Home
News

77 ദിവസത്തെ വാലിഡിറ്റിയോടെ ഒരേ വിലയിൽ എയർടെലും വിഐയും അ‌വതരിപ്പിക്കുന്ന രണ്ട് വിചിത്ര പ്ലാനുകൾ!

ഇന്ത്യയിലെ രണ്ട് പ്രമുഖ ടെലിക്കോം കമ്പനികളാണ് ​എയർടെലും വൊഡാഫോൺ ഐഡിയയും. വരിക്കാരുടെ എണ്ണത്തിൽ ജിയോയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് എയർടെലിന്റെ സ്ഥാനം. അ‌തിനും പിന്നിലായി മൂന്നാമതാണ് വിഐ ഉള്ളത്. വരിക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന വിധത്തിലുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ഈ കമ്പനികൾ എല്ലാം നൽകുന്നുണ്ട്.

എങ്കിലും എയർടെൽ പ്ലാനുകളും വിഐ പ്ലാനുകളും തമ്മിൽ ഒരു പ്രത്യേകബന്ധം നില നിൽക്കുന്നതായി കാണാം. പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിൽ വിഐ പലപ്പോഴും എയർടെലിനെ പിന്തുടരുന്നു എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇരു കമ്പനികളുടെയും പ്ലാനുകൾ കാണാനാകുക. അ‌തായത്, എയർടെലിന്റെ തന്ത്രങ്ങൾ വിഐ പലപ്പോഴും തങ്ങളുടെ പ്ലാനുകളിൽ പരീക്ഷിക്കുന്നു.

എയർടെലും വിഐയും അ‌വതരിപ്പിക്കുന്ന രണ്ട് വിചിത്ര പ്ലാനുകൾ!

സമാന നിരക്കിൽ എത്തുന്ന പ്ലാനുകൾ എയർടെലിന്റെയും വിഐയുടെയും റീച്ചാർജ് പട്ടികയിൽ കാണാൻ സാധിക്കും. എയർടെലിനെ കോപ്പിയടിക്കുന്നു എന്ന് പറയപ്പെടുമ്പോഴും വരിക്കാരിലേക്ക് അ‌വതരിപ്പിക്കും മുമ്പ് തങ്ങളുടെ പ്രീപെയഡ് പ്ലാനുകളിൽ തങ്ങളുടേതായ രുചിക്കൂട്ട് ചേർക്കാൻ വിഐ ശ്രദ്ധ പുലർത്താറുണ്ട്. എയർടെലും വിഐയും ഒരേ നിരക്കിൽ അ‌വതരിപ്പിച്ചിട്ടുള്ള രണ്ട് വ്യത്യസ്ത പ്ലാനുകൾ പരിചയപ്പെടാം.

666 രൂപയുടെ എയർടെൽ പ്ലാൻ: 77 ദിവസം വാലിഡിറ്റി നൽകുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ 666 രൂപ നിരക്കിലാണ് എത്തുന്നത്. ഉപയോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്ങും 100 എസ്എംഎസും ഈ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

കോൾ, ഡാറ്റ, എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ചില അ‌ധിക ആനുകൂല്യങ്ങളും 666 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അൺലിമിറ്റഡ് 5G ഡാറ്റ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണ് അ‌വ.

666 രൂപയുടെ വിഐ പ്ലാൻ: എയർടെലിന് ഉള്ളതുപോലെ തന്നെ 666 രൂപ നിരക്കിൽ വിഐക്കും പ്രീപെയ്ഡ് പ്ലാൻ ഉണ്ട്. 77 ദിവസത്തെ വാലിഡിറ്റി ആണ് ഈ വിഐ പ്ലാനും നൽകുന്നത്. 1.5 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങൾ.

ബിങ് ഓൾ ​നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾഓവർ, വിഐ മൂവീസ് ആൻഡ് ടിവി, ഡാറ്റ ഡി​ലൈറ്റ്സ് എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന അ‌ധിക ആനുകൂല്യങ്ങൾ. വോഡഫോൺ ഐഡിയയുടെ ആപ്പ് വഴി ഈ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 5 ജിബി ബോണസ് ഡാറ്റ ലഭിക്കാനും അർഹതയുണ്ട്.

ഈ രണ്ട് പ്ലാനുകളിൽ, എയർടെൽ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റയ്ക്ക് യോഗ്യത നേടാനും എയർടെൽ 5ജി ലഭ്യമായിട്ടുള്ള പ്രദേശങ്ങളിൽ മികച്ച വേഗത ആസ്വദിക്കാനും സാധിക്കുന്നു. എന്നാൽ വിഐ ഇതുവരെ 5ജി ആരംഭിച്ചിട്ടില്ല. അ‌തിനാൽത്തന്നെ 5ജി ഡാറ്റ ലഭ്യത ഈ രണ്ട് പ്ലാനുകൾ തമ്മിലുള്ള പ്രധാന വ്യത്യാസമായി മാറുന്നു.

എയർടെലും വിഐയും അ‌വതരിപ്പിക്കുന്ന രണ്ട് വിചിത്ര പ്ലാനുകൾ!

5ജി സ്പെക്ട്രം സ്വന്തമാക്കാൻ കഴിഞ്ഞെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം 5ജി സേവനങ്ങൾ ആരംഭിക്കാൻ വിഐക്ക് ഇതുവരെ സാധിച്ചിട്ടില്ല. 5ജി സ്പെക്ട്രം അ‌നുവദിച്ചുകൊണ്ടുള്ള കരാർ പ്രകാരം വിഐ 5ജി ആരംഭിക്കേണ്ട സമയം അ‌ടുത്തുകൊണ്ടിരിക്കുകയാണ്. ഈ നിശ്ചിത സമയത്തിനകം 5ജി ആരംഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിഐക്ക് വൻ തുക പിഴ അടയ്‌ക്കേണ്ടി വരും.

കൂടാതെ 5ജി സ്പെക്ട്രം സർക്കാരിന് തിരികെ നൽകേണ്ടിവരികയും ചെയ്യും. ഈ പ്രതിസന്ധി ഒഴിവാക്കാൻ വിഐ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫണ്ട് സ്വരൂപിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഫണ്ടിംഗ് ക്രമീകരിച്ചുകഴിഞ്ഞാൽ 5ജി ആരംഭിക്കുമെന്നും വിഐ പറയുന്നു. 5ജി ആരംഭിക്കാൻ സമയം നീട്ടി ചോദിച്ച് വിഐ കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു.

More from GizBot

Best Mobiles in India

English summary
Airtel and VI, India's two leading telecom companies, offer prepaid plans priced at Rs 666 with a validity of 77 days. The main benefits available in these plans which come at the same rate are similar. Additional benefits, however, vary. Airtel plan stands out as it comes with free 5G data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X