Home
News

വർഷം മുഴുവൻ സന്തോഷം; ഒരു വർഷത്തെ വാലിഡിറ്റിയും ഒരുപാട് ഡാറ്റയും നൽകുന്ന എയർടെൽ പ്ലാനുകൾ | Airtel

രാജ്യത്തെ മുൻനിര ടെലിക്കോം കമ്പനികളിൽ ഒന്നായ ഭാരതി എയർടെൽ ലോങ് ടേം വാലിഡിറ്റിയും പ്രതിദിന ഡാറ്റ ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകളാണ് തങ്ങളുടെ യൂസേഴ്സിനായി അവതരിപ്പിക്കുന്നത്. അൽപ്പം നിരക്ക് കൂടുതലായിരിക്കുമെങ്കിലും ക്വാളിറ്റിയുള്ള ഡാറ്റ, വോയ്സ് കോൾ സൌകര്യങ്ങൾ Airtel ഉറപ്പ് തരുന്നുണ്ട്.

ഇക്കൂട്ടത്തിൽ നിന്നും രണ്ട് ആനുവൽ റീചാർജ് പ്ലാനുകൾ സെലക്റ്റ് ചെയ്തിരിക്കുകയാണ് ഞങ്ങൾ. 365 ദിവസത്തെ വാലിഡിറ്റി, അൺലിമിറ്റഡ് കോളിങ് ആനുകൂല്യം, ഡെയിലി ഡാറ്റ ബാലൻസ് എന്നിവയെല്ലാം ഓഫർ ചെയ്യുന്ന 2,999 രൂപ, 3,359 രൂപ റീചാർജ് പ്ലാനുകളാണ് ഇവിടെ വിശദീകരിക്കുന്നത്. ഈ പ്ലാനുകൾക്കൊപ്പം പായ്ക്ക് ചെയ്തിരിക്കുന്ന സർവീസുകളും ലോങ് ടേം പ്ലാനുകൾ സെലക്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവ ഏത് വിധത്തിൽ ഗുണകരമാകുമെന്നും വിശദമായി നോക്കാം.

ഒരു വർഷത്തെ വാലിഡിറ്റിയും ഒരുപാട് ഡാറ്റയും നൽകുന്ന എയർടെൽ പ്ലാനുകൾ

2,999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ : ലോങ് ടേം കണക്റ്റിവിറ്റിയും ആനുകൂല്യങ്ങളും ആവശ്യമുള്ള യൂസേഴ്സിന് ഒരു മികച്ച ഓപ്ഷനാണ് ഈ പ്ലാൻ. പ്രതിദിനം 2 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് 365 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ പായ്ക്ക് ചെയ്യുന്നത്. 2 ജിബി ക്വാട്ട കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. അടിയന്തര ഘട്ടങ്ങളിൽ അധിക നിരക്കുകളൊന്നും നൽകാതെ ഇന്റർനെറ്റ് ഉപയോഗിക്കാൻ ഇതിലൂടെ യൂസേഴ്സിന് സാധിക്കും.

2,999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ഡെയിലി 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നു. അത് പോലെ തന്നെ ഈ പ്ലാൻ അൺലിമിറ്റഡ് 5ജി ഡാറ്റയും യൂസേഴ്സിന് ഓഫർ ചെയ്യുന്നുണ്ട്. 5ജി കണക്റ്റിവിറ്റി ലഭിക്കുന്ന ഏരിയകളിൽ ഒരു രൂപ അധിക ചിലവില്ലാതെ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുമെന്നതാണ് 2,999 രൂപ വിലയുള്ള പ്ലാനിന്റെ പ്രത്യേകത.

മൂന്ന് മാസത്തേക്ക് സൌജന്യ അപ്പോളോ 24 ബൈ 7 സർക്കിൾ സർവീസിനൊപ്പം ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ് ബാക്കും 2,999 രൂപ വിലയുള്ള പ്ലാൻ ഓഫർ ചെയ്യുന്നു. കോൺടാക്റ്റ്‌ലെസ് ഡെലിവറിയും ലഭിക്കും. യൂസേഴ്സിന് ഹലോട്യൂണായി ഏത് പാട്ടും സൗജന്യമായി സജ്ജീകരിക്കാമെന്നതും പ്രത്യേകതയാണ്. പാട്ടുകളും ലൈവ് കൺസേർട്ട്സും പോഡ്‌കാസ്റ്റുകളുമൊക്കെ ആസ്വദിക്കാൻ കഴിയുന്ന വിങ്ക് മ്യൂസിക് ആക്സസും യൂസേഴ്സിന് ലഭിക്കും. 3,359 രൂപ വില വരുന്ന എയ‍‍ർടെൽ പ്ലാനിനെക്കുറിച്ച് മനസിലാക്കാൻ തുട‍ർന്ന് വായിക്കുക.

3,359 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ : വർഷം മുഴുവനും വാലിഡിറ്റി വേണമെന്നുള്ള ഹെവി ഡാറ്റ യൂസേഴ്സിന് ഈ പ്ലാൻ അനുയോജ്യമാണ്. ഡെയിലി 2.5 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് ലഭിക്കുന്നത്. ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. 365 ദിവസത്തെ വാലിഡിറ്റിയ്ക്കൊപ്പം അൺലിമിറ്റഡ് കോളുകളും ഡെയിലി 100 എസ്എംഎസുകളും യൂസേഴ്സുകളും ലഭിക്കുന്നു.

അൺലിമിറ്റഡ് 5ജി ഡാറ്റ, ഒരു വർഷത്തേക്കുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, 3 മാസത്തേക്ക് അപ്പോളോ 24 ബൈ 7 സർക്കിൾ സബ്സ്ക്രിപ്ഷൻ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, ഫ്രീ ഹലോട്യൂൺ, ഫ്രീ വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ എന്നിവയെല്ലാം 3,359 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ സവിശേഷതയാണ്. രാജ്യത്തെ 3,000 -ൽ അധികം നഗരങ്ങളിൽ എയർടെൽ 5ജി സേവനങ്ങൾ ലഭ്യമാകുന്നതിനാൽ ഈ രണ്ട് പ്ലാനുകളും 5ജി ആക്സസിനായി ഉപയോഗപ്പെടുത്താം.

More from GizBot

Best Mobiles in India

English summary
Bharti Airtel, one of the leading telecom companies in the country, has introduced several prepaid plans for its users that offer long-term validity and daily data benefits. Airtel guarantees quality data and voice call facilities.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X