Just In
- 5 hrs ago
90's കിഡ്സിന്റെ 'ആഢംബര' ഗാഡ്ജറ്റ്! പുത്തൻ വാക്മാൻ പുറത്തിറക്കി സോണി, വിലകേട്ടാൽ ഓടും
- 5 hrs ago
ഫണം വിടർത്തി ഫയർ-ബോൾട്ടിന്റെ കോബ്ര; അഴകും കരുത്തും കൈമുതലാക്കി സ്മാർട്ട് വാച്ച് വിപണിയിലെ പുതിയ താരോദയം
- 7 hrs ago
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- 8 hrs ago
സോറി...ഇത് ഞങ്ങളുടെ സ്റ്റേഷൻ പരിധിയല്ല; ട്വിറ്റർ യൂസർക്ക് കിടിലൻ മറുപടിയുമായി പൊലീസ്
Don't Miss
- News
അദാനിയിൽ നിന്ന് കോടീശ്വര പദവി തിരിച്ച് പിടിച്ച് മുകേഷ് അംബാനി, രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ
- Movies
കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തന്നെ തട്ടിയെടുത്ത ഹന്‍സിക; എന്നിട്ടിപ്പോള്‍ വിവാഹ വീഡിയോയും, വിമർശനവുമായി ആരാധകർ
- Sports
IND vs NZ: വിമര്‍ശിച്ചവര്‍ കാണൂ, ഗില്‍ ഷോ! സൂപ്പര്‍ സെഞ്ച്വറി-ആരാധക പ്രതികരണങ്ങളിതാ
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Finance
ബജറ്റ് 2023; ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളിൽ വീണു പോയത് ആരൊക്കെ; നഷ്ടമുണ്ടാക്കിയവരെ അറിയാം
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
Airtel Plans | വൈഫൈ, ടിവി ചാനൽ, ഒടിടി സബ്സ്ക്രിപ്ഷൻ; കണ്ണഞ്ചിപ്പിക്കുന്ന ആനുകൂല്യങ്ങളുമായി ഈ എയർടെൽ പ്ലാൻ
ടിവി ചാനലുകളും വൈഫൈ കണക്ഷനുകളും ഹോട്ട്സ്റ്റാർ പോലെയുള്ള ഒടിടി സബ്സ്ക്രിപ്ഷനുകളും വെറും 699 രൂപയ്ക്ക് സ്വന്തമാക്കാം. രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം ഓപ്പറേറ്ററായ ഭാരതി എയർടെൽ ആണ് യൂസേഴ്സിന് ഇത്തരമൊരു മെഗാ ഓഫർ നൽകുന്നത്. വലിയ ലാഭത്തിനൊപ്പം സൌകര്യപ്രദമായ സർവീസുകളും ഈ ഓഫറിനൊപ്പം എയർടെൽ ബ്ലാക്ക് യൂസേഴ്സിന് ലഭിക്കുന്നു. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക ( Airtel Plans ).

എയർടെൽ ബ്ലാക്ക്
വൈഫൈ കണക്റ്റിവിറ്റി, ടിവി ചാനലുകൾ, ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷനുകൾ എന്നിങ്ങനെ മൾട്ടി സെഗ്മെന്റഡ് സർവീസുകളിലേക്ക് ആക്സസ് ആഗ്രഹിക്കുന്ന എയർടെൽ യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന സേവനമാണ് എയർടെൽ ബ്ലാക്ക്. യൂസേഴ്സിനായി താങ്ങാവുന്ന പ്രൈസ് റേഞ്ചിലാണ് ഈ സർവീസുകൾ കമ്പനി ബണ്ടിൽ ചെയ്തിരിക്കുന്നത്.

എയർടെൽ ബ്ലാക്ക് യൂസേഴ്സിന് കമ്പനി ക്യുറേറ്റ് ചെയ്ത നിശ്ചിത പ്ലാനുകളിൽ നിന്നും സെലക്ഷൻ നടത്താവുന്നതാണ്. മാത്രമല്ല, ആവശ്യമുള്ളവർക്ക് അവരുടെ ഇഷ്ടാനുസരണം പ്ലാനുകൾ തയ്യാറാക്കാനും കമ്പനി അവസരം നൽകുന്നുണ്ട്. സെലക്റ്റ് ചെയ്യുന്ന സേവനങ്ങൾക്ക് അനുസരിച്ചാണ് കസ്റ്റം പ്ലാനുകളുടെ നിരക്കുകൾ നിർണയിക്കപ്പെടുന്നത്. നിലവിൽ എയർടെൽ ബ്ലാക്ക് യൂസേഴ്സിന് ലഭ്യമായ ഏറ്റവും ലാഭകരമായ പ്ലാൻ ഏതെന്ന് അറിയാൻ തുടർന്ന് വായിക്കുക.

699 രൂപയ്ക്ക് അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങൾ
എയർടെൽ ബ്ലാക്ക് യൂസേഴ്സിന് ഇപ്പോൾ ലഭിക്കുന്ന ഏറ്റവും ലാഭകരമായ പ്ലാൻ 699 രൂപ പ്രൈസ് ടാഗിൽ വരുന്ന ഓഫറാണ്. വൈഫൈ, ടിവി ചാനലുകൾ, ഒടിടി, ഫിക്സഡ് ലൈൻ കോളിങ് എന്നീ സേവനങ്ങൾ ആവശ്യമുള്ളവർക്കാണ് ഈ പ്ലാൻ ചേരുക. മൊബൈൽ കണക്ഷനുകൾ ഒന്നും 699 രൂപയുടെ എയർടെൽ ബ്ലാക്ക് പ്ലാനിൽ ലഭ്യമാക്കിയിട്ടില്ല. 699 രൂപയുടെ ഈ പ്ലാൻ 2,199 രൂപ മൂല്യമുള്ള സേവനങ്ങൾ നൽകുന്നുവെന്നാണ് എയർടെൽ അവകാശപ്പെടുന്നത്.

699 രൂപയ്ക്ക് 2,199 രൂപയുടെ ആനുകൂല്യങ്ങളോ..?
699 രൂപയുടെ എയർടെൽ ബ്ലാക്ക് പ്ലാൻ 2,199 രൂപ വില വരുന്ന ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നുവെന്ന കമ്പനിയുടെ അവകാശവാദം ഒന്ന് പരിശോധിക്കാം. 699 രൂപയുടെ എയർടെൽ എക്സ്ട്രീം പ്ലാൻ 40 എംബിപിഎസ് സ്പീഡ് നൽകുന്ന എക്സ്ട്രീം ഫൈബർ കണക്ഷനാണ് ഓഫർ ചെയ്യുന്നത്. പ്രതിമാസം 3.33 ടിബി ഡാറ്റ ഫെയർ യൂസേജ് പോളിസി പ്രകാരം യൂസേഴ്സിന് ലഭിക്കുന്നു.

അൺലിമിറ്റഡ് കോളിങ് ആനുകൂല്യം ഓഫർ ചെയ്യുന്ന ഫിക്സഡ് ലൈൻ വോയ്സ് കോളിങ് കണക്ഷനും ഈ എയർടെൽ ബ്ലാക്ക് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. 300 രൂപ നിരക്ക് വരുന്ന ടിവി ചാനലുകൾ സൌജന്യമായി ലഭിക്കുന്ന ഡിടിഎച്ച് ( ഡയറക്റ്റ് ടു ഹോം ) കണക്ഷനും 699 രൂപയുടെ എയർടെൽ ബ്ലാക്ക് പ്ലാനിന്റെ സവിശേഷതയാണ്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, എയർടെൽ എക്സ്ട്രീം പ്രീമിയം എന്നിവ പോലെയുള്ള ഒടിടി സബ്സ്ക്രിപ്ഷനുകളും എയർടെൽ സൌജന്യമായി ബണ്ടിൽ ചെയ്യുന്നു. ഡിടിഎച്ച് കണക്ഷന് വേണ്ടിയുള്ള എക്സ്ട്രീം ബോക്സും എയർടെൽ യൂസേഴ്സിന് ലഭിക്കും. കണക്ഷന് അവശ്യം വരുന്ന ഉപകരണങ്ങളും ഇൻസ്റ്റാളേഷനും സൌജന്യമായി ലഭിക്കാൻ യൂസേഴ്സ് 4000 രൂപ അഡ്വാൻസ് പേയ്മെന്റായി നൽകണം.

ഈ അഡ്വാൻസ് തുക പിന്നീട് വരുന്ന ബില്ലുകളിൽ ക്രമീകരിച്ച് നൽകുമെന്നാണ് എയർടെൽ പറയുന്നത്. എയർടെൽ ബ്ലാക്ക് സബ്സ്ക്രിപ്ഷൻ എടുത്ത യൂസേഴ്സ് പിന്നീട് മറ്റ് എന്തെങ്കിലും സർവീസ് കൂടി പർച്ചേസ് ചെയ്യുകയാണെങ്കിൽ ആദ്യത്തെ 30 ദിവസം ആ സർവീസ് പൂർണമായും സൌജന്യമായിരിക്കുമെന്നും കമ്പനി പറയുന്നുണ്ട്.

ഇത്രയും സേവനങ്ങളാണ് എയർടെൽ ബ്ലാക്കിന്റെ 699 രൂപ പ്ലാൻ ഓഫർ ചെയ്യുന്നത്. ഈ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കുമെല്ലാം കൂടി 2,199 രൂപ ചിലവ് വരുമെന്നാണ് എയർടെൽ അവകാശപ്പെടുന്നത്. ഈ പ്ലാനിനൊപ്പം ലഭ്യമാകുന്ന 40 എംബിപിഎസ് ബ്രോഡ്ബാൻഡ് കണക്ഷന് മാത്രം പ്രതിമാസം 499 രൂപയും നികുതിയുമാണ് ചാർജ്. ഇതെല്ലാം കൂടി 699 രൂപയ്ക്കും നികുതിക്കും ലഭ്യമാകുന്നുവെന്നത് എയർടെൽ യൂസേഴ്സിനെ സംബന്ധിച്ചിടത്തോളം ഏറെ ലാഭകരമാണെന്ന് തന്നെ പറയാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470