എയർടെൽ, റീലയൻസ് ജിയോ എന്നിവയുടെ പ്രീപെയ്‌ഡ്‌ പ്ലാനുകൾ: മികച്ചത് ഏത് ?

|

99 രൂപ മുതൽ 9999 രൂപ വരെ വിലയുള്ള ദീർഘകാല പ്ലാനുകളാണ് റിലയൻസ് ജിയോ നൽകുന്നത്. അതേസമയം എയർടെല്ലിന്റെ പ്ലാനുകൾ ആരംഭിക്കുന്നത് 35 രൂപ മുതൽ 1699 രൂപ വരെയാണ്. ഒരു ഓപ്പറേറ്ററിൽ നിന്ന് മറ്റൊരു ഓപ്പറേറ്റിലേക്ക് വോയ്‌സ് കോൾ ചെയ്യുമ്പോൾ ഈടാക്കുന്ന തുകയാണ് ഐയുസി. ഉപയോക്താക്കളെ ഈ തീരുമാനം അധികം ബാധിക്കാതിരിക്കാൻ ജിയോ വോയിസ് കോളുകൾക്കായി പുതിയ റീചാർജ് വൗച്ചറുകളും കൂടുതൽ ഡാറ്റയുള്ള പുതിയ റീച്ചാര്‍ജ് പ്ലാനുകളും പുറത്തിറക്കി. ഓൾ-ഇൻ-വൺ എന്ന പേരിലാണ് പ്ലാനുകൾ കമ്പനി അവതരിപ്പിച്ചത്. പ്രതിമാസം 222 രൂപ മുതലുള്ള പ്ലാനുകളാണ് ഇതിലുള്ളത്. ജിയോയുടെ ഓൾ-ഇൻ-വൺ പ്ലാനുകളുമായി മത്സരിക്കുന്ന റീചാർജ് പ്ലാനുകളാണ് എയർടെലും വരിക്കാർക്ക് ലഭ്യമാക്കുന്നത്.

എയർടെലിൻറെ 169 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെലിൻറെ 169 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെലിൻറെ 169 രൂപയുടെ പ്രീപെയ്ഡ് പ്ലാനുമായാണ് ജിയോയുടെ 149 രൂപയുടെ ഓൾ ഇൻ വൺ പ്രീപെയ്ഡ് പ്ലാൻ മത്സരിക്കുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റ നൽകുന്ന 149 രൂപയുടെ പ്ലാനിന്‌ 24 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. അതേസമയം എയർടെലിന്റെ 169 രൂപയുടെ പ്ലാനിന്‌ ജിയോ പ്ലാനിനെ അപേക്ഷിച്ചു കുറച്ചു പൈസ കൂടുതലാണെങ്കിലും 28 ദിവസത്തെ വാലിഡിറ്റിയും, 28 ജിബി ഡാറ്റയും ഇത് നൽകുന്നുണ്ട്. എടുത്തുപറയേണ്ട മറ്റൊരു കാര്യം എയർടെലിൻറെ പ്ലാനിൽ ഐയുസി ചാർജുകളൊന്നും തന്നെ ഈടാക്കുന്നില്ല. അതായത് എയർടെൽ വരിക്കാർക്ക് ഇഷ്ടം പോലെ മറ്റ് നെറ്റ് വർക്കുകളിലേക്ക് അൺലിമിറ്റഡ് കോൾ ആനുകൂല്യം ലഭിക്കും. 149 രൂപ പ്ലാനിൽ 300 മിനിറ്റ് ഐയുസി കോളുകൾ മാത്രമേ ലഭിക്കുകയുള്ളൂ.

എയർടെലിൻറെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെലിൻറെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ ഈ പ്ലാന്‍ പ്രകാരം ഫ്രീ ജിയോ ടു ജിയോ കോളുകൾക്കൊപ്പം പ്രതിദിനം 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 1000 മിനുട്ട് സംസാര സമയവുമാണ് ലഭിക്കുക. കൂടാതെ 100 എസ് എം എസുകളും സൗജന്യമാണ്. മറ്റ് നെറ്റ് വർക്കുകളിലേക്ക് വിളിക്കാൻ പ്രത്യേകം ടോപ് അപ്പ് വൗച്ചറുകളും ആവശ്യമില്ല. 28 ദിവസമാണ് 222 രൂപ പ്ലാനിന്റെ കാലാവധി. എയർടെലിന്റെ 249 രൂപ പ്ലാനിന്‌ ജിയോയുടേതിനെ അപേക്ഷിച്ച് 27 രൂപ കൂടുതലാണെങ്കിലും പ്രതിദിനം 2 ജിബി ഡാറ്റ കൂടാതെ എച്ച്ഡിഎഫ്സി ലൈഫിന്റെ 4 ലക്ഷത്തിന്റെ ടേം ലെെഫ് ഇൻഷുറൻസ് കവറും നൽകുന്നുണ്ട്. കൂടാതെ ഷാ അക്കാഡമിയിൽ നാല് ആഴ്ച ഫ്രീ കോഴ്സും ലഭിക്കും. ഐയുസി ചാർജുമില്ല.

എയർടെലിൻ്റെ 349 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെലിൻ്റെ 349 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഈ പ്ലാൻ അനുസരിച്ച് ഫ്രീ ജിയോ ടു ജിയോ കോളുകൾ കൂടാതെ മറ്റ് നെറ്റ് വർക്കുകളിലേക്ക് 1000 മിനിറ്റ് സൗജന്യമായി വിളിക്കാം. പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും സൗജന്യമാണ്. 56 ദിവസത്തെ കാലാവധിയാണ് ഈ പ്ലാനിന് ഉള്ളത്. അതേസമയം എയർടെലിൻ്റെ 349 രൂപ പ്ലാനിൽ 3 ജിബി പ്രതിദിന ഡാറ്റയാണ് 28 ദിവസത്തേക്ക് ലഭിക്കുക. ഇതിനുപുറമെ ഷാ അക്കാദമിയിൽ ഫ്രീ ക്ലാസുകളും എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും എയർടെൽ ഉപയോക്താക്കൾക്ക് ലഭിക്കും.

എയർടെലിൻറെ 448 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെലിൻറെ 448 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 444 രൂപ പ്ലാനിനോട് മത്സരിക്കുന്നത് എയർടെലിന്റെ 448 രൂപ പ്ലാനാണ്. ജിയോ പ്രതിദിനം 2 ജിബി ഡാറ്റയും, 1000 മിനിട്ട് സൗജന്യ കോളുകളും, 84 ദിവസം വാലിഡിറ്റിയും ഈ പ്ലാനിൽ നൽകുമ്പോൾ എയർടെൽ 1.5 ജിബി പ്രതിദിന ഡാറ്റയും, 82 ദിവസത്തെ വാലിഡിറ്റിയുമാണ് 448 രൂപ പ്ലാനിൽ നൽകുന്നത്. ഏത് നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡായി വിളിക്കാനും കഴിയും.

എയർടെലിൻറെ 499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെലിൻറെ 499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ വൺ ഇൻ ഓൾ പാക്കേജിലെ ഏറ്റവും കൂടിയ പ്ലാനാണ് 555 രൂപയുടെ പ്ലാൻ. ജിയോ ഇതര നെറ്റ് വർക്കുകളിലേക്ക് 3,000 മിനിറ്റ് ടോക്ക്ടൈം ആണ് ഈ പ്ലാൻ ലഭ്യമാക്കുന്നത്. 84 ദിവസമാണ് പ്ലാനിന്റെ ദൈർഘ്യം. ഇതുകൂടാതെ ദിവസേന 2 ജിബി ഡാറ്റ, 100 എസ്എംഎസ്, ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷൻ എന്നിവയും ലഭിക്കും. അതേസമയം എയർടെലിൻറെ പ്ലാനിന്‌ 56 രൂപയുടെ കുറവാണ്. എയർടെൽ 499 പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റയും, 82 ദിവസത്തെ വാലിഡിറ്റിയും ലഭിക്കുന്നു. ജിയോയ്ക്ക് 3,000 ഐയുസി മിനിറ്റുകൾ ലഭിക്കുമ്പോൾ എയർടെൽ പ്ലാനിൽ അൺലിമിറ്റഡ് മിനിറ്റുകൾ മറ്റു നെറ്റ്വർക്കുകളിലേക്ക് വിളിക്കാം.

Best Mobiles in India

English summary
Reliance Jio offers long-term plans ranging from Rs 99 to Rs 9999. Meanwhile, Airtel's plans start at Rs 35 to Rs 1699. IUC is the amount charged by voice calls from one operator to another. Geo Voice calls for new recharge vouchers and new data recharge plans for geo-voice calls to keep users from making too much of a decision.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X