ഐഫോണുകാർക്ക് ആണ് ഇപ്പോൾ ഡിമാൻഡ്! ഐഫോൺ ഉപയോക്താക്കൾക്കായി എയർടെൽ സ്‌പെഷ്യൽ ഓഫറുകൾ
ഇന്ത്യയിലെ ആപ്പിൾ ഐഫോൺ ഉപയോക്താക്കൾക്കായി എയർടെൽ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. ആപ്പിൾ മ്യൂസിക് (Apple music), ആപ്പിൾ ടിവി+ (Apple TV+) തുടങ്ങിയ ആപ്പിൾ സേവനങ്ങളിൽ ഓഫറുകൾ അവതരിപ്പിക്കാൻ എയർടെൽ ഐഫോൺ നിർമ്മാതാവുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. എന്നിരുന്നാലും, ആപ്പിൾ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കൃത്യമായ ഓഫറുകളും പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും എയർടെൽ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല എന്നത് ആണ് സത്യം. "ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി+ ഓഫറുകൾ ഈ വർഷം അവസാനം ഇന്ത്യയിലെ എയർടെൽ ഉപഭോക്താക്കൾക്ക് മാത്രമായി ലഭ്യമാകും" എന്ന് മാത്രമാണ് എയർടെൽ പറഞ്ഞത്.
എയർടെൽ വൈഫൈ (Airtel Wi-Fi), പോസ്റ്റ്‌പെയ്ഡ് എന്നിവ ആപ്പിൾ ടിവി+നൊപ്പം വരാൻ പദ്ധതിയിടുന്നുണ്ട്. ആപ്പിൾ ടിവി+ലെ ഓഫറുകൾ പ്രഖ്യാപിച്ചുകൊണ്ട് എയർടെൽ പറഞ്ഞത് ഇങ്ങനെ: "വലിയ സ്‌ക്രീൻ വീഡിയോ കണ്ടന്റുകളുടെ വ്യൂവർഷിപ്പ് ഇന്ത്യയിൽ അതിവേഗം വളരുകയാണ്. കൂടാതെ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇടയിൽ ഉയർന്ന നിലവാരമുള്ള വീഡിയോ കണ്ടന്റുകൾ കാണുന്ന ആളുകളുടെ എണ്ണവും കൂടുതൽ ആണ്".

ആപ്പിൾ ടിവി+ പ്രീമിയം, മനോഹരമായ ഡ്രാമകൾ, കോമഡി സീരീസ്, ഫീച്ചർ ഫിലിമുകൾ, തകർപ്പൻ ഡോക്യുമെൻ്ററികൾ, കിഡ്സ്, ഫാമിലി എന്റർടെയിൻമെന്റ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ നിങ്ങളുടെ എല്ലാ പ്രിയപ്പെട്ട സ്‌ക്രീനുകളിലും കാണാൻ സാധിക്കും എന്നതും പ്രത്യേകത ആണ്. പ്രീമിയം എയർടെൽ വൈഫൈ, പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ എന്നിവയ്‌ക്കൊപ്പം ആണ് ആപ്പിൾ ടിവി+ അനൂകൂല്യം വരുന്നത്. എന്നാൽ ഇത്രയും വെളിപ്പെടുത്തിയിട്ടും എയർടെൽ പ്ലാനുകൾ .പുറത്ത് വിട്ടിട്ടില്ല. ഉടൻ തന്നെ എയർടെൽ പ്ലാനുകൾ പ്രഖ്യാപിച്ചേക്കും.
ആപ്പിൾ മ്യൂസിക്കിലും (Apple Music) നിരവധി ഓഫറുകൾ ഉണ്ട്. ആപ്പിൾ മ്യൂസിക്കിൽ ലഭ്യമാകുന്ന എക്സ്ക്ലൂസീവ് ഓഫറുകളും എയർടെൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിങ്ക് പ്രീമിയം (Wynk Premium) ഉപയോക്താക്കളെ ആപ്പിൾ മ്യൂസിക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും മറ്റ് എക്‌സ്‌ക്ലൂസീവ് ഓഫറുകൾ ലഭിക്കുമെന്നും എയർടെൽ കമ്പനി പറയുന്നു.
"അവാർഡ് വിന്നിങ് ആയ ആപ്പിൾ മ്യൂസിക്, ഇന്ത്യൻ, ഗ്ലോബൽ സംഗീതത്തിൻ്റെ ഏറ്റവും വലിയ ആഗോള ശേഖരങ്ങളിൽ ഒന്നാണ്. കൂടാതെ മികച്ച രീതിയിൽ ക്യൂറേറ്റ് ചെയ്‌ത പ്ലേലിസ്റ്റുകൾ, ആർട്ടിസ്റ്റ് ഇൻ്റർവ്യൂകൾ, ആപ്പിൾ മ്യൂസിക് റേഡിയോ എന്നിവയും മറ്റും ഇതിൽ ലഭ്യമാണ്. ആപ്പിൾ മ്യൂസിക് സബ്‌സ്‌ക്രൈബർമാർക്ക് ആപ്പിൾ മ്യൂസിക് സിംഗ്, ടൈം-സിൻക്‌ഡ് ആയ വരികൾ, ലോസ്സ്‌ലെസ്സ് ഓഡിയോ, ഇമ്മേഴ്‌സീവ് സ്‌പേഷ്യൽ ഓഡിയോ തുടങ്ങിയ ആവേശകരമായ ഫീച്ചറുകളിലേക്കും ആക്‌സസ് ഉണ്ട്," കമ്പനി പറഞ്ഞു.
380 ദശലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ള ടെലികോം കമ്പനി നോർത്ത് ഈസ്റ്റ് പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി 1.5 ജിബി സൗജന്യ പ്രതിദിന ഡാറ്റയും കുറച്ച് ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗും വാഗ്ദാനം ചെയ്തുകൊണ്ട് ഒരു സ്‌പെഷ്യൽ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് ബിൽ പേയ്‌മെൻ്റ് സമയപരിധി നീട്ടിയതോടെ അവർക്ക് കാര്യമായ ആശ്വാസവും ലഭിച്ചിരുന്നു.
എയർടെല്ലിൻ്റെ നോർത്ത് ഈസ്റ്റ് പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിൽ ഗണ്യമായ ഓഫർ ആണ് ലഭിച്ചത്. മിസോറാം, മണിപ്പൂർ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളെ ബാധിച്ച കനത്ത വെള്ളപ്പൊക്കവും കനത്ത മഴയും കാരണം എയർടെൽ പ്രതിദിനം 1.5 ജിബി സൗജന്യ ഡാറ്റയും നാല് ദിവസത്തേക്ക് സൗജന്യ കോളിംഗും നൽകുന്നുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം ആശയവിനിമയം ഗണ്യമായി തടസ്സപ്പെട്ട ഈ പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് എയർടെല്ലിന്റെ ഈ നീക്കം വളരെ ആശ്വാസമാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








