Just In
- 9 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 13 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 15 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 16 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില് വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- News
ടൂറിസം മേഖലക്കും വന് കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില് വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
Airtel 5G: എന്നെത്തും ഇന്ത്യ മുഴുവൻ എയർടെൽ 5ജി? കാത്തിരിക്കേണ്ടി വരുമെന്ന് കമ്പനി
5ജി സേവനങ്ങൾ ഈ ഓഗസ്റ്റിൽ തന്നെ ലോഞ്ച് ചെയ്യുമെന്ന് ദിവസങ്ങൾക്ക് മുമ്പാണ് എയർടെൽ പ്രഖ്യാപിച്ചത്. എറിക്സൺ റേഡിയോ സിസ്റ്റമാണ് എയർടെലിന് ആയി രാജ്യത്തെ 12 സർക്കിളുകളിൽ 5ജി കണക്റ്റിവിറ്റി എത്തിക്കുന്നത്. എന്നാൽ രാജ്യമാകെ 5ജി സേവനങ്ങൾ അവതരിപ്പിക്കാൻ ഇനിയും കാലം പിടിക്കുമെന്നാണ് എയർടെൽ പറയുന്നത് (Airtel 5G).

2024 മാർച്ച് മാസത്തോടെ രാജ്യത്തെ എല്ലാ ടൌണുകളിലും ഗ്രാമപ്രദേശങ്ങളിലും 5ജി കവറേജ് നൽകാൻ കഴിയുമെന്നാണ് എയർടെൽ കമ്പനിയിൽ നിന്നുള്ള ഔദ്യോഗിക പ്രതികരണം. എയർടെൽ സിഇഒ ഗോപാൽ വിറ്റലാണ് പരാമർശം നടത്തിയത്. ഇൻവെസ്റ്റേഴ്സ് കോളിൽ അനലിസ്റ്റുകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എയർടെൽ 5ജി സേവനങ്ങൾ ആദ്യം അവതരിപ്പിക്കുന്നത് 12 സർക്കിളുകളിലാണെന്ന് നേരത്തെ പറഞ്ഞല്ലോ. ഇതിന് പുറത്തുള്ള സ്ഥലങ്ങളിൽ പൂർണ സജ്ജമായ 5ജി സേവനങ്ങൾ എത്താൻ രണ്ട് വർഷമെങ്കിലും എടുക്കുമെന്നാണ് എയർടെൽ സിഇഒയുടെ വാക്കുകൾ.

എയർടെൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം നീണ്ട കാത്തിരിപ്പാണ് എന്നതിൽ തർക്കമില്ല. എന്നാൽ തന്നെയും രാജ്യത്തെ എല്ലാ മേഖലകളിലും 5ജി സേവനങ്ങൾ എത്തിക്കാൻ എയർടെലിന് രണ്ട് വർഷം മതിയെന്ന രീതിയിലും ഈ പരാമർശം വായിച്ചെടുക്കാവുന്നതാണ്. രാജ്യത്തെ 5000 ടൌണുകളിൽ 5ജി നെറ്റ്വർക്ക് റോൾ ഔട്ട് നടത്തുന്നതിനുള്ള പ്ലാനുകൾ തയ്യാറായതായും ഗോപാൽ വിറ്റൽ പറയുന്നുണ്ട്.

5ജി സ്പെക്ട്രം ലേലത്തിൽ 19,867.8 മെഗാഹെർട്സ് സ്പെക്ട്രമാണ് എയർടെൽ സ്വന്തമാക്കിയത്. 3.5 ഗിഗാഹെർട്സ്, 26 ഗിഗാഹെർട്സ് ബാൻഡുകളും ലോവർ, മിഡ് റേഞ്ച് ബാൻഡുകളും കമ്പനി സ്വന്തമാക്കിയിരുന്നു. ആകെ 43,040 കോടിയാണ് 5ജി ലേലത്തിൽ കമ്പനി ചിലവഴിച്ചത്. മുഖ്യ എതിരാളിയായ ജിയോ ചിലവഴിച്ചതിന്റെ പകുതി തുക മാത്രമാണ് എയർടെൽ മുടക്കിയത്.

എന്നാൽ ലേലത്തിൽ സ്വീകരിച്ച നടപടികളെയും 700 മെഗാഹെർട്സ് സ്പെക്ട്രം വാങ്ങാതിരുന്നതിനെയും എയർടെൽ സിഇഒ അതിശക്തമായി ന്യായീകരിക്കുകയാണ്. ടെലിക്കോം സെക്ടറിലെ മറ്റ് എതിരാളികൾക്ക് എയർടെലിന്റെ കൈവശമുള്ളത്ര ശക്തമായ മിഡ് ബാൻഡ് സ്പെക്ട്രം ഇല്ലെന്നാണ് വിറ്റൽ പറയുന്നത്. 700 മെഗാഹെർട്സ് സ്പെക്ട്രം വാങ്ങിയാൽ പ്രവർത്തന ചിലവും മലിനീകരണവും കൂടുതൽ ആകുമെന്നും എയർടെൽ സിഇഒ പറയുന്നുണ്ട്.

'കുറച്ച് ടവറുകൾ മാത്രം സ്ഥാപിച്ച് കൂടുതൽ കവറേജ്' നൽകാൻ കഴിയുന്നവയാണ് 700 മെഗാഹെർട്സ് 5ജി സ്പെക്ട്രം എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ ബാൻഡുകൾക്കാണ് പ്രവർത്തനചിലവും മലിനീകരണവും കൂടുതലാണെന്ന് എയർടെൽ സിഇഒ പറയുന്നത്. 700 മെഗാഹെർട്സിലെ സ്പെക്ട്രം നിലവിൽ റിലയൻസ് ജിയോ മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. പിന്നാലെയാണ് ഈ രീതിയിൽ ഉള്ള പരാമർശം വിറ്റലിന്റെ ഭാഗത്ത് നിന്നും വരുന്നത്.

700 മെഗാഹെർട്സ് സ്പെക്ട്രം
700 മെഗാഹെർട്സ് സ്പെക്ട്രം തങ്ങളുടെ കൈയ്യിൽ ഉള്ള 900 മെഗാഹെർട്സ് സ്പെക്ട്രത്തെക്കാൾ അധികം കവറേജ് നൽകില്ലെന്നും ഗോപാൽ വിറ്റൽ പറയുന്നു. 5ജി എസ്എ (സ്റ്റാൻഡ്എലോൺ) നെറ്റ്വർക്കുകളെക്കാൾ 5ജി എൻഎസ്എ ( നോൺ സ്റ്റാൻഡ്എലോൺ ) നെറ്റ്വർക്കുകളാണ് നല്ലതെന്ന രീതിയിൽ എയർടെൽ സിഇഒ നടത്തിയ പരാമർശമാണ് ഏറ്റവും ശ്രദ്ധേയമായത്.

നോൺ സ്റ്റാൻഡ്എലോൺ നെറ്റ്വർക്കുകൾക്ക് കൂടുതൽ കവറേജ് ഉണ്ടെന്നും നെറ്റ്വർക്ക് ആക്സസ് ചെയ്യാൻ ശേഷിയുള്ള 5ജി ഡിവൈസുകൾ കൂടുതലായി ലഭ്യമാണെന്നും എയർടെൽ സിഇഒ അഭിപ്രായപ്പെടുന്നു. 5ജി എൻഎസ്എയിൽ ( നോൺ സ്റ്റാൻഡ്എലോൺ ) നിന്നും എസ്എയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ എയർടെലിന് ഒരു ബട്ടൺ ഫ്ലിപ്പ് ചെയ്താൽ മതി. നിലവിൽ എസ്എ നെറ്റ്വർക്ക് ആക്സ് നൽകുന്ന ഡിവൈസുകൾക്ക് നിലവാരം പോരെന്നും ഗോപാൽ വിറ്റൽ യോഗത്തിൽ പറഞ്ഞു.

അറിയാത്തവർക്കായി, നിലവിലുള്ള 4ജി നെറ്റ്വർക്കുകൾ ഉപയോഗിച്ച് 5ജി സേവനം നൽകുന്ന രീതിയാണ് 5ജി എൻഎസ്എ ( നോൺ സ്റ്റാൻഡ്എലോൺ ) നെറ്റ്വർക്കിങ്. പൂർണമായും 5ജി കോറുകൾ ഉപയോഗിച്ച് 5ജി നെറ്റ്വർക്ക് നൽകുന്ന നെറ്റ്വർക്കിങ് രീതിയാണ് 5ജി എസ്എ (സ്റ്റാൻഡ്എലോൺ) നെറ്റ്വർക്ക്. നിലവിൽ ജിയോ മാത്രമാണ് 5ജി എൻഎസ്എ നെറ്റ്വർക്ക് ഓഫർ ചെയ്യുന്നത്.

5ജി സേവനങ്ങൾ രാജ്യവ്യാപകമായി അവതരിപ്പിക്കാൻ എയർടെലും ജിയോയും തമ്മിലാണ് മത്സരം നടക്കുക. 2024 മാർച്ചോട് 5ജി എല്ലായിടത്തും എത്തിക്കാനാണ് എയർടെൽ ലക്ഷ്യമിടുന്നതെങ്കിൽ അതിന് മുമ്പേ ലക്ഷ്യം കാണാൻ ആയിരിക്കും റിലയൻസ് ജിയോ ശ്രമിക്കുക. എന്തായാലും എയർടെലും ജിയോയും തമ്മിലുള്ള മത്സരം ആത്യന്തികമായി ഗുണം ചെയ്യുക ജിയോയ്ക്ക് തന്നെയായിരിക്കും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470