Home
News

കത്ര മുതൽ കണ്ണൂർ വരെ; രാജ്യത്തെ 3,000 പട്ടണങ്ങളിൽ എയർടെൽ 5ജി, ഈ പ്ലാനുകളെക്കുറിച്ചും അറിഞ്ഞിരിക്കാം | Airtel

Airtel 5G സേവനങ്ങൾ രാജ്യത്തെ 3,000 നഗരങ്ങളിലും പട്ടണങ്ങളിലും ഇപ്പോൾ ലഭ്യമാണ്. ജമ്മുവിലെ കത്ര മുതൽ കണ്ണൂർ വരെയും ബിഹാറിലെ പാറ്റ്ന മുതൽ കന്യാകുമാരി വരെയും അരുണാചലിലെ ഇറ്റാനഗർ മുതൽ കേന്ദ്രഭരണ പ്രദേശമായ ദാമൻ ആൻഡ് ദിയു വരെയും തങ്ങളുടെ 5ജി നെറ്റ്വർക്ക് ലഭ്യമാണെന്നാണ് എയർടെലിന്റെ അവകാശവാദം.

2023 സെപ്റ്റംബറോടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും പ്രധാനപ്പെട്ട ഗ്രാമീണ മേഖലകളിലും 5ജി എത്തിക്കുമെന്നും എയർടെൽ പറയുന്നു. ഓരോ ദിവസവും 30 മുതൽ 40 പട്ടണങ്ങൾ വരെ 5ജി നെറ്റ്വർക്കിൽ ഉൾപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇത് തടസമില്ലാതെ തുടരുമെന്നും ഭാരതി എയർടെൽ വ്യക്തമാക്കി. എല്ലാ എയർടെൽ യൂസേഴ്സിനും അൺലിമിറ്റഡ് 5ജി ഡാറ്റയിലേക്ക് ആക്സസും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

കത്ര മുതൽ കണ്ണൂർ വരെ; രാജ്യത്തെ 3,000 പട്ടണങ്ങളിൽ എയർടെൽ 5ജി

അൺലിമിറ്റഡ് 5ജി ഡാറ്റ : 239 രൂപയും അതിന് മുകളിലും വില വരുന്ന ഡാറ്റ പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് യൂസേഴ്സിന് എയർടെലിന്റെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉപയോഗപ്പെടുത്താൻ കഴിയും. നേരത്തെ ഈ പ്ലാനുകൾ യൂസ് ചെയ്യുന്നവർ ഓഫർ ക്ലെയിം ചെയ്യണം എന്നൊരു വ്യവസ്ഥ ഉണ്ടായിരുന്നു. ഇനി മുതൽ ആ പ്രശ്നമില്ല. 239 രൂപ മുതൽ മുകളിലേക്കുള്ള എല്ലാ പ്ലാനുകളിലും 5ജി ആക്സ് ഡിഫോൾട്ടായി തന്നെ ലഭിക്കും.

എയർടെലിന്റെ പ്രീപെയ്ഡ് 5ജി പ്ലാനുകൾ 239 രൂപ മുതലാണ് ആരംഭിക്കുന്നത്. 3,359 രൂപ വരെ വിലയുള്ള പ്ലാനുകളും ഇക്കൂട്ടത്തിലുണ്ട്. കമ്പനി വെബ്സൈറ്റിലെ ലിസ്റ്റിങ് അനുസരിച്ച് 239 രൂപ, 265 രൂപ, 296 രൂപ, 299 രൂപ, 319 രൂപ, 359 രൂപ, 399 രൂപ, 479 രൂപ എന്നിവയടക്കം പത്തിലധികം എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ചെയ്യുന്നു. ഇക്കൂട്ടത്തിലെ ചില പ്ലാനുകൾ പരിചയപ്പെടാൻ തുടർന്ന് വായിക്കുക.

കത്ര മുതൽ കണ്ണൂർ വരെ; രാജ്യത്തെ 3,000 പട്ടണങ്ങളിൽ എയർടെൽ 5ജി

239 രൂപ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാൻ : 24 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിൽ യൂസേഴ്സിന് ലഭിക്കുന്നത്. ഡെയിലി 1 ജിബി 4ജി ഡാറ്റയും അൺലിമിറ്റഡ് 5ജി ഡാറ്റയും 239 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ് ബെനിഫിറ്റ്സും ഡെയിലി 100 എസ്എംഎസുകൾക്കുമൊപ്പം വിങ്ക്മ്യൂസിക് സബ്സ്ക്രിപ്ഷനും ഫ്രീ ഹലോ ട്യൂൺസും യൂസേഴ്സിന് ലഭിക്കും.

265 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ : 28 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് 265 രൂപയുടെ ഓഫർ വരുന്നത്. വാലിഡിറ്റി കാലയളവിലുടനീളം അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഡെയിലി 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കും. ഡെയിലി 1 ജിബി 4ജി ഡാറ്റയും അൺലിമിറ്റഡ് 5ജി ഡാറ്റയും പ്ലാനിന് ഒപ്പമുണ്ട്. എയർടെൽ എക്‌സ്‌ട്രീം സൗജന്യ ആക്‌സസ്, 3 മാസത്തെ അപ്പോളോ സർക്കിൾ സബ്‌സ്‌ക്രിപ്‌ഷൻ, ഫാസ്‌ടാഗിൽ ക്യാഷ്ബാക്ക്, ഫ്രീ ഹലോ ട്യൂൺസ് എന്നിവയും പ്ലാനിന്റെ സവിശേഷതയാണ്.

296 രൂപ വിലയുള്ള എയർടെൽ പ്ലാൻ : 30 ദിവസത്തെ വാലിഡിറ്റിയുള്ള ബൾക്ക് ഡാറ്റ പ്ലാൻ ആകെ 25 ജിബി 4ജി ഡാറ്റ ഓഫർ ചെയ്യുന്നു. ഒപ്പം അൺലിമിറ്റഡ് 5ജി ആക്സസും യൂസേഴ്സിന് ലഭിക്കും. ഡെയിലി 100 എസ്എംഎസുകളും സൌജന്യ വോയ്സ് കോളിങും പ്ലാനിന്റെ സവിശേഷതയാണ്. എയർടെൽ എക്‌സ്ട്രീം, ഹലോ ട്യൂൺസ് എന്നിവയിലേക്കുള്ള ആക്‌സസും യൂസേഴ്സിന് ലഭിക്കും.

More from GizBot

Best Mobiles in India

English summary
Airtel 5G services are now available in 3,000 cities and towns across the country. Airtel claims that its 5G network is available from Katra to Kannur and from Patna to Kanyakumari. Airtel also says that it will bring 5G to all cities and important rural areas of the country by September 2023.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X