Home
News

'5G' ഇനി പോക്കറ്റിൽ കൊണ്ടുനടക്കാം! എയർടെൽ 5G പ്ലസ് ​മൈ ​വൈ​ഫൈ പോർട്ടബിൾ റൂട്ടർ വിൽപ്പനയ്ക്കെത്തി

എവിടെയും അ‌തിവേഗ ഡാറ്റ കണക്ഷൻ ലഭ്യമാകുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന എയർടെൽ 5G പ്ലസ് മൈ-വൈഫൈ പോർട്ടബിൾ റൂട്ടർ ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്ക്ക് എത്തി. ഇന്ത്യയിലെ മുൻനിര 5G ടെലികോം ഓപ്പറേറ്റർമാരിൽ ഒന്നായ എയർടെൽ അ‌വതരിപ്പിച്ച, പോക്കറ്റിലും ബാക്ക്‌പാക്കിലും കൊണ്ടുപോകാവുന്ന ഒരു 5G ഡാറ്റാ കാർഡാണ് ഇത്.

എയർടെൽ 5G പ്ലസ് മൈ-വൈഫൈ പോർട്ടബിൾ റൂട്ടർ (Airtel 5G Plus My-wifi portable router ) ഒരു മാസം മുമ്പ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും വിൽപ്പനയ്ക്ക് ലഭ്യമായിരുന്നില്ല. ഇപ്പോൾ ഏറെ നിശബ്ദമായി ഈ ഡി​വൈസിന്റെ വിൽപ്പന ആരംഭിച്ചിരിക്കുന്നു എന്നാണ് വിവിധ റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.

എയർടെൽ 5G പ്ലസ് ​മൈ ​വൈ​ഫൈ പോർട്ടബിൾ റൂട്ടർ വിൽപ്പനയ്ക്കെത്തി

എയർടെൽ 5G പ്ലസ് മൈ-വൈഫൈ പോർട്ടബിൾ റൂട്ടർ വിൽപ്പന ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചതായി ഫോൺഅ‌രീനയും ​മൈസ്മാർട്ട് ​പ്രൈസും അ‌ടക്കമുള്ള ടെക് വെബ്​സൈറ്റുകൾ റിപ്പോർട്ട് ചെയ്തു. മുൻപ് ലഭ്യമായിരുന്ന എയർടെൽ 4G ഹോട്ട്‌സ്‌പോട്ടിന് സമാനമായ ഒരു ഡി​വൈസാണ് പുതിയ എയർടെൽ 5G പ്ലസ് മൈ വൈഫൈ പോർട്ടബിൾ റൂട്ടർ/ഡാറ്റ കാർഡ്.

മുൻപുണ്ടായിരുന്ന 4ജി പോർട്ടബിൾ റൂട്ടറിൽ നിന്ന് വ്യത്യസ്തമായി, പ്രസക്തമായ വിവരങ്ങൾ കാണിക്കുന്നതിന് പുതിയ ഡി​വൈസിന്റെ ഫ്രണ്ടിലായി ഒരു ചെറിയ ഡിസ്പ്ലേ ഉണ്ട്. ഇതിൽ 5G സിഗ്നൽ സ്ട്രെങ്ത്, തീയതി, സമയം, ബാറ്ററി, കണക്റ്റുചെയ്‌ത ഉപകരണങ്ങളുടെ എണ്ണം, ഉപയോഗിച്ച ഡാറ്റ എന്നിവ ഈ ചെറിയ സ്ക്രീനിൽ കാണാൻ സാധിക്കും.

എയർടെൽ 5G പ്ലസ് ​മൈ ​വൈ​ഫൈ പോർട്ടബിൾ റൂട്ടർ വിൽപ്പനയ്ക്കെത്തി

ഉപയോക്താവിന് ലഭ്യമായ ഡാറ്റയുടെ അളവിനൊപ്പം ലഭ്യമായ ആകെ ഡാറ്റ അറിയാനും ഈ ഡിസ്പ്ലേ സഹായിക്കും. ഇത് ഉപകരണത്തിൽ നിന്ന് നേരിട്ട് 5G ഡാറ്റയുടെ ഉപയോഗം നിയന്ത്രിക്കുന്നത് എളുപ്പമാക്കും. കൂടാതെ ഡാറ്റ ഉപയോഗത്തിനായി എയർടെൽ ആപ്ലിക്കേഷൻ പരിശോധിക്കേണ്ടതിന്റെ ആവശ്യകത ഇത് ഇല്ലാതാക്കുന്നു. ഈ സ്ക്രീനിന് ലോക്ക് സൗകര്യവും ഉണ്ട് എന്നാണ് സൂചന.

എയർടെൽ 5G പ്ലസ് കണക്റ്റിവിറ്റി ലഭിക്കാൻ സഹായിക്കുന്ന ഒരു ഡി​വൈസാണ് എയർടെൽ 5G പ്ലസ് My-WiFi MF501 ഡാറ്റ കാർഡ്. ഇത് പ്രധാനമായും ഒരു പോർട്ടബിൾ വൈഫൈ റൂട്ടറാണ്, ഒരാളുടെ ബാക്ക്പാക്കിലോ പോക്കറ്റിലോ ഇത് കൊണ്ടുനടക്കാം. വൈഫൈ നെറ്റ്‌വർക്ക് ലഭിക്കുന്നത് ബുദ്ധിമുട്ടുള്ള മേഖലകളിൽ തടസ്സമില്ലാത്തതും വേഗതയേറിയതുമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുക എന്നതാണീ ഡി​വൈസിന്റെ ലക്ഷ്യം.

ഈ ഡി​വൈസ് ​ചൈനയിൽ നിർമിച്ചതാണ് എന്ന് ലിസ്റ്റിങ് പറയുന്നു. MF501 എന്നതാണ് ഇതിന്റെ ഉൽപ്പന്ന മോഡൽ നമ്പർ. എയർടെൽ 5G പ്ലസ് ​മൈ ​വൈ​ഫൈ പോർട്ടബിൾ റൂട്ടർ ബോക്‌സിൽ സിം റിമൂവൽ പിൻ, ടൈപ്പ് സി യുഎസ്ബി കേബിൾ എന്നിവയും ലഭിക്കുന്നു.

എയർടെൽ 5G പ്ലസ് ​മൈ ​വൈ​ഫൈ പോർട്ടബിൾ റൂട്ടർ വിൽപ്പനയ്ക്കെത്തി

ഈ ഡി​വൈസിന്റെ മുകളിൽ ഒരു പവർ ബട്ടണും ഒരു സിം സ്ലോട്ടും ഉണ്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട് താഴെ നൽകിയിരിക്കുന്നു. 512എംബി വരെ സ്റ്റോറേജ് വികസിപ്പിക്കാവുന്ന മെമ്മറി കാർഡ് സ്ലോട്ട് സംവിധാനവും ഇതിലുണ്ട്. ലിസ്റ്റിങ് വിവരങ്ങൾ പ്രകാരം, 150 എംബിപിഎസ് വേഗത വരെയാണ് ഈ ഡി​വൈസ് വാഗ്ദാനം ചെയ്യുന്നത്.

ഡാർക്ക് ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ 5ജി ഡി​വൈസ് എത്തുന്നത്. എയർടെൽ 5G പ്ലസ് My-WiFi MF501 ഡാറ്റ കാർഡിന്റെ മാക്സിമം റീട്ടെയിൽ ​പ്രൈസ് 29,990 രൂപയാണ്. എന്നാൽ, 'സ്പെഷ്യൽ ​പ്രൈസിൽ' ഈ ഡി​വൈസ് 22,999 രൂപയ്ക്ക് സ്വന്തമാക്കാമെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു. 6 മാസത്തെ വാറന്റിയോടെയാണ് ഈ ഡി​വൈസ് എത്തുന്നത്.

More from GizBot

Best Mobiles in India

English summary
Airtel 5G Plus My-WiFi Portable Router, which helps users to get high-speed data connection anywhere, has gone on sale on Flipkart. It has a memory card slot system for expandable storage up to 512MB. According to the listing information, this device offers speeds of up to 150 Mbps.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X