ഇനി ഫോൺ താഴെ വെക്കാൻ തോന്നൂല്ല! രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ അൺലിമിറ്റഡ് 4G/ 5G ഡാറ്റ പ്രഖ്യാപിച്ച് എയർടെൽ
എയർടെൽ പ്രീപെയ്ഡ് വരിക്കാരെ തേടി ഒരു പുതിയ സന്തോഷ വാർത്തകൂടി എത്തിയിരിക്കുന്നു. രണ്ട് എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം ഇനി അൺലിമിറ്റഡ് ഡാറ്റ (4G/5G) ലഭ്യമാകും. പുതിയ പ്ലാനുകളിലല്ല, നിലവിൽ ലഭ്യമായിട്ടുള്ള രണ്ട് പ്രീപെയ്ഡ് പ്ലാനുകളിലാണ് എയർടെൽ ഈ പുതിയ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. 399 രൂപ, 449 രൂപ വിലകളിലുള്ള പ്ലാനുകളിലാണ് ഈ പുതിയ ആനുകൂല്യം ചേർത്തിരിക്കുന്നത്. ഈ രണ്ട് പ്ലാനുകളും ഇന്ത്യയിൽ വ്യാപകമായി ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്, അതിനാൽ കേരളത്തിലുള്ള എയർടെൽ വരിക്കാർക്കും കോളടിച്ചിരിക്കുകയാണ്, പ്രത്യേകിച്ച് 4ജി ഫോൺ ഉപയോഗിക്കുന്നവർക്ക്.
2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്ന എയർടെൽ വരിക്കാർക്ക് ഇതിനകം തന്നെ അൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി ലഭ്യമാണ്. എന്നാൽ 4ജി ഫോൺ ഉപയോക്താക്കൾക്ക് ഇത്തരമൊരു സൗകര്യം ലഭ്യമായിരുന്നില്ല. അതിനാൽത്തന്നെ പ്രതിദിന ഡാറ്റ തീർന്ന ശേഷയുള്ള ഫോൺ ഉപയോഗത്തിന് ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്.

പുതിയ അൺലിമിറ്റഡ് ഡാറ്റ ഓഫർ ലഭ്യമായതിനാൽ ഈ പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഇനി ഡാറ്റയെക്കുറിച്ച് ആശങ്ക ഇല്ലാതെ തന്നെ സ്മാർട്ട്ഫോൺ ഉപയോഗം മുന്നോട്ട് കൊണ്ടുപോകാനാകും, ചുരുക്കിപ്പറഞ്ഞാൽ ഫോൺ താഴെ വയ്ക്കാൻ തോന്നാത്ത വിധത്തിൽ ഡാറ്റയുടെ ലഭ്യത ഉറപ്പായിരിക്കുന്നു. എന്നാൽ അൺലിമിറ്റഡ് ഡാറ്റ എന്ന് പറയുമ്പോഴും അതിന് ചില പരിമിതികളൊക്കെയുണ്ട്.
399 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ ലഭ്യമാകുന്ന രണ്ട് എയർടെൽ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായിട്ടുള്ള പ്ലാൻ ഇതാണ്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 4G, 5G ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസ വാലിഡിറ്റിയിലാണ് ഈ എയർടെൽ പ്ലാൻ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.

ഇവിടെ അൺലിമിറ്റഡ് 4G, 5G ഡാറ്റ എന്ന് പറയുന്നുണ്ട് എങ്കിലും അതിന് ചില ലിമിറ്റ് ഒക്കെയുണ്ട്. ഓരോ 30 ദിവസത്തിലും 300GB എന്നാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്. ഈ 399 രൂപ പ്ലാനിനെ സംബന്ധിച്ചിടത്തോളം 28 ദിവസം മാത്രമാണ് വാലിഡിറ്റി എന്നതിനാൽ ഉപയോക്താവിന് 28 ദിവസിക്കുള്ളിൽ ലഭ്യമാകുന്ന പരമാവധി ഹൈസ്പീഡ് ഡാറ്റയുടെ അളവ് 300ജിബി ആണ്.
മേൽപ്പറഞ്ഞ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ മറ്റ് ചില അധിക ആനുകൂല്യങ്ങളും 399 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാണ്. അതിൽ ഒരു വർഷത്തേക്ക് Adobe Express Premium സബ്സ്ക്രിപ്ഷൻ, എയർടെൽ എക്സ്ട്രീം പ്ലേ ഫ്രീ ആക്സസ്, സൗജന്യ ഹലോട്യൂൺസ് എന്നിവ ഉൾപ്പെടുന്നു.
449 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
അൺലിമിറ്റഡ് 4ജി/5G ഡാറ്റ ലഭ്യമായിരിക്കുന്ന രണ്ടാമത്തെ എയർടെൽ പ്ലാൻ 449 രൂപ വിലയിൽ എത്തുന്നു. 28 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് 4G, 5G ഡാറ്റയും (300GB ഹൈസ്പീഡ് ഡാറ്റ) അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസും ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും.

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ഗൂഗിൾ വൺ (30 ജിബി ക്ലൗഡ് സ്റ്റോറേജ്) സബ്സ്ക്രിപ്ഷൻ, 28 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, എയർടെൽ എക്സ്സ്ട്രീം പ്ലേയുടെ ഭാഗമായി സോണിലൈവ് + 20 ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ്, ആറ് മാസത്തേക്ക് ആപ്പിൾ മ്യൂസിക് സബ്സ്ക്രിപ്ഷൻ, സൗജന്യ ഹെലോട്യൂണുകൾ എന്നിവയും ഈ 449 രൂപ എയർടെൽ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








