ഇനിയും സംശയങ്ങൾ മാറിയില്ലേ..? എയർടെൽ 5ജി പ്ലസിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്

|

ലോഞ്ച് കഴിഞ്ഞ് രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് 5ജി സേവനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചത് പ്രകാരം രാജ്യത്തെ 50 നഗരങ്ങളിൽ 5ജി സേവനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ നഗരങ്ങളിലേക്കും അതിവേഗം 5ജി വ്യാപിക്കുന്നു. ഇന്ത്യയിലെ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ടെലിക്കോം കമ്പനികളായ ജിയോയും എയർടെലുമാണ് രാജ്യവ്യാപക 5ജി റോൾഔട്ട് നടത്തുന്നത്. കൂട്ടത്തിൽ Airtel 5G Plus സേവനത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

എയർടെൽ 5ജി പ്ലസ്

എയർടെൽ 5ജി പ്ലസ്

നിലവിൽ രാജ്യത്ത് ഏറ്റവും സുഗമമായും സുതാര്യമായും 5ജി ലോഞ്ച് നടത്തിയ കമ്പനിയാണ് എയർടെൽ. 5ജി ലോഞ്ചിൽ കൃത്യമായ ടൈംലൈൻ പാലിക്കാനും എയർടെലിനായി. ഒന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ ജിയോയെ മറികടന്ന് 5ജി ലോഞ്ച് നടത്താൻ എയർടെലിന് കഴിഞ്ഞിരുന്നു. രാജ്യത്ത് ലഭ്യമായ ഏതാണ്ടെല്ലാ ബ്രാൻഡുകളുടെയും സ്മാർട്ട്‌ഫോൺ ബ്രാൻഡുകളുടെയും ഡിവൈസുകളിൽ എയർടെൽ 5ജി പ്ലസിന് സപ്പോർട്ട് ലഭിക്കും.

4ജി പ്ലാനുകൾ

ഇത്രയധികം ഹാൻഡ്സെറ്റുകളിൽ സപ്പോർട്ട്, നിലവിലുള്ള 4ജി പ്ലാനുകൾ ഉപയോഗിച്ച് 5ജി സേവനങ്ങൾ ആസ്വദിക്കാൻ കഴിയുന്നത് എന്നിവയെല്ലാം എയർടെൽ 5ജി പ്ലസിന്റെ സവിശേഷതയാണ്. യൂസർമാരുടെ വശത്ത് നിന്ന് ചിന്തിച്ചാൽ രാജ്യത്തെ ഏറ്റവും മികച്ച 5ജി ലോഞ്ച് എയർടെലിന്റെ തന്നെയാണ്. എന്ന് പറയുന്നത് കൊണ്ട് ഇന്ത്യയിൽ എറ്റവും മികച്ച 5ജി സേവനം ആസ്വദിക്കാൻ എയർടെൽ സെലക്റ്റ് ചെയ്യണം എന്നൊരു അഭിപ്രായം ഞങ്ങൾക്കില്ല.

Jio Recharge Plans | ഒരു കൊല്ലത്തേക്ക് റീചാർജ് മറക്കാം; ജിയോയുടെ കിടിലൻ പ്ലാനുകളെക്കുറിച്ചറിയാംJio Recharge Plans | ഒരു കൊല്ലത്തേക്ക് റീചാർജ് മറക്കാം; ജിയോയുടെ കിടിലൻ പ്ലാനുകളെക്കുറിച്ചറിയാം

രാജ്യവ്യാപക 5ജി റോൾ ഔട്
 

രാജ്യവ്യാപക 5ജി റോൾ ഔട്ട് അടുത്ത വ‍ർഷം അവസാനം കൊണ്ടെങ്കിലും പൂ‍ർത്തിയാകുമെന്ന് ഇപ്പോൾ കരുതാം. ഇതിന് ശേഷമായിരിക്കും 5ജി നെറ്റ്വർക്ക് സ്റ്റേബിൾ ആകുന്നത്. കമ്പനികളുടെ 5ജി ശേഷി മനസിലാക്കാൻ സാധിക്കണമെങ്കിൽ ഇത് രണ്ടും നടക്കേണ്ടതുണ്ട്. അത് അവടെ നിൽക്കട്ടെ. തത്കാലം എയർടെൽ 5ജി പ്ലസ് നിങ്ങളുടെ ഡിവൈസിൽ സപ്പോർട്ട് ചെയ്യുമോയെന്നറിയാൻ എന്ത് ചെയ്യണമെന്ന് നോക്കാം.

എയർടെൽ 5ജി പ്ലസ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ

എയർടെൽ 5ജി പ്ലസ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ

അടുത്ത കാലത്ത് പുറത്തിറങ്ങിയ മിക്കവാറും 5ജി സ്മാർട്ട്ഫോണുകളിലും എയർടെൽ 5ജി പ്ലസ് സപ്പോർട്ട് ചെയ്യും. ഇനിയും ആശങ്ക മാറിയില്ലെങ്കിൽ ഇന്ത്യയിൽ ലഭ്യമായ 170 ൽ കൂടുതൽ സ്മാർട്ട്ഫോണുകളിൽ എയർടെൽ 5ജി പ്ലസ് ഉപയോഗിക്കാൻ കഴിയുമെന്ന കാര്യം കൂടി മനസിലാക്കുക. കമ്പനി ലിസ്റ്റ് ചെയ്തിരിക്കുന്ന ഇത്രയധികം ഫോണുകളിലും ( ഏതാണ്ടെല്ലാ ഡിവൈസുകളിലും ) നിങ്ങളുടെ ഡിവൈസ് പെടുന്നില്ലെങ്കിൽ പുതിയ ഫോൺ വാങ്ങേണ്ടി വരും. ഏതൊക്കെ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ എയർടെൽ 5ജി പ്ലസ് സപ്പോർട്ട് ചെയ്യുമെന്ന് നോക്കാം.

സ്മാർട്ട്ഫോൺ ബ്രാൻഡുകൾ

സ്മാർട്ട്ഫോൺ ബ്രാൻഡുകൾ

ഇന്ത്യയിൽ 5ജി ഡിവൈസുകൾ വിൽപ്പനയ്ക്കെത്തിക്കുന്ന 18 സ്മാർട്ട്ഫോൺ ബ്രാൻഡുകൾ എയർടെൽ 5ജി പ്ലസിനെ സപ്പോർട്ട് ചെയ്യുന്നു. ആപ്പിൾ, ഗൂഗിൾ, സാംസങ്, ഷവോമി, വിവോ, റിയൽമി, ഐക്കൂ, ഓപ്പോ, വൺപ്ലസ്, നത്തിങ്, ഏസൂസ്, ഇൻഫിനിക്സ്, നോക്കിയ, മോട്ടറോള, ടെക്നോ, ലാവ, ഹോണർ, എൽജി എന്നീ ബ്രാൻഡുകളുടെ 5ജി ഡിവൈസുകളാണ് നിലവിൽ എയർടെൽ 5ജി പ്ലസിന് അനുയോജ്യമായിട്ടുള്ളത്. ആപ്പിൾ 5ജി സപ്പോർട്ടിനുള്ള ബീറ്റ അപ്ഡേറ്റ് അടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു.

എയർടെൽ 5ജി പ്ലസ് സപ്പോർട്ട് പേജ്

എയർടെൽ 5ജി പ്ലസ് സപ്പോർട്ട് പേജ്

ഇനിയും സംശയങ്ങൾ ബാക്കിയുണ്ടെങ്കിൽ എയർടെൽ വെബ്സൈറ്റിലേക്ക് പോകുക. അവിടെ ഏതൊക്കെ ബ്രാൻഡുകളുടെ ഏതൊക്കെ ഡിവൈസുകളിൽ എയർടെൽ 5ജി പ്ലസ് സപ്പോർട്ട് ചെയ്യുമെന്ന് കൃത്യമായി ലിസ്റ്റ് തിരിച്ച് നൽകിയിട്ടുണ്ടാവും. ഈ ലിസ്റ്റിൽ നിങ്ങളുടെ ഡിവൈസും ഉണ്ടോയെന്ന് യൂസേഴ്സിന് പരിശോധിക്കാവുന്നതാണ്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ യൂസേഴ്സിന് എയർടെൽ 5ജി പ്ലസ് സപ്പോർട്ട് പേജിലേക്ക് പോകാൻ കഴിയും.

BSNL 5G | ഇരുന്നിട്ട് കാല് നീട്ടിയാൽ പോരെ..? ഇനിയും 5ജി സ്പെക്ട്രം വേണമെന്ന് കേന്ദ്രത്തോട് ബിഎസ്എൻഎൽBSNL 5G | ഇരുന്നിട്ട് കാല് നീട്ടിയാൽ പോരെ..? ഇനിയും 5ജി സ്പെക്ട്രം വേണമെന്ന് കേന്ദ്രത്തോട് ബിഎസ്എൻഎൽ

എയർടെൽ 5ജി സിം

എയർടെൽ 5ജി സിം

നേരത്തെ പല തവണ ആവർത്തിച്ച കാര്യം തന്നെയാണ്. നിലവിൽ യൂസേഴ്സിന്റെ കൈവശമുള്ള എയർടെൽ 4ജി സിം കാർഡുകൾ 5ജി ആക്റ്റിവേറ്റഡ് കാർഡുകൾ തന്നെയാണ്. ഈ സിം കാർഡുകൾ മാറ്റാതെ തന്നെ നിങ്ങൾക്ക് 5ജി സ്പീഡും എക്സ്പീരിയൻസും ലഭ്യമാകും. സിം കാർഡ് മാറണമെന്ന് കാട്ടി വരുന്ന കോളുകളും എസ്എംഎസുകളും തട്ടിപ്പാണെന്ന കാര്യം യൂസേഴ്സ് മനസിലാക്കുക. എയർടെൽ 5ജി പ്ലസ് ലഭ്യമാകുന്ന നഗരങ്ങളും മറ്റ് സ്ഥലങ്ങളും അറിയാൻ തുടർന്ന് വായിക്കുക.

എയർടെൽ 5G പ്ലസ് നഗരങ്ങൾ

എയർടെൽ 5G പ്ലസ് നഗരങ്ങൾ

രാജ്യത്തെ 12 നഗരങ്ങളിലാണ് നിലവിൽ എയർടെൽ 5G പ്ലസ് ലഭ്യമാകുന്നത്. ഡൽഹി, ഗുരുഗ്രാം, മുംബൈ, നാഗ്പൂർ, ഗുവാഹത്തി, പാറ്റ്ന, വാരാണസി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, സിലിഗുരി, പാനിപ്പത്ത് എന്നി നഗരങ്ങളിലാണ് അവസാനം പുറത്ത് വന്ന കണക്കുകൾ അനുസരിച്ച് എയർടെൽ 5ജി പ്ലസ് ലഭിക്കുന്നത്. വിവിധ എയർ പോർട്ടുകളിലും എയർടെൽ, 5ജി സേവനം നൽകുന്നുണ്ട്. നവംബർ 2 വരെയുള്ള കണക്ക് അനുസരിച്ച് എയർടെലിന്റെ 5ജി യൂസേഴ്സിന്റെ എണ്ണം 10 ലക്ഷം കടന്നു.

Best Mobiles in India

English summary
5G services are reaching major cities in the country. The Central Government informed Parliament that 5G services have been launched in 50 cities across the country. 5G is rapidly spreading to more cities. India's number one and two telecom companies, Jio and Airtel, are conducting the nationwide 5G rollout.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X