ഇനി 5ജിയിൽ ആറാടാം! തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും എയർടെൽ 5ജി എത്തി

|
തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും എയർടെൽ 5ജി എത്തി

കേരളത്തിലെ വരിക്കാർക്ക് ആഹ്ലാദം പകർന്ന് മൂന്ന് നഗരങ്ങളിൽക്കൂടി 5ജി സേവനങ്ങൾ ആരംഭിച്ച് എയർടെൽ. തലസ്ഥാനമായ തിരുവനന്തപുരത്തിന് പുറമെ തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് എയർടെൽ 5ജി പ്ലസ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിൽ എയർടെലിന്റെ 5ജി പ്ലസ് സേവനങ്ങൾ ലഭ്യമാകുന്ന നഗരങ്ങളുടെ എണ്ണം നാലായി. രാജ്യത്താകെ ഇപ്പോൾ 70 നഗരങ്ങളിലാണ് എയർടെൽ 5ജി പ്ലസ് സേവനങ്ങൾ ലഭ്യമാകുന്നത്. ഇപ്പോൾ 5ജി സർവീസുകൾക്ക് എയർടെൽ നിരക്കുകൾ ഈടാക്കുന്നില്ല. ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും 5ജി സേവനങ്ങൾ ആരംഭിക്കുന്നത് വരെ, തൽക്കാലം 5ജി നിരക്കുകൾ എയർടെൽ പ്രഖ്യാപിക്കില്ല. അ‌തിനാൽത്തന്നെ എയർടെലിന്റെ 4ജി ഉപഭോക്താക്കൾക്ക് അ‌ധിക ചെലവ് ഇല്ലാതെ തന്നെ 5ജി പ്ലസ് സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും.

 

തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലെ എയർടെൽ 5ജി പ്ലസ് ലഭ്യമാകുന്ന പ്രദേശങ്ങൾ

തിരുവനന്തപുരം നഗരപരിധിയിൽ പതിനൊന്നോളം പ്രദേശങ്ങളിലാണ് എയർടെലിന്റെ 5ജി പ്ലസ് സേവനങ്ങൾ ലഭിക്കുന്നത്. വഴുതക്കാട്, തമ്പാനൂർ, കിഴക്കേക്കോട്ട, പാളയം, പട്ടം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, പാപ്പനംകോട്, കോവളം, വിഴിഞ്ഞം, വലിയവിള എന്നിവിടങ്ങളിൽ ആണ് തിരുവനന്തപുരത്ത് ആദ്യഘട്ടത്തിൽ എയർടെല്ലിന്റെ 5ജി പ്ലസ് സേവനങ്ങൾ ലഭ്യമാകുക. കോഴിക്കോട് നഗരത്തിൽ നടക്കാവ്, പാളയം, കല്ലായി, വെസ്റ്റ്ഹിൽ, കുറ്റിച്ചിറ, എരഞ്ഞിപ്പാലം, മീഞ്ചന്ത, തൊണ്ടയാട്, മലാപ്പറമ്പ്, എലത്തൂർ, കുന്നമംഗലം എന്നിവിടങ്ങളിലാണ് എയർടെല്ലിന്റെ 5ജി പ്ലസ് സേവനങ്ങൾ ലഭ്യമാകുക. തൃശൂർ നഗരപരിധിയിൽ എയർടെല്ലിന്റെ 5G പ്ലസ് സേവനങ്ങൾ ലഭ്യമാകുന്നത് രാമവർമപുരം, തൃശൂർ റൗണ്ട്, കിഴക്കേകോട്ട, കൂർക്കഞ്ചേരി, ഒളരിക്കര, ഒല്ലൂർ, മണ്ണുത്തി, നടത്തറ എന്നിവിടങ്ങളിൽ ആണ്.

 
തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും എയർടെൽ 5ജി എത്തി

കേരളത്തിൽ ആദ്യം കൊച്ചിയിൽ...

കേരളത്തിൽ ആദ്യം എയർടെൽ 5ജി സേവനങ്ങൾ ആരംഭിച്ചത് കൊച്ചിയിലാണ്. കടവന്ത്ര, പനമ്പിള്ളി നഗർ, ജവഹർ നഗർ, കലൂർ, കച്ചേരിപ്പടി, എളമക്കര, എറണാകുളം ടൗൺ ഹാൾ, എറണാകുളം കെഎസ്ആർടിസി ജങ്ഷൻ, എംജി റോഡ്/മഹാരാജാസ് കോളജ് ഗ്രൗണ്ട്, ഇടപ്പള്ളി, പാലാരിവട്ടം, ​വൈറ്റില, ചിലവന്നൂർ, തോപ്പുംപടി, രവിപുരം തുടങ്ങി പതിനഞ്ചോളം പ്രദേശങ്ങളിൽ ആണ് ആദ്യഘട്ടത്തിൽ എയർടെൽ തങ്ങളുടെ 5ജി പ്ലസ് സേവനങ്ങൾ ആരംഭിച്ചത്. നിലവിൽ സംസ്ഥാനത്തെ മറ്റ് പല നഗരങ്ങളിലും വൈകാതെ 5ജി എത്തിക്കാനുള്ള നിർമാണപ്രവൃത്തികളും എയർ​ടെലിന്റെ നേതൃത്വത്തിൽ നടത്തിവരുന്നതിനാൽ അ‌ധികം ​വൈകാതെ ബാക്കിയുള്ള എയർടെൽ ഉപയോക്താക്കൾക്കും 5ജി പ്ലസ് സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും.

30 മടങ്ങ് വരെ വേഗത

4ജി നെറ്റ്‌വർക്കുകൾക്ക് നൽകാനാകുന്നതിനേക്കാൾ 20x മുതൽ 30 മടങ്ങ് വരെ വേഗതയാണ് എയർടെൽ 5ജി പ്ലസ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ നിലവിൽ പരീക്ഷണഘട്ടമായതിനാൽ 5ജിയുടെ പൂർണവേഗത പ്രതീക്ഷിക്കേണ്ടതില്ല. നിലവിൽ എയർടെലും ജിയോയുമാണ് രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. പരസ്പരം മത്സരിച്ച് അ‌തി​വേഗം 5ജി വ്യാപനവുമായി മുന്നോട്ട് പോകുകയാണ് എയർടെലും ജിയോയും. 2023 ൽ തന്നെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും 5ജി എത്തിക്കും എന്നാണ് ജിയോ അ‌റിയിച്ചിരിക്കുന്നത്. അ‌തേസമയം ഈ വർഷം തന്നെ പരമാവധി ഇടങ്ങളിലും 2024 ൽ ഇന്ത്യയുടെ മുഴുവൻ പ്രദേശങ്ങളിലും 5ജി സേവനങ്ങൾ ആരംഭിക്കും എന്നാണ് എയർടെൽ പറയുന്നത്. ഇരു കമ്പനികളെയും കൂടാതെ വിഐയും 5ജി സേവന വിതരണത്തിനുള്ള അ‌വകാശം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധികൾ മൂലം 5ജി വ്യാപനം ആരംഭിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.

തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും എയർടെൽ 5ജി എത്തി

സിം മാറേണ്ട

നിലവിൽ 5ജി സ്മാർട്ട്ഫോൺ ഉള്ള ഉപയോക്താക്കൾക്ക് 4ജി സിം കാർഡ് ഉപയോഗിച്ചു തന്നെ എയർടെൽ 5ജി പ്ലസ് ആസ്വദിക്കാൻ സാധിക്കും. 5ജിയിൽ 1.2ജിബി വരെ വേഗമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹൈ-ഡെഫനിഷൻ വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ്, ഒന്നിലധികം ചാറ്റിംഗ്, ഫോട്ടോകൾ തൽക്ഷണം അപ്‌ലോഡ് ചെയ്യൽ എന്നിവ ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ അ‌തിവേഗം നിർവഹിക്കാൻ 5ജി സേവനങ്ങൾ സഹായിക്കും.

എയർടെൽ 5ജി ലഭ്യമാകാൻ...

എയർടെൽ 5ജി ലഭ്യമാകുന്നതിനായി ഉപയോക്താക്കൾ തങ്ങളുടെ 5ജി സ്മാർട്ട്ഫോണിലെ സെറ്റിങ് ടാബിൽ കണക്‌ഷൻസ് അല്ലെങ്കിൽ മൊബൈൽ നെറ്റ്‌വർക് എടുത്ത് 5ജി നെറ്റ്‌വർക് മോഡ് തിരഞ്ഞെടുക്കണം. നിങ്ങൾ നിൽക്കുന്ന പ്രദേശത്ത് എയർടെൽ 5ജി ലഭ്യമാണോ എന്ന് അ‌റിയാൻ എയർടെൽ താങ്ക്സ് ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഫോണിൽ 5ജി ലഭ്യമാണോ എന്ന് പരിശോധിക്കാനും എയർടെൽ താങ്ക്സ് ആപ്പിലൂടെ സാധിക്കും.

Best Mobiles in India

English summary
Airtel has introduced 5G Plus services in Thiruvananthapuram, Thrissur, and Kozhikode to the delight of Kerala subscribers. With this, the number of cities in Kerala where Airtel's 5G Plus services are available has increased to four. Airtel 5G was first launched in Kochi, Kerala. Currently, Airtel 5G Plus services are available in 70 cities across the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X