'5G ലോഞ്ച്' സത്യമോ മിഥ്യയോ; തള്ളുകൾക്കപ്പുറം വാസ്തവമെന്ത്?

|

എയർടെൽ രാജ്യത്തെ എട്ട് നഗരങ്ങളിൽ 5ജി ലോഞ്ച് ചെയ്തെന്നാണ് അവകാശപ്പെടുന്നത്. തൊട്ട് പിന്നാലെ ഓടിച്ചാടിയെത്തിയ റിലയൻസ് ജിയോ നാല് നഗരങ്ങളിലും 5ജി ലോഞ്ച് ചെയ്തു. പക്ഷെ ആർക്ക് 5ജി കിട്ടണം എന്ന് ജിയോക്കാര് തീരുമാനിക്കുമെന്നും കേട്ടു. പിന്നെ കേട്ടത് കുറച്ച് ചെല്ലപ്പേരുകളാണ്. " ട്രൂ 5ജി " , " 5ജി പ്ലസ് " എന്നൊക്കെ. ഇതിനിടയിൽ ജിയോ അവതരിപ്പിച്ചത് 5ജി ബീറ്റയാണെന്നും പറയുന്നു. അപ്പോ കമ്പനി നടത്തുന്നത് പരീക്ഷണം മാത്രമാണോ? എയർടെൽ ഇത്തരം കാര്യങ്ങൾ ഒന്നും പറയാത്തതെന്തേ? വിഐ എന്നാവും തങ്ങളുടെ 5ജിയ്ക്ക് അരഞ്ഞാണം കെട്ടി പേരിടുക? ഇത് വരെ ആർക്കൊക്കെ 5G യൂസ് ചെയ്യാൻ സാധിച്ചു? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ടാകുമെന്നാണ് കരുതുന്നത്.

 

ആദ്യം പേരിൽ തുടങ്ങാം

ആദ്യം പേരിൽ തുടങ്ങാം

കുഞ്ഞ് ജനിക്കുമ്പോഴേ പേരിടുന്നതാണ് നമ്മുടെ നാട്ടിലും മറ്റ് രാജ്യങ്ങളിലും ഉള്ള രീതി. പേരിടൽ ചടങ്ങും ഒരു തരത്തിൽ ഒരു ബ്രാൻഡിങ് ആണ്. നാളെ വളർന്ന് വലുതാകുമ്പോൾ സാമൂഹ്യവിരുദ്ധനായി മാറിയാലും "ഒരു നല്ല പേരെങ്കിലും" ഇരിക്കട്ടെയെന്ന് വച്ചായിരിക്കും മാതാപിതാക്കൾ മക്കൾക്ക് കിടിലനെന്ന് അവർക്ക് തോന്നുന്ന പേരുകൾ ഇടുന്നത്.

5ജി പ്ലസും ട്രൂ 5ജിയും

എന്തായാലും അതിനെക്കാളും നൂറ് ഇരട്ടി ബ്രാൻഡിങ് ഉഡായിപ്പുകളാണ് നാട്ടിലെ വലിയ കമ്പനികൾ പലതും നടത്തുന്നത്. രാജ്യത്ത് ആദ്യമായി 5ജി പുറത്തിറക്കിയെന്ന് അവകാശപ്പെടുന്ന എയർടെലും രണ്ടാമൻ എന്ന് അവകാശപ്പെടുന്ന ജിയോയും ഇത്തരമൊരു ബ്രാൻഡിങ് നടത്തിയതാണ് 5ജി പ്ലസും ട്രൂ 5ജിയും. ഈ പേരുകൾക്ക് അവയുടെ പെ‍ർഫോമൻസുമായി എന്തെങ്കിലും ബന്ധമുണ്ടോ?

5G വേഗത്തിൽ എടുത്തുചാടിയാൽ 2ജി വേഗത്തിൽപോലും തിരിച്ച് കയറാൻ പറ്റില്ല; ചതിക്കുഴികളുമായി അവർ വരുന്നു5G വേഗത്തിൽ എടുത്തുചാടിയാൽ 2ജി വേഗത്തിൽപോലും തിരിച്ച് കയറാൻ പറ്റില്ല; ചതിക്കുഴികളുമായി അവർ വരുന്നു

സ്റ്റാൻഡ് എലോൺ നെറ്റ്വർക്ക് കപ്പാസിറ്റി
 

മനസിലാക്കുന്നത് വച്ച് രണ്ട് കമ്പനികളും തങ്ങളുടെ 5ജി സർവീസുകൾക്ക് നൽകിയിരിക്കുന്ന പേരുകൾ വെറും ബ്രാൻഡിങ് തന്ത്രമാണ്. സ്റ്റാൻഡ് എലോൺ നെറ്റ്വർക്ക് കപ്പാസിറ്റി ഉള്ളതിനാൽ ജിയോ 5ജിയെ ട്രൂ 5ജിയെന്ന് വിളിക്കുന്നത് കടലാസിലെങ്കിലും ശരിയാണെന്ന് കരുതാം. എന്നാൽ 4ജി ഇൻഫ്രാസ്ട്രക്ചറിന്റെ മുകളിൽ നാല് ഫൈബർ വലിച്ച് കെട്ടി 5ജി തരുന്ന നോൺ സ്റ്റാൻഡ് എലോൺ നെറ്റ്വർക്കുകാരൻ എയർടെലിന് എന്താണ് ഒരു പ്ലസിന്റെ കഥ പറയാനുള്ളത്?

ടെലിക്കോം ഭീമന്മാർ

ടെലിക്കോം ഭീമന്മാർക്കിടയിൽ പൂട്ടിപോകലിന്റെ വക്കിൽ വരെയെത്തി നിന്ന കമ്പനിയാണ് വിഐ. ഉള്ള ചില്ലറയെല്ലാം പെറുക്കിയെടുത്ത് വിഐയും കുറച്ച് 5ജി സ്പെക്ട്രം വാങ്ങിക്കൂട്ടിയിട്ടുണ്ട്. 5ജി എന്ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഇത് വരെ പറഞ്ഞിട്ടില്ല. ലോഞ്ച് ചെയ്തിട്ട് ഇനി വല്ല ശക്തിമാൻ 5ജിയെന്നൊക്കെ പേരിടുമോയെന്നാണ് കാണേണ്ടത്.

ജിയോ പ്രഖ്യാപിച്ചത് ബീറ്റ 5ജി; വാ തുറക്കാതെ എയർടെൽ

ജിയോ പ്രഖ്യാപിച്ചത് ബീറ്റ 5ജി; വാ തുറക്കാതെ എയർടെൽ

ബീറ്റ 5ജി, അതായത് പരീക്ഷണ ഘട്ടത്തിൽ ഉള്ള 5ജി സേവനമാണ് ജിയോ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ നടക്കുന്നത് ബീറ്റ പരീക്ഷണമാണെന്നുള്ള തരത്തിലുള്ള സൂചനകൾ ഒന്നും തന്നെ എയർടെൽ നൽകിയിട്ടില്ല. 5ജി സേവനങ്ങൾ നേരത്തെ പറഞ്ഞ എട്ട് നഗരങ്ങളിലെ യൂസേഴ്സിന് ലഭ്യമാക്കുമെന്നാണ് എയർടെൽ പറഞ്ഞിരുന്നത്.

5ജി സർവീസ്

പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞു. പക്ഷെ രണ്ട് കമ്പനികളുടെയും 5ജി സർവീസ് ഉപയോഗിച്ചവരാരെങ്കിലുമുണ്ടോ? എയർടെലിന്റെ ഇവന്റിൽ പങ്കെടുത്ത വ്ലോഗർമാർ 5ജി എക്സ്പീരിയൻസിനെക്കുറിച്ച് വലിയ വർത്തമാനം പറയുന്നത് കേട്ടു. സ്പോൺസേഡ് പ്രോഗ്രാമുകളിൽ പോയി പൊതുജനങ്ങൾക്ക് 5ജി ഉപയോഗിക്കാൻ പറ്റില്ലല്ലോ! ഒരു കൊമേഴ്സ്യൽ നെറ്റ്വർക്കിൽ നിന്ന് ഉപയോക്താവ് എന്ന നിലയിൽ 5ജി കിട്ടിയവർ ആരുണ്ടെന്നാണ് ഇവിടുത്തെ ചോദ്യം.

ഡാറ്റ വാരിക്കോരിക്കൊടുത്തിട്ടും ജിയോയ്ക്ക് പുല്ലുവില; കാല് കുത്താൻ അനുവദിക്കാതെ Postpaid യൂസേഴ്സ്ഡാറ്റ വാരിക്കോരിക്കൊടുത്തിട്ടും ജിയോയ്ക്ക് പുല്ലുവില; കാല് കുത്താൻ അനുവദിക്കാതെ Postpaid യൂസേഴ്സ്

ജിയോ ബീറ്റ നെറ്റ്വർക്ക്

അത് പോലെ 5ജി സേവനം ഉപയോഗിക്കാൻ ജിയോയിൽ നിന്നും ഇൻവിറ്റേഷൻ ചെന്നവരെക്കുറിച്ചും ആരെങ്കിലും കേട്ടിട്ടുണ്ടോ? എവിടെയാണ് ജിയോയുടെ ബീറ്റ നെറ്റ്വർക്ക്? നേരത്തെ പറഞ്ഞ എയർടെൽ പ്ലസ് എക്സ്പീരിയൻസ് സാധാരണക്കാർക്ക് ഈ പറഞ്ഞ നഗരങ്ങളിൽ ലഭിച്ച് തുടങ്ങിയോ? ഇതെല്ലാം ചോദ്യങ്ങളാണ്. ജിയോയുടെയും എയർടെലിന്റെയും ട്വിറ്റർ പേജുകളിൽ പോലും ഇതിനുള്ള ഉത്തരങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല.

പൊതുജനങ്ങൾ

ഒന്നാമൻ ആകാൻ നടത്തിയ മത്സരവും പ്രഖ്യാപനങ്ങളും മാറ്റി നിർത്താം. രാജ്യത്ത് നിലവിൽ അവതരിപ്പിക്കപ്പെട്ട 5ജി സേവനങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നത്ര ശക്തമല്ല എന്നതാണ് വാസ്തവം. ഇത് സ്ഥിരീകരിച്ച് പറയുന്നതായി കണക്കാക്കരുത്, മൊത്തത്തിലുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള അഭിപ്രായമാണ്. ജിയോയുടെ എസ്എ 5ജിയും എയർടെലിന്റെ എൻഎസ്എ 5ജിയും ഹൈ സ്പീഡ് ഇന്റർനെറ്റ് നൽകാൻ ശേഷിയുള്ളവയാണ്. എന്നാൽ രാജ്യവ്യാപക സർവീസ് ആരംഭിക്കാതെ ഏതാണ് ഏറ്റവും മികച്ചതെന്ന് പറയാൻ കഴിയില്ല.

5ജി അവിടെ നിൽക്കട്ടെ; പോക്കറ്റ് കീറാത്ത റീചാർജ് പ്ലാനുകൾ നോക്കാം5ജി അവിടെ നിൽക്കട്ടെ; പോക്കറ്റ് കീറാത്ത റീചാർജ് പ്ലാനുകൾ നോക്കാം

5ജി ലോഞ്ചിന് മുന്നോടിയായുള്ള പരീക്ഷണം

രണ്ട് കമ്പനികളും അവിടേം ഇവിടേം എന്നൊക്കെ പറയാവുന്ന രീതിയിൽ 5ജി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു നഗരത്തിലെ ഏതാനും സൈറ്റുകളിൽ 5ജി അവതരിപ്പിച്ചിട്ട് രാജ്യത്ത് 5ജി സേവനം ലോഞ്ച് ചെയ്തെന്ന് അവകാശപ്പെടുന്നതാണ് അംഗീകരിക്കാൻ കഴിയാത്തത്. 5ജി ലോഞ്ചിന് മുന്നോടിയായുള്ള പരീക്ഷണം എന്ന നിലയിൽ മാത്രമാണ് ഇതിനെ കാണാൻ കഴിയുക. ജിയോയും എയർടെലും നിലവിൽ നടത്തിയിരിക്കുന്നത് ഇത്തരമൊരു പരീക്ഷണം മാത്രമാണെന്ന് പറയാം.

വ്യാപക റോൾ ഔട്ട് ഇപ്പോൾ നടക്കില്ലെന്നത് വാസ്തവം

വ്യാപക റോൾ ഔട്ട് ഇപ്പോൾ നടക്കില്ലെന്നത് വാസ്തവം

ഇന്ത്യാ മഹാരാജ്യം മുഴുവൻ ഒറ്റയടിക്ക് 5ജി അവതരിപ്പിക്കാൻ കഴിയില്ലെന്ന് അറിയാം. അത്രയ്ക്ക് വലിയ അടിസ്ഥാന സൌകര്യങ്ങൾ ഇപ്പോഴും ടെലിക്കോം കമ്പനികൾ വിന്യസിച്ചിട്ടില്ല. ഇപ്പോൾ അത്രയും വലിയ ഇൻവെസ്റ്റ്മെന്റ് നടത്തുന്നതും പ്രായോഗികമല്ല. പക്ഷെ അങ്ങിങ്ങായി നാല് ടവറിൽ 5ജി ഡിവൈസുകൾ സ്ഥാപിച്ചിട്ട് രാജ്യത്ത് 5ജി ലോഞ്ച് ചെയ്തെന്നുള്ള കോലാഹലവും മാർക്കറ്റിങും നടത്തുന്നതാണ് സഹിക്കാൻ കഴിയാത്തത്.

5ജി ഫോൺ വാങ്ങാൻ ഉദ്ദേശമുണ്ടോ? ഈ ഏഴു കാര്യങ്ങൾ മറക്കേണ്ട5ജി ഫോൺ വാങ്ങാൻ ഉദ്ദേശമുണ്ടോ? ഈ ഏഴു കാര്യങ്ങൾ മറക്കേണ്ട

സ്പീഡും ക്വാളിറ്റിയുമുള്ള 4ജി സേവനം

യൂസേഴ്സിനെ ആകർഷിക്കാനും അവരെ തെറ്റിദ്ധരിപ്പിച്ച് തങ്ങളിലേക്ക് അടുപ്പിക്കുവാനും വേണ്ടിയാണ് ടെലിക്കോം കമ്പനികൾ ഈ തന്ത്രം പ്രയോഗിക്കുന്നത്. ഈ മാർക്കറ്റിങ്ങിൽ വീഴുന്ന സാധാരണക്കാർ കയ്യിൽ ഇല്ലാത്ത പൈസയും മുടക്കി 5ജി സ്മാർട്ട്ഫോണുകളും വാങ്ങി കാത്തിരിക്കുന്നതും ഇന്നത്തെ യാഥാർഥ്യമാണ്. എല്ലാവരോടുമായി പറയാനുള്ളത് ഈ മാർക്കറ്റിങ് ഉഡായിപ്പുകളിൽ വീണ് കൊടുക്കരുതെന്നാണ്. തത്കാലം നമ്മുക്ക് കാത്തിരിക്കാം. അത്യാവശ്യത്തിന് സ്പീഡും ക്വാളിറ്റിയുമുള്ള 4ജി സേവനം നൽകാൻ കമ്പനികളെ പ്രേരിപ്പിക്കുകയാണ് വേണ്ടത്.

Best Mobiles in India

English summary
Airtel claims to have launched 5G in eight cities in the country. Reliance Jio followed closely behind and launched 5G in four cities. But We heard that Jio will decide who should get 5G. Then We heard a few names. "True 5G" and "5G Plus". In the meantime, it is said that Jio has introduced 5G beta.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X