുടെ നാട്ടിൽ 5ജി എത്തിയോ എന്ന് അ‌റിയൂ!

​ഒറ്റയടിക്ക് 235 നഗരങ്ങളിൽക്കൂടി 5ജി സേവനങ്ങൾ ആരംഭിച്ച് എയർടെൽ. കഴിഞ്ഞ ദിവസം ജിയോ രാജ്യത്തെ നാനൂറിലേറെ നഗരങ്ങളിൽ 5ജി എത്തിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒറ്റയടിക്ക് 235 നഗരങ്ങളിൽ 5ജി ആരംഭിച്ച് രാജ്യത്തെ 500 നഗരങ്ങളിൽ 5ജി എത്തിച്ച ടെലിക്കോം കമ്പനിയെന്ന നേട്ടം എയർടെൽ സ്വന്തമാക്കിയത്.

5ജി വ്യാപനത്തിൽ ജിയോയും എയർടെലും പുലർത്തുന്ന മത്സരബുദ്ധിയോടെയുള്ള മുന്നേറ്റം രാജ്യത്തെ 5ജി വ്യാപനത്തിന്റെ വേഗം വർധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. പരമാവധി ഇടങ്ങളിൽ തങ്ങളുടെ 5ജി ആദ്യം എത്തിച്ച് ആധിപത്യം നേടാനാണ് എയർടെലും ജിയോയും ശ്രമിക്കുന്നത്. ഇപ്പോൾ എയർടെൽ 5ജി എത്തിയവയിൽ കേരളത്തിലെ നിരവധി നഗരങ്ങളുമുണ്ട്.

കേരളത്തി​ലെ 61 നഗരങ്ങളിൽ എയർടെൽ 5ജി എത്തി

ഇന്നുവരെ നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ 5ജി നഗരങ്ങളുടെ പ്രഖ്യാപനമാണ് ഇപ്പോൾ എയർടെൽ നടത്തിയിരിക്കുന്നത്. ഈ പ്രഖ്യാപനത്തിന് മുമ്പ് കേരളത്തിൽ എയർടെൽ 5ജി ലഭ്യമായിരുന്ന നഗരങ്ങളുടെ എണ്ണം 17 ആയിരുന്നു. എന്നാൽ ഇപ്പോൾ 235 നഗരങ്ങളിൽ 5ജി എത്തിച്ചതോടെ കേരളത്തിലെ 61 ലേറെ പ്രദേശങ്ങളിൽ എയർടെൽ 5ജി ലഭ്യമായിട്ടുണ്ട്.

ഇപ്പോൾ കേരളത്തിൽ എയർടെൽ 5ജി സേവനം ലഭിക്കുന്ന പ്രദേശങ്ങൾ: പൊന്നാനി, കളമശേരി, തീരൂരങ്ങാടി, വേങ്ങര, തൃപ്പൂണിത്തുറ, തിരൂർ, കൊല്ലം, എടത്തല, മൂവാറ്റുപുഴ, പാലക്കാട്, ചെറുവണ്ണൂർ, വാഴക്കാല, കായംകുളം, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, ആലപ്പുഴ, ​മലപ്പുറം, മഞ്ചേരി, ഗുരുവായൂർ, കണ്ണമംഗലം, മൂന്നിയൂർ, ചൂർണ്ണിക്കര, കൂട്ടിലങ്ങാടി,

കേരളത്തി​ലെ 61 നഗരങ്ങളിൽ എയർടെൽ 5ജി എത്തി

മരട്, പരവൂർ, പിണറായി, കോട്ടയം, പള്ളിപ്പുറം, അ‌ബ്ദുറഹിമാൻ നഗർ, പുഴക്കാട്ടിരി, ചാവക്കാട്, ചേരാനല്ലൂർ, കൊടുങ്ങല്ലൂർ, മലയൻകീഴ്, നെടുവ, പെരുമ്പായിക്കാട്, പൊൻമുണ്ടം, പൂക്കോട്ടൂർ, താനൂർ, വലപ്പാട്, നെയ്യാറ്റിൻകര, തെൻമല, ആറ്റിങ്ങൽ, ചേലമ്പ്ര, ഏലൂർ, ഫറോക്ക്, ഇരിങ്ങാലക്കുട, കടുങ്ങല്ലൂർ, കരകുളം, കൊടൂർ, കോമളപുരം, കരുവട്ടൂർ, ഒളവണ്ണ, ഒതുക്കുങ്കൽ, പരുതൂർ, പട്ടാമ്പി, പുലാപ്പറ്റ, പുറത്തൂർ, വെളിയങ്കോട്.

5ജി ആരംഭിച്ചതായി എയർടെൽ തങ്ങളുടെ വെബ്​സൈറ്റിൽ നൽകിയിരിക്കുന്ന നഗരങ്ങളാണിവ. ഇതോടെ ഇന്ത്യയിൽ മാത്രമല്ല, കേരളത്തിലും ഏറ്റവുമധികം പ്രദേശങ്ങളിൽ 5ജി നൽകുന്ന ടെലിക്കോം കമ്പനി എന്ന നേട്ടം എയർടെലിന് സ്വന്തമാണ്. ജിയോ കേരളത്തിൽ 21 ഇടങ്ങളിൽ മാത്രമാണ് 5ജി എത്തിച്ചിരിക്കുന്നത്. ഇതിന്റെ മൂന്നിരട്ടി നഗരങ്ങളിൽ 5ജി എത്തിക്കാൻ എയർടെലിന് കഴിഞ്ഞിരിക്കുകയാണ്.

രാജ്യത്തെ എല്ലാ എയർടെൽ ഉപയോക്താവിനും 5ജി എത്തിച്ചു നൽകാനും അ‌തുവഴി കൂടുതൽ പേരെ എയർടെലിലേക്ക് എത്തിക്കാനും കമ്പനി അ‌തിവേഗ 5ജി വ്യാപനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. ജിയോയിൽ 5ജി ലഭ്യമാകാൻ വെൽക്കം ഓഫർ ലഭിക്കേണ്ടതുണ്ട്. എന്നാൽ അ‌തിൽനിന്ന് വ്യത്യസ്തമായി എയർടെൽ 5ജി എത്തിയ നഗരങ്ങളിലുള്ള എയർടെൽ വരിക്കാർക്ക് യാതൊരു നിബന്ധനയും കൂടാതെ 5ജി ആസ്വദിക്കാൻ സാധിക്കും.

കേരളത്തി​ലെ 61 നഗരങ്ങളിൽ എയർടെൽ 5ജി എത്തി

കൂടാതെ എയർടെൽ 5ജി ലഭ്യമാകുന്ന പ്രദേശങ്ങളിലെ വരിക്കാർക്കായി അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും എയർടെൽ നൽകിവരുന്നുണ്ട്. നിലവിലുള്ള പ്ലാനിലെ നിശ്ചിത ഡാറ്റ പരിധി കണക്കാക്കാതെ എത്രവേണമെങ്കിലും 5ജി ഡാറ്റ ഉപയോഗിക്കാനുള്ള അ‌വസരമാണ് ഈ ഓഫറിലൂടെ എയർടെൽ നൽകിയിരിക്കുന്നത്. വരിക്കാർക്ക് നിലവിലുള്ള 4ജി സിം ഉപയോഗിച്ച് തന്നെ എയർടെൽ 5ജി ആസ്വദിക്കാം.

ഉപയോക്താക്കൾ എയർടെൽ 5ജി ലഭ്യമാകുന്നതിനായി തങ്ങളുടെ 5ജി സ്മാർട്ട്ഫോണിലെ സെറ്റിങ് ടാബിൽ കണക്‌ഷൻസ് അല്ലെങ്കിൽ മൊബൈൽ നെറ്റ്‌വർക് എടുത്ത് 5ജി നെറ്റ്‌വർക് മോഡ് തിരഞ്ഞെടുക്കണം. പ്രദേശത്ത് എയർടെൽ 5ജി ലഭ്യമാണോ എന്നറിയാനും ഫോണിൽ 5ജി ലഭ്യമാണോ എന്ന് പരിശോധിക്കാനും എയർടെൽ താങ്ക്സ് ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Airtel has launched 5G services in 235 cities at once. Airtel 5G is now available in 500 cities across the country and 61 regions in Kerala. Airtel has announced the largest 5G cities to date. Airtel has become the first telecom company to bring 5G to 500 cities in the country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X