Home
News

നിങ്ങൾക്ക് അനുയോജ്യമായ എയർടെൽ ബ്ലാക്ക് കണക്ഷനുകൾ ഏതൊക്കെയാണെന്ന് നോക്കാം | Airtel Black

ഡിജിറ്റൽ യുഗത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്തവയാണ് പോസ്റ്റ്പെയ്ഡോ പ്രീപെയ്ഡോ ആയ മൊബൈൽ കണക്ഷൻ, ഫൈബർ ബ്രോഡ്ബാൻഡ്, ഡിടിഎച്ച് സർവീസ് ( ഡിഷ് ), ഒടിടി ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നിവ. ഇവ ഓരോന്നും പ്രത്യേകം പ്രത്യേകം സബ്സ്ക്രൈബ് ചെയ്യാൻ പോയാൽ യൂസേഴ്സ് വലിയൊരു തുക ചിലവഴിക്കേണ്ടി വരും.

എന്നാൽ ഈ സേവനങ്ങൾ എല്ലാം ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന സർവീസുകളും യൂസേഴ്സിന് ലഭ്യമാണ്. മൊത്തത്തിൽ പരിഗണിക്കുമ്പോൾ കുറഞ്ഞ നിരക്കിൽ മുകളിൽ പറഞ്ഞ എല്ലാ സേവനങ്ങളും ലഭ്യമാകുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത് പോലെ തന്നെ ഡിടിഎച്ചിനും ഫൈബറിനും ഒടിടിയ്ക്കുമെല്ലാം വെവ്വേറേ പണമടയ്ക്കണമെന്ന മെനക്കേടും ഇത്തരം കമ്പൈൻഡ് സർവീസുകൾക്കില്ല. എല്ലാ സേവനങ്ങൾക്കും ഒരൊറ്റ ബില്ലിൽ തന്നെ പണമടയ്ക്കാൻ യൂസേഴ്സിന് കഴിയും.

നിങ്ങൾക്ക് അനുയോജ്യമായ എയർടെൽ ബ്ലാക്ക് കണക്ഷനുകൾ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെൽ തങ്ങളുടെ ബ്രോഡ്ബാൻഡ് സർവീസും ഡിടിഎച്ചും ഒടിടിയുമെല്ലാം ഒരൊറ്റ കുടക്കീഴിൽ യൂസേഴ്സിലേക്ക് എത്തിക്കുന്ന സർവീസാണ് എയർടെൽ ബ്ലാക്ക് (Airtel Black). എയർടെലിന്റെ തന്നെ വിവിധ സേവനങ്ങളാണ് കമ്പനി ഒരുമിച്ച് ബണ്ടിൽ ചെയ്ത് എത്തിക്കുന്നത്. നേരത്തെ പറഞ്ഞത് പോലെ പല സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ഒരൊറ്റ ബില്ലിൽ യൂസേഴ്സിന് ലഭ്യമാകും.

എയർടെൽ ബ്ലാക്കിനൊപ്പം യൂസേഴ്സിന് ഒരു ഡെഡിക്കേറ്റഡ് റിലേഷൻഷിപ്പ് ടീമും എയർടെൽ ബ്ലാക്ക് കണക്ഷനിൽ ഏതൊക്കെ സർവീസുകൾ വേണമെന്ന് സെലക്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യവും ലഭിക്കും. പല പ്രൈസ് റേഞ്ചുകളിലായി എയർടെൽ ബ്ലാക്ക് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ കമ്പനി ലഭ്യമാക്കുന്നുണ്ട്. അക്കൂട്ടത്തിൽ നിന്നും 1,000 രൂപയിൽ താഴെ വില വരുന്ന എയർടെൽ ബ്ലാക്ക് പ്ലാനുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം.

പ്ലാൻ നിരക്ക്. ഒപ്പം വരുന്ന ആനുകൂല്യങ്ങൾ എന്നിവയെല്ലാം ചുവടെ വിശദീകരിക്കുന്നുണ്ട്. എന്നാൽ ഈ പ്ലാനുകൾ അത് പോലെ അങ്ങ് വിഴുങ്ങണമെന്നുമില്ല. നിങ്ങൾക്ക് കമ്പനിയുടെ സഹായത്തോടെ കസ്റ്റം പ്ലാനുകൾ ഉണ്ടാക്കാനും സാധിക്കും. അതായത് ഒടിടി സേവനങ്ങൾ, ഫൈബർ കണക്ഷൻ എന്നിവയിൽ എല്ലാം നിങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് തീരുമാനം എടുക്കാം. എന്തായാലും 1,000 രൂപയിൽ താഴെ വില വരുന്ന എയർടെൽ ബ്ലാക്ക് പ്ലാനുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

699 രൂപ വിലയുള്ള എയർടെൽ ബ്ലാക്ക് പ്ലാൻ : ഫൈബർ ബ്രോഡ്ബാൻഡ്, ലാൻഡ്‌ലൈൻ കണക്ഷൻ, ഡിടിഎച്ച്, ഒടിടി ആപ്പുകൾ എന്നിവ ബണ്ടിൽ ചെയ്താണ് എയർടെൽ ബ്ലാക്കിന്റെ എൻട്രി ലെവൽ പ്ലാൻ വരുന്നത്. പ്ലാനിന് ഒപ്പമുള്ള ഫൈബർ കണക്ഷൻ 40 എംബിപിഎസ് വേഗത ഓഫർ ചെയ്യുന്നു. ഡിടിഎച്ച് കണക്ഷനിൽ 260 രൂപ പായ്ക്കിൽ കിട്ടുന്നത്രയും ചാനലുകളും ലഭിക്കും. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ, എയർടെൽ എക്‌സ്ട്രീം എന്നിവയാണ് ബണ്ടിൽ ചെയ്‌തിരിക്കുന്ന ഒടിടി ആപ്പുകൾ.

799 രൂപയുടെ എയർടെൽ ബ്ലാക്ക് പ്ലാൻ : 799 രൂപ വില വരുന്ന എയർടെൽ ബ്ലാക്ക് പ്ലാൻ പോസ്റ്റ്‌പെയ്ഡ് കണക്ഷൻ, ഡിടിഎച്ച്, ഒടിടി ആപ്പുകൾ എന്നിവയാണ് ബണ്ടിൽ ചെയ്യുന്നത്. പോസ്റ്റ്‌പെയ്ഡ് കണക്ഷൻ അൺലിമിറ്റഡ് കോളുകളും 105 ജിബി ഡാറ്റയും പായ്ക്ക് ചെയ്യുന്നു. 260 രൂപ മൂല്യമുള്ള ടിവി ചാനലുകളിലേക്കും പ്ലാനിനൊപ്പം ആക്സസ് ലഭിക്കും. ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ, എയർടെൽ എക്‌സ്ട്രീം എന്നിവയാണ് ലഭിക്കുന്ന ഒടിടി ആപ്പുകൾ.

998 രൂപ വരുന്ന എയർടെൽ ബ്ലാക്ക് പ്ലാൻ : ഫൈബർ, ലാൻഡ്‌ലൈൻ, പോസ്റ്റ്‌പെയ്ഡ്, ഒടിടി ആപ്പുകൾ എന്നിവയാണ് ഈ പ്ലാനിൽ ബണ്ടിൽ ചെയ്യുന്നത്. ഫൈബർ കണക്ഷൻ 40 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡും അൺലിമിറ്റഡ് ഡാറ്റയും ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങും 105 ജിബി ഡാറ്റയും ബണ്ടിൽ ചെയ്യുന്ന പോസ്റ്റ്പെയ്ഡ് പ്ലാൻ ആമസോൺ പ്രൈം വീഡിയോ, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ, എയർടെൽ എക്‌സ്ട്രീം എന്നീ ഒടിടി ആപ്പുകളിലേക്കും ആക്സസ് നൽകുന്നു.

എയർടെൽ ബ്ലാക്ക് പ്ലാനിന് ഒപ്പം ഒരു പുതിയ സേവനം സെലക്റ്റ് ചെയ്യുമ്പോൾ അത് 30 ദിവസത്തേക്ക് സൌജന്യമായി ഉപയോഗിക്കാൻ സാധിക്കും. അത് പോലെ തന്നെ ഏപ്പോൾ വേണമെങ്കിലും സർവീസ് ഒഴിവാക്കാനും യൂസേഴ്സിന് സാധിക്കും. സർവീസ് മതിയാക്കുകയാണെന്ന് കമ്പനിയെ അറിയിച്ചാൽ മാത്രം മതി. ഇതിനായി പ്രത്യേകിച്ച് എന്തെങ്കിലും എക്സിറ്റ് ഫീ പോലും യൂസേഴ്സ് നൽകേണ്ടതില്ല.

More from GizBot

Best Mobiles in India

English summary
Airtel Black is a service through which India's second-largest telecom operator, Bharti Airtel, brings its broadband service, DTH, and OTT to users under one roof. The company bundles various Airtel services together. As mentioned earlier, many services will be available to users at low rates on a single bill.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X