Home
News

ആനുകൂല്യങ്ങളുടെ കൂമ്പാരം; 998 രൂപയുടെ പുതിയ ബ്ലാക്ക് പ്ലാൻ പുറത്തിറക്കി എയർടെൽ!

ആകർഷകമായ ഓഫറുകൾ നൽകുന്ന കാര്യത്തിൽ സവിശേഷമായ ശ്രദ്ധ പുലർത്തുന്നവയാണ് എയർടെൽ ബ്ലാക്ക് പ്ലാനുകൾ. പോസ്റ്റ്‌പെയ്ഡ് മൊബൈൽ, ഡയറക്ട് ടു ഹോം (ഡിടിഎച്ച്), ഫൈബർ ബ്രോഡ്‌ബാൻഡ് സർവീസ് എന്നിവയുടെ സേവനങ്ങളും ആനുകൂല്യങ്ങളും ഒരു പ്ലാനിന് കീഴിൽ നൽകുന്ന സംവിധാനമാണ് എയർടെൽ ബ്ലാക്ക് പ്ലാനുകൾ.

ഇന്ത്യൻ ടെലിക്കോം മേഖലയിലെ രണ്ടാം സ്ഥാനക്കാരനായ എയർടെൽ അ‌ടുത്തിടെ എയർടെൽ 599 പ്ലാറ്റിനം പ്ലാൻ, എയർടെൽ ബ്ലാക്ക് 799 എന്നീ പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഈ നിരയിലേക്ക് ഒരു പ്ലാൻ കൂടി കമ്പനി കൂട്ടിച്ചേർത്തിരിക്കുകയാണ്. അ‌താണ് 998 രൂപയുടെ എയർടെൽ ബ്ലാക്ക് പ്ലാൻ.

998 രൂപയുടെ പുതിയ ബ്ലാക്ക് പ്ലാൻ പുറത്തിറക്കി എയർടെൽ!

എയർടെൽ ബ്ലാക്ക് 998 പ്ലാൻ ആനുകൂല്യങ്ങൾ: രണ്ട് പോസ്റ്റ്‌പെയ്ഡ്, ഒരു എക്‌സ്ട്രീം ഫൈബർ കണക്ഷൻ എന്നിവ ഉൾപ്പെടെ ആകെ മൂന്ന് കണക്ഷനുകളാണ് എയർടെൽ ബ്ലാക്ക് പ്ലാൻ 998 ൽ ഉള്ളത്. ഉപഭോക്താക്കൾക്ക് ഇഷ്‌ടമുള്ള സേവനങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് പ്ലാനുകൾ ഇഷ്‌ടാനുസൃതമാക്കാം, എന്നാൽ 998 പ്ലാനിന്റെ അടിസ്ഥാന ഓഫർ പോസ്റ്റ്‌പെയ്ഡ്, എക്‌സ്‌ട്രീം ഫൈബർ ആനുകൂല്യങ്ങളോടെയാണ് വരുന്നത്.

ഇതോടൊപ്പം ലഭിക്കുന്ന രണ്ട് എയർടെൽ പോസ്റ്റ്‌പെയ്ഡ് കണക്ഷനുകൾക്ക്, (അതായത് 1 റെഗുലർ കണക്ഷനും 1 സൗജന്യ ആഡ്-ഓൺ കണക്ഷനും ) 105 ജിബി ഡാറ്റ, 200 ജിബി ഡാറ്റ റോൾഓവർ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ലഭ്യമാകും.

വിങ്ക് മ്യൂസിക്, ഹലോ ട്യൂൺസ്, എക്‌സ്ട്രീം മൊബൈൽ പാക്ക് തുടങ്ങി എയർടെൽ പോസ്റ്റ്‌പെയ്ഡ് ഓഫറുകൾക്ക് ഒപ്പം സാധാരണയായി ലഭിക്കുന്ന അ‌ധിക ആനുകൂല്യങ്ങൾ ഈ പ്ലാനുകളിലും ലഭ്യമാകും. അ‌തിനാൽ രണ്ട് പേരുടെ മൊ​ബൈൽ ആവശ്യങ്ങൾ എല്ലാം നിറവേറ്റാൻ ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും ഈ പോസ്റ്റപെയ്ഡ് പ്ലാനുകളിൽ ലഭ്യമാകുന്നുണ്ട്.

998 രൂപയുടെ പുതിയ ബ്ലാക്ക് പ്ലാൻ പുറത്തിറക്കി എയർടെൽ!

എയർടെൽ എക്സ്ട്രീം കണക്ഷൻ: ഫൈബർ, ലാൻഡ്‌ലൈൻ സേവനങ്ങൾ ഉൾപ്പെടെയുള്ള എക്‌സ്‌ട്രീം ഫൈബർ കണക്ഷനോടുകൂടിയാണ് എയർടെൽ ബ്ലാക്ക് 998 പ്ലാൻ എത്തുന്നത്. അ‌തിനാൽ 998 രൂപയുടെ എയർടെൽ ബ്ലാക്ക് ഉപഭോക്താക്കൾക്ക് ബ്രോഡ്‌ബാൻഡ് കണക്ഷനിൽ 40 എംബിപിഎസ് വരെ വേഗതയുള്ള അൺലിമിറ്റഡ് ഡാറ്റയും ലാൻഡ്‌ലൈനിൽ അൺലിമിറ്റഡ് കോളുകളും ആസ്വദിക്കാനാകും.

എയർടെൽ ബ്ലാക്ക് പ്രയോറിറ്റി സേവനങ്ങൾ: വൺ ബിൽ ആൻഡ് വൺ കോൾ സെന്റർ, ഡെഡിക്കേറ്റഡ് റിലേഷൻഷിപ്പ് ടീം, പ്രയോറിറ്റി റസല്യൂഷൻ, 60 സെക്കൻഡിനുള്ളിൽ കോൾ പിക്ക്-അപ്പ്, ഫ്രീ സർവീസ് വിസിറ്റ്, ​എയർടെൽ ഷോപ് പ്രിവിലേജിലെ ബൈ നൗ പേ ലേറ്റർ സൗകര്യം തുടങ്ങിയ ഒട്ടനവധി സേവനങ്ങൾ എയർടെൽ ബ്ലാക്ക് പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ആമസോൺ പ്രൈം വീഡിയോ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, എയർടെൽ എക്‌സ്ട്രീം ആപ്പ് സേവനങ്ങൾ ഉൾപ്പെടെയുള്ള വിനോദ ഓഫറുകളും എയർടെൽ ബ്ലാക്ക് 998 പ്ലാനിനൊപ്പം ലഭ്യമാകും. എയർടെൽ ഉപഭോക്താക്കൾക്ക് എയർടെൽ ബ്ലാക്ക് 998 ന്റെ അടിസ്ഥാന ഓഫറിലേക്ക് കൂടുതൽ കണക്ഷനുകളോ സേവനങ്ങളോ ചേർക്കാനും തങ്ങളുടെ ഉപയോഗത്തിന് അനുയോജ്യമായ രീതിയിൽ കൂടുതൽ ആകർഷകമാക്കാനും കഴിയും.

998 രൂപയുടെ പുതിയ ബ്ലാക്ക് പ്ലാൻ പുറത്തിറക്കി എയർടെൽ!

സൗജന്യ ഇൻസ്റ്റലേഷൻ: എയർടെൽ ബ്ലാക്ക് ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് - മൊബൈൽ, ഡിടിഎച്ച്, ഫൈബർ (ബ്രോഡ്‌ബാൻഡ് + ലാൻഡ്‌ലൈൻ) - ഏതെങ്കിലും രണ്ടോ അതിലധികമോ സേവനങ്ങൾ ഒരു പ്ലാനിൽ സംയോജിപ്പിക്കാൻ കഴിയും. നിലവിലുള്ള സേവനവുമായി ഏതെങ്കിലും പുതിയ സേവനങ്ങൾ കൂട്ടിച്ചേർത്ത് ഇഷ്ടാനുസരണം ഒരു പ്ലാൻ സൃഷ്ടിക്കാം.

ഇങ്ങനെ സൃഷ്ടിക്കുന്ന പ്ലാനുകൾ ആദ്യ 30 ദിവസം സൗജന്യമായി ആസ്വദിക്കാനും കഴിയും. സൗജന്യ ഇൻസ്റ്റാളേഷൻ, ഒരു വർഷത്തേക്കുള്ള പോസ്റ്റ്‌പെയ്ഡ് ബില്ലുകളിൽ പ്രതിമാസം 100 രൂപ കിഴിവ് എന്നിങ്ങനെയുള്ള മറ്റ് ആനുകൂല്യങ്ങളുമുണ്ട്. സൗജന്യ ഇൻസ്റ്റലേഷൻ ആനുകൂല്യങ്ങൾക്കായി, തിരഞ്ഞെടുത്ത പ്ലാൻ അനുസരിച്ച് ഉപഭോക്താവ് മുൻകൂട്ടി പണമടയ്ക്കണം, അത് വരാനിരിക്കുന്ന ബില്ലുകളിൽ ക്രമീകരിക്കും.

More from GizBot

Best Mobiles in India

English summary
Airtel has introduced a new black plan for Rs 998. Airtel Black Plan 998 has a total of three connections, including two postpaid and one Extreme Fibre connection. The two postpaid connections with this offer include 105 GB of data, 200 GB of data rollover, unlimited voice calling, and 100 SMS per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X