Home
News

എല്ലാരും സന്തോഷിച്ചാട്ടെ! ജിയോയോട് തോൽക്കാൻ തയാറല്ല; 3 പ്ലാനുകളിൽ കിടിലൻ ഓഫറുകളുമായി എയർടെൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെൽ (Airtel) തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി ഫെസ്റ്റിവൽ ഓഫർ പ്രഖ്യാപിച്ച് രംഗത്തെത്തി. കഴിഞ്ഞ ദിവസം ജിയോ തങ്ങളുടെ എട്ടാം വാർഷികത്തോട് അ‌നുബന്ധിച്ച് മൂന്ന് പ്ലാനുകളിൽ പ്രത്യേക ആനുകൂല്യങ്ങൾ നൽകുമെന്ന് അ‌റിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് എയർടെൽ ഫെസ്റ്റിവൽ ഓഫറുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജിയോയുടേതിന് സമാനമായി മൂന്ന് പ്ലാനുകളിലാണ് എയർടെലിന്റെ ഫെസ്റ്റിവൽ ഓഫറുകളും ലഭ്യമാകുക. രണ്ട് 84 ദിവസ വാലിഡിറ്റി പ്ലാനുകളിലും ഒരു വാർഷിക പ്ലാനിലുമാണ് എയർടെൽ എക്സ്ട്രാ ആനുകൂല്യങ്ങൾ നൽകുക.

979 രൂപ, 1,029 രൂപ, 3,599 രൂപ നിരക്കുകളിൽ ലഭ്യമാകുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പമാണ് എയർടെൽ ഫെസ്റ്റിവൽ ഓഫറുകൾ ലഭ്യമാകുക. ഈ ഓഫറുകളിൽ എക്സ്ട്രാ ഡാറ്റ, ഒടിടി സബ്സ്ക്രിപ്ഷനുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉണ്ട്. 2024 സെപ്‌റ്റംബർ 6 മുതൽ 11 വരെയുള്ള കാലയളവിൽ ഈ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ​ചെയ്യുന്നവർക്കാണ് ഫെസ്റ്റിവൽ ഓഫർ ലഭ്യമാകുക.

എല്ലാരും സന്തോഷിച്ചാട്ടെ! 3 പ്ലാനുകളിൽ കിടിലൻ ഓഫറുകളുമായി എയർടെൽ

നിലവിൽ 979 രൂപ, 1,029 രൂപ, 3,599 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾക്ക് പുറമേയാണ് ​ഫെസ്റ്റീവ് ഓഫറുകളും ലഭ്യമാകുക. എയർടെൽ എക്‌സ്‌ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷൻ ആണ് ഫെസ്റ്റിവൽ ഓഫറിലെ പ്രധാന ആനുകൂല്യം. 22ൽ അ‌ധികം ഒടിടി പ്ലാറ്റ്ഫോമുകളുടെ കണ്ടന്റുകൾ ഈ സബ്സ്ക്രിപ്ഷനിലൂടെ ലഭ്യമാകും. 28 ദിവസത്തേക്ക് 10ജിബി എക്സ്ട്രാ ഡാറ്റയും ലഭിക്കും.

979 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ: പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 84 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാനിൽ ലഭ്യമാകുന്നുണ്ട്.

എല്ലാരും സന്തോഷിച്ചാട്ടെ! 3 പ്ലാനുകളിൽ കിടിലൻ ഓഫറുകളുമായി എയർടെൽ

എയർടെൽ എക്‌സ്ട്രീം പ്ലേ, റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷൻ, മൂന്ന് മാസത്തേക്കുള്ള അപ്പോളോ 24|7 സർക്കിൾ അംഗത്വം, വിങ്ക് മ്യൂസിക്, സൗജന്യ ഹെലോട്യൂൺസ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ ഫെസ്റ്റീവ് ഓഫറിന്റെ ഭാഗമായി 10ജിബി എക്സ്ട്രാ ഡാറ്റയും 22+ ഒടിടി ആനുകൂല്യങ്ങൾ അ‌ടങ്ങുന്ന എയർടെൽ എക്‌സ്‌ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷനും 28 ദിവസത്തേക്ക് ഇതിൽ ലഭിക്കും.

1029 രൂപയുടെ എയർടെൽ പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റി പ്ലാനാണിത്.
മൂന്ന് മാസത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ പ്രധാന പ്രത്യേകത.

റിവാർഡ്സ്മിനി സബ്‌സ്‌ക്രിപ്‌ഷൻ, എയർടെൽ റിവാർഡുകൾ എന്നിവയും 1029 രൂപയുടെ എയർടെൽ പ്ലാനിൽ അ‌ധിക ആനുകൂല്യമായി ലഭ്യമായിരുന്നു. ഇപ്പോൾ ഫെസ്റ്റിവൽ ഓഫറിന്റെ ഭാഗമായി ഈ പ്ലാനിലും 10ജിബി എക്സ്ട്രാ ഡാറ്റയും 22+ ഒടിടി ആനുകൂല്യങ്ങൾ അ‌ടങ്ങുന്ന എയർടെൽ എക്‌സ്‌ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷനും 28 ദിവസത്തേക്ക് ലഭിക്കും.

എല്ലാരും സന്തോഷിച്ചാട്ടെ! 3 പ്ലാനുകളിൽ കിടിലൻ ഓഫറുകളുമായി എയർടെൽ

3,599 രൂപയുടെ എയർടെൽ പ്ലാൻ: എയർടെലിന്റെ വാർഷിക പ്ലാനാണിത്. 365 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നിവ ഈ പ്ലാൻ നൽകിവരുന്നു. മൂന്ന് മാസത്തെ അപ്പോളോ 24|7 സർക്കിൾ അംഗത്വവും സൗജന്യ ഹലോ ട്യൂണുകളും ഈ പ്ലാനിന്റെ സ്ഥിരം ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

എയർടെൽ ഫെസ്റ്റിവൽ ഓഫർ 3,599 രൂപയുടെ വാർഷിക പ്ലാനിനൊപ്പവും ലഭ്യമാകും. 28 ദിവസ വാലിഡിറ്റിയിൽ 10ജിബി എക്സ്ട്രാ ഡാറ്റയും 22+ ഒടിടി ആനുകൂല്യങ്ങൾ അ‌ടങ്ങുന്ന എയർടെൽ എക്‌സ്‌ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷനും ആണ് ഇതിലും ലഭ്യമാകുക. റി​ലയൻസ് ജിയോയും ഇതേ മാതൃകയിൽ തങ്ങളുടെ 899 രൂപ, 999 രൂപ, 3599 രൂപ പ്രീപെയ്ഡ് പ്ലാനുകളിലാണ് വാർഷിക ആഘോഷ ഓഫറുകൾ ലഭ്യമാക്കിയിരിക്കുന്നത്.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X