കുറച്ച് ഡാറ്റ മതിയെന്നുണ്ടോ? എന്നാൽ ഈ എയർടെൽ പ്ലാനുകളെക്കുറിച്ചറിഞ്ഞിരിക്കണം | Airtel Plans
ഡിജിറ്റൽ യുഗത്തിൽ ഇന്റർനെറ്റും ഡാറ്റ പായ്ക്കുകളുമൊക്കെ അടിസ്ഥാന ആവശ്യങ്ങളായി മാറിയിട്ടുണ്ട്. ജോലിയും വിനോദവും ആശയവിനിമയവും എല്ലാം ഇന്റർനെറ്റ് അധിഷ്ടിതമായിക്കഴിഞ്ഞു. ഡാറ്റ ഉപയോഗത്തിന് ഏറ്റവും ലാഭകരമായ പ്ലാനുകളാണ് പ്രീപെയ്ഡ് മൊബൈൽ പായ്ക്കുകൾ. വിവിധ കമ്പനികൾ വിവിധ പ്രൈസ് റേഞ്ചുകളിൽ ഡാറ്റ പ്ലാനുകൾ ഓഫർ ചെയ്യുന്നുമുണ്ട്.
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെലും തങ്ങളുടെ യൂസേഴ്സിന് നിരവധി പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. സാധാരണക്കാർ മുതൽ ഹൈ എൻഡ് യൂസേഴ്സിന് വരെ അനുയോജ്യമായ പ്ലാനുകൾ ഇക്കൂട്ടത്തിൽ കാണാം. ഇവയിൽ നിന്നും അത്യാവശ്യം നിരക്ക് കുറഞ്ഞ പ്ലാനുകൾ സെലക്റ്റ് ചെയ്തിരിക്കുകയാണ് ഞങ്ങൾ. അധികം പണം റീചാർജിനായി മുടക്കാൻ താത്പര്യമില്ലാത്തവരെ മനസിൽ കണ്ടാണ് ഈ സെലക്ഷൻ നടത്തിയിരിക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

1 ജിബി ഡെയിലി ഡാറ്റ നൽകുന്ന Airtel പ്ലാനുകൾ : ഡെയിലി 1 ജിബി ഡാറ്റ ഓഫർ ചെയ്യുന്ന മൂന്ന് വ്യത്യസ്ത പ്ലാനുകളാണ് എയർടെലിനുള്ളത്. ഇതിൽ ആദ്യത്തെ പ്ലാനിന് 209 രൂപയാണ് ചാർജ് വരുന്നത്. 209 രൂപയുടെ പ്ലാൻ 21 ദിവസത്തെ വാലിഡിറ്റിയും നൽകുന്നുണ്ട്. 239 രൂപയാണ് ലിസ്റ്റിലെ രണ്ടാമത്തെ പ്ലാനിന്റെ പ്രൈസ് ടാഗ്. 24 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. കൂട്ടത്തിലെ മൂന്നാമത്തെ പ്ലാനിന് 265 രൂപയും നൽകണം.
28 ദിവസത്തെ വാലിഡിറ്റിയും 265 രൂപയുടെ റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നു. മൂന്ന് പ്രീപെയ്ഡ് പ്ലാനുകളും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഡെയിലി 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നു. അധികം ഡാറ്റ ഉപയോഗമില്ലാത്തവർക്കാണ് ഈ പ്ലാനുകൾ മതിയാകുക. സാധാരണ പോലെയുള്ള വെബ് ബ്രൌസിങും സോഷ്യൽ സർഫിങും മ്യൂസിക് സ്ട്രീമിങുമൊക്കെ ചെയ്യാൻ 1 ജിബി പ്ലാൻ ധാരാളമാണ്. കൂടുതൽ ഡാറ്റ ഉപയോഗമുള്ളവർക്ക് എയർടെലിന്റെ 1.5 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ സെലക്റ്റ് ചെയ്യാവുന്നതാണ്.
1.5 ജിബി ഡെയിലി ഡാറ്റ നൽകുന്ന എയർടെൽ പ്ലാനുകൾ : അഞ്ച് പ്ലാനുകളാണ് ഈ ലിസ്റ്റിലുള്ളത്. 299 രൂപ വില വരുന്ന ആദ്യത്തെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. 1.5 ജിബി ഡെയിലി ഡാറ്റ നൽകുന്ന അടുത്ത എയർടെൽ പ്ലാനിന് 479 രൂപയാണ് വില വരുന്നത്. 56 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 666 രൂപ വില വരുന്ന പ്ലാൻ 77 ദിവസത്തെ വാലിഡിറ്റിയും ഓഫർ ചെയ്യുന്നു.
1.5 ജിബി ഡെയിലി ഡാറ്റയ്ക്കൊപ്പം 84 ദിവസത്തെ സർവീസ് വാലിഡിറ്റി ഓഫർ ചെയ്യുന്ന പ്ലാനാണ് 719 രൂപയുടേത്. 779 രൂപ പ്രൈസ് ടാഗുമായാണ് ഈ ലിസ്റ്റിലെ അവസാനത്തെ പ്ലാൻ വരുന്നത്. 90 ദിവസത്തെ വാലിഡിറ്റിയാണ് 779 രൂപ വിലയുള്ള പ്ലാനിന്റെ പ്രത്യേകത. 1.5 ജിബി ഡെയിലി ഡാറ്റ നൽകുന്ന അഞ്ച് എയർടെൽ പ്ലാനുകളും അൺലിമിറ്റഡ് വോയ്സ് കോളുകൾ ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളും പ്ലാനുകൾക്കൊപ്പമുണ്ട്.
എയർടെൽ 5ജി പ്ലസ് : എയർടെലിന്റെ 1 ജിബി, 1.5 ജിബി പ്ലാനുകളിൽ ( ഡെയിലി ഡാറ്റ ) 209 രൂപയുടെ ഓഫർ ഒഴികെയുള്ളവയെല്ലാം എയർടെൽ 5ജി പ്ലസ് സേവനത്തിലേക്ക് ആക്സസ് നൽകുന്നു. 239 രൂപ മുതൽ വില വരുന്ന പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പമാണ് എയർടെൽ 5ജി പ്ലസ് സബ്സ്ക്രിപ്ഷൻ ലഭ്യമാകുക. അൺലിമിറ്റഡ് 5ജി ഡാറ്റയാണ് ഈ സബ്സ്ക്രിപ്ഷനൊപ്പം യൂസേഴ്സിന് ലഭിക്കുന്നത്.


Click it and Unblock the Notifications