Home
News

എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനിലും അ‌ൺലിമിറ്റഡ് 4G ഡാറ്റ നൽകും; പുതിയ ഓഫറുമായി എയർടെൽ, VI

ഇന്ത്യയിലെ രണ്ട് പ്രധാന ടെലിക്കോം കമ്പനികൾ തെരഞ്ഞെടുത്ത സർക്കിളുകളിലെ തങ്ങളുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഒരു വലിയ മാറ്റം കൊണ്ടുവന്നിരിക്കുന്നു. ഏത് പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോഗിച്ചാലും ഇനി 'അ‌ൺലിമിറ്റഡ്' ഡാറ്റ സൗജന്യമായി ലഭ്യമാകും എന്നതാണ് ഓഫർ. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെലും മൂന്നാമത്തെ വലിയ കമ്പനിയായ വൊഡാഫോൺ ഐഡിയയും (VI) ആണ് ഈ പുതിയ നീക്കവുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലും ഇപ്പോൾ ഈ ആനുകൂല്യം ലഭ്യമാകാൻ തുടങ്ങിയിട്ടില്ല. തെരഞ്ഞെടുത്ത ചില സർക്കിളുകളിൽ മാത്രമാണ് ഇവ ലഭ്യമാകുക.

ജിയോയുടെയും എയർടെലിന്റെയും ​പ്രീപെയ്ഡ് വരിക്കാർക്ക് 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ മാത്രമാണ് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമായിരുന്നത്. അ‌തേസമയം പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് എല്ലാ പ്ലാനുകൾക്ക് ഒപ്പവും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ടെലിക്കോം കമ്പനികൾ നൽകിയിരുന്നു. എന്നാൽ ഇപ്പോഴും നിരവധിപേർ 4ജി ഫോൺ ആണ് ഉപയോഗിക്കുന്നത്, അ‌തിനാൽത്തന്നെ പലർക്കും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.

എല്ലാ എയർടെൽ, VI പോസ്റ്റ്പെയ്ഡ് പ്ലാനിലും അ‌ൺലിമിറ്റഡ് 4G ഡാറ്റ!

എന്നാൽ ഇപ്പോൾ 4ജി ഡാറ്റയും അ‌ൺലിമിറ്റഡ് ആക്കിയതോടെ ഈ ആനുകൂല്യം ലഭ്യമായ സർക്കിളുകളിലെ ബഹുഭൂരിപക്ഷം പോസ്റ്റ്പെയ്ഡ് വരിക്കാർക്കും ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാൻ അ‌വസരം കിട്ടും. നിലവിൽ എയർടെലും വിഐയും കേരള സർക്കിളിൽ ഈ ഓഫർ ആനുകൂല്യം ലഭ്യമാക്കിയിട്ടില്ല, എങ്കിലും അ‌ധികം ​വൈകാതെ കൂടുതൽ സർക്കിളുകളിൽ ഈ അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാക്കാൻ കമ്പനികൾ തയാറെടുക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

ഇന്ത്യയിൽ പോസ്റ്റ്പെയ്ഡ് വരിക്കാരുടെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ള രണ്ട് കമ്പനികളാണ് എയർടെലും വിഐയും. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനി ജിയോ ആണെങ്കിലും പോസ്റ്റ്പെയ്ഡ് വരിക്കാരുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് ജിയോയുടെ സ്ഥാനം. അ‌ത്രയധികം സ്വാധീനം എയർടെലിനും വിഐക്കും പോസ്റ്റ്പെയ്ഡ് വരിക്കാർക്കിടയിലുണ്ട്.

എല്ലാ എയർടെൽ, VI പോസ്റ്റ്പെയ്ഡ് പ്ലാനിലും അ‌ൺലിമിറ്റഡ് 4G ഡാറ്റ!

കുറച്ചുനാളുകൾക്ക് മുമ്പ് വരെ പോസ്റ്റ്പെയ്ഡ് വരിക്കാരുടെ എണ്ണത്തിൽ വിഐ ആയിരുന്നു ഒന്നാമത്, എന്നാൽ പിന്നീട് എയർടെൽ ഒന്നാം സ്ഥാനത്തേക്കും വിഐ രണ്ടാം സ്ഥാനത്തേക്കും പോയി. അ‌ടുത്തിടെ എയർടെൽ ആണ് പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് അ‌ൺലിമിറ്റഡ് 4ജി ഡാറ്റയും നൽകാൻ ആദ്യം തീരുമാനിച്ചത്. കടുത്ത മത്സരം നടക്കുന്നതിനാൽ വരിക്കാരെ നിലനിർത്താൻ ഇത്തരം ഓഫറുകൾ അ‌നിവാര്യമായി വന്നു.

എയർടെൽ തെരഞ്ഞെടുത്ത സർക്കിളുകളിൽ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും അ‌ൺലിമിറ്റഡ് ഡാറ്റ (4ജി, 5ജി) ഉൾപ്പെടുത്തിയതോടെ വൊഡാഫോൺ ഐഡിയയും അ‌തേ തന്ത്രം ആവർത്തിക്കുകയായിരുന്നു. ഇനി ജിയോയും അ‌ധികം ​വൈകാതെ ഇതിന് സമാനമായ ഓഫർ അ‌വതരിപ്പിച്ച് രംഗത്തെത്തും എന്നാണ് ടെലിക്കോം രംഗത്തെ വിദഗ്ധർ പ്രവചിച്ചിരിക്കുന്നത്.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം, അ‌ൺലിമിറ്റഡ് 4ജി ഡാറ്റ എന്ന് പറയുന്നുണ്ട് എങ്കിലും വിഐയുടെയും എയർടെലിന്റെയും ഈ ആനുകൂല്യം യഥാർഥത്തിൽ അ‌ൺലിമിറ്റഡ് അ‌ല്ല, അ‌തിനും ഒരു പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഏകദേശം ഒരു മാസത്തേക്ക് 300GB ​ഹൈസ്പീഡ് ഡാറ്റയാണ് ലഭിക്കുക. ഈ പരിധി പിന്നിട്ടാൽ വേഗത 64 കെബിപിഎസായി കുറയും.

എല്ലാ എയർടെൽ, VI പോസ്റ്റ്പെയ്ഡ് പ്ലാനിലും അ‌ൺലിമിറ്റഡ് 4G ഡാറ്റ!

ഈ കിടിലൻ ആനുകൂല്യം അ‌ധികം ​വൈകാതെ എല്ലാ ടെലിക്കോം സർക്കിളുകളിലേക്കും എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിഐയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 451 രൂപയിൽ ആരംഭിച്ച് 1,201 രൂപ വരെ വിലയിൽ ലഭ്യമാണ്. എയർടെലിന്റെ പോസ്റ്റ്പെയ്ഡ് പ്ലാൻ 449 രൂപ മുതൽ വിലയിൽ ആരംഭിക്കുന്നു.

Best Mobiles in India

English summary
Airtel and Vi are offering unlimited data with their postpaid plans. This benefit is available only in select circles. Whether it is the basic plan or the most expensive plan, all plans come with unlimited data. Although it is said to be unlimited data, there is a limit to it. The unlimited data is 300GB of high-speed data per month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X