നിരക്ക് വർധനവ് ഉറപ്പാണ്; 3ജി ആകുന്നതിന് മുമ്പ് ചില 3 ജിബി പ്ലാനുകളെക്കുറിച്ചറിയാം
രാജ്യത്തെ മുൻനിര ടെലിക്കോം കമ്പനികളായ ജിയോയും എയർടെലും 5ജി നെറ്റ്വർക്കുകളുടെ വിന്യാസം തുടരുകയാണ്. നിലവിൽ രാജ്യത്തെ മുന്നൂറിലധികം നഗരങ്ങളിലാണ് ഈ കമ്പനികൾ ഇത് വരെ 5ജി സേവനങ്ങൾ എത്തിച്ചിട്ടുള്ളത്. അതിനൊപ്പം തന്നെ 4ജി പ്ലാനുകളുടെ നിരക്ക് വർധനവും പടിവാതിൽക്കൽ എത്തി നിൽക്കുന്നു.
കുത്തനെ കൂട്ടാൻ സാധ്യത കുറവാണെങ്കിലും ഘട്ടം ഘട്ടമായിട്ടുള്ള നിരക്ക് വർധനവ് പ്രതീക്ഷിക്കാവുന്നതാണ്. നിരക്ക് വർധനവിന്റെ അപകടം ഉടൻ തന്നെ എത്തിയാലും ഇല്ലെങ്കിലും റീചാർജ് ചെയ്യാതിരിക്കാൻ കഴിയുകയില്ലെന്നതാണ് യാഥാർഥ്യം. പ്രത്യേകിച്ചും ഉയർന്ന ഡാറ്റ ഉപയോഗം ഉള്ളവർക്ക്. പലയിടത്തും 5ജി ലഭ്യമായിത്തുടങ്ങിയിട്ടുമുണ്ട്. അതും വേഗതയേറിയ നെറ്റ്വർക്ക് കണക്റ്റിവിറ്റി സൌജന്യമായിട്ടാണ് യൂസേഴ്സിന് ലഭിക്കുന്നത്. 5ജി ആക്റ്റിവേറ്റഡ് ആയ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ സിം കാർഡ് വാങ്ങാതെ തന്നെ നെറ്റ്വർക്കിലേക്ക് ആക്സസ് ലഭിക്കുന്നു.

പുതിയ 5ജി നെറ്റ്വർക്കിലെ അതിവേഗ ഇന്റർനെറ്റ് ആക്സസ് നിങ്ങളുടെ ആക്റ്റീവ് ഡാറ്റ പ്ലാൻ വേഗത്തിൽ തീരാനും കാരണമാകും. 5ജി സ്പീഡിന് പണം നൽകേണ്ടതില്ലെങ്കിലും ഡാറ്റ ബാലൻസിന് പണം നൽകണമെന്ന് സാരം. ഡാറ്റ ഉപയോഗം കൂടുതലുള്ളവർക്ക് സെലക്റ്റ് ചെയ്യാവുന്ന നല്ലൊരു ഓപ്ഷനാണ് 3 ജിബി ഡെയിലി ഡാറ്റ പായ്ക്കുകൾ. 5ജി വേഗത ലഭിക്കുമ്പോൾ തന്നെ പെട്ടെന്ന് ഡാറ്റ തീർന്ന് പോകില്ലെന്നതാണ് ഈ പ്ലാനുകളുടെ പ്രത്യേകത.
ഒടിടി ബെനിഫിറ്റ്സും 3GB Daily Data Plans-ന്റെ എടുത്ത് പറയേണ്ട സവിശേഷതയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അല്ലെങ്കിൽ ആമസോൺ പ്രൈം വീഡിയോസ് എന്നിവയൊക്കെ പോലെയുള്ള ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളുമായാണ് ഈ പ്ലാനുകളിൽ പലതും എത്തുന്നത്. ഒപ്പം 5ജി സ്പീഡ് നൽകുന്ന ക്വാളിറ്റിയിൽ വീഡിയോകൾ കാണുകയും ചെയ്യാം.

ജിയോ, എയർടെൽ 3 ജിബി പ്ലാനുകൾ അധിക ആനുകൂല്യങ്ങളും യൂസേഴ്സിന് ഓഫർ ചെയ്യുന്നുണ്ട്. ഒപ്പം അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. ജിയോയും എയർടെലും ഓഫർ ചെയ്യുന്ന 3 ജിബി ഡെയിലി ഡാറ്റ പാക്കുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ജിയോ നൽകുന്ന 3GB Daily Data Plans
419 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
- 28 ദിവസം പായ്ക്ക് വാലിഡിറ്റി
- മൊത്തം 84 ജിബി ഡാറ്റ
- 3 ജിബി ഡെയിലി ഡാറ്റ ലിമിറ്റ്
- പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 Kbps ആയി കുറയും
- അൺലിമിറ്റഡ് കോളിങ് ആനുകൂല്യം
- പ്രതിദിനം 100 എസ്എംഎസ് സൌജന്യം
- ജിയോ ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ ആക്സസ്
1199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
- 84 ദിവസം പായ്ക്ക് വാലിഡിറ്റി
- മൊത്തം 252 ജിബി ഡാറ്റ
- 3 ജിബി ഡെയിലി ഡാറ്റ ലിമിറ്റ്
- പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 Kbps ആയി കുറയും
- അൺലിമിറ്റഡ് കോളിങ് ആനുകൂല്യം
- പ്രതിദിനം 100 എസ്എംഎസ് സൌജന്യം
- ജിയോ ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ ആക്സസ്
എയർടെൽ നൽകുന്ന 3 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ
499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
- 28 ദിവസം പായ്ക്ക് വാലിഡിറ്റി
- 3 ജിബി ഡെയിലി ഡാറ്റ ലിമിറ്റ്
- അൺലിമിറ്റഡ് കോളിങ് ആനുകൂല്യം
- പ്രതിദിനം 100 എസ്എംഎസ് സൌജന്യം
- ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ( 3 മാസം )
- എയർടെൽ എക്‌സ്‌ട്രീം ആപ്പ് സബ്സ്ക്രിപ്ഷൻ ( 28 ദിവസം )
- അപ്പോളോ 24 | 7 സർക്കിൾ
- ഹലോട്യൂൺസ്
- വിങ്ക് മ്യൂസിക്
- ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്
699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
- 56 ദിവസം പായ്ക്ക് വാലിഡിറ്റി
- 3 ജിബി ഡെയിലി ഡാറ്റ ലിമിറ്റ്
- അൺലിമിറ്റഡ് കോളിങ് ആനുകൂല്യം
- പ്രതിദിനം 100 എസ്എംഎസ് സൌജന്യം
- ആമസോൺ പ്രൈം മെമ്പർഷിപ്പ് ( 56 ദിവസം )
- എയർടെൽ എക്‌സ്‌ട്രീം ആപ്പ് സബ്സ്ക്രിപ്ഷൻ
- അപ്പോളോ 24 | 7 സർക്കിൾ
- ഹലോട്യൂൺസ്
- വിങ്ക് മ്യൂസിക്
- ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്


Click it and Unblock the Notifications








