23 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയുമായി എയര്‍ടെല്‍

|

രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ എയര്‍ടെല്‍ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 23 രൂപയുടെ റീച്ചാര്‍ജ്ജ് പായ്ക്കിന്റെ വാലിഡിറ്റി 28 ദിവസമാണ്.

 

പുതിയ റീച്ചാര്‍ജ്ജ്

പുതിയ റീച്ചാര്‍ജ്ജ്

എയര്‍ടെല്ലിന്റെ ഈ പുതിയ റീച്ചാര്‍ജ്ജ് എയര്‍ടെല്ലിന്റെ 'സ്മാര്‍ട്ട് റീച്ചാര്‍ജ്ജ്' പോര്‍ട്ട്‌ഫോളിയോയുടെ കീഴില്‍ പ്ലാന്‍ വ്വൗച്ചര്‍ 23 എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ മറ്റു പ്ലാനുകളെപ്പോലെ ഇതില്‍ ഡേറ്റയോ വോയിസ് കോള്‍ ആനുകൂല്യങ്ങളോ ഇല്ല. എന്നാല്‍ ഇത് പ്രീപെയ്ഡ് അക്കൗണ്ടുകളുടെ വാലിഡിറ്റി വര്‍ദ്ധിപ്പിക്കാം.

മിനിമം റീച്ചാര്‍ജ്ജ്

മിനിമം റീച്ചാര്‍ജ്ജ്

നേത്തെ, എയര്‍ടെല്‍ വോഡാഫോണ്‍ ഐഡിയ എന്നിവ തങ്ങളുടെ മിനിമം റീച്ചാര്‍ജ്ജ് പരിധി 35 രൂപയാക്കി നിശ്ചയിച്ചിട്ടുണ്ട്. അത് ഒരു ഉപയോക്താവിന്റെ ശരാശരി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ്. ആ പ്രഖ്യാപനത്തിന്റെ തൊട്ടു പിന്നാലെ, ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് മിനിമം റീച്ചാര്‍ജ്ജ് പ്ലാനുകള്‍ കൂടുതല്‍ സുതാര്യമാക്കണമെന്ന് ട്രായ് ആവശ്യപ്പെട്ടു.

 ടെലികോം
 

ടെലികോം

എയര്‍ടെല്ലിന്റെ പുതിയ റീച്ചാര്‍ജ്ജ് പ്ലാന്‍ പുതിയ പ്രീപെയ്ഡ് തന്ത്രത്തിന്റെ ഭാഗമാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുളളില്‍ ടെലികോം റീച്ചാര്‍ജ്ജ് പ്ലാനുകള്‍ നീക്കം ചെയ്തിട്ടുണ്ട്.

എയര്‍ടെല്‍

എയര്‍ടെല്‍

എയര്‍ടെല്ലിന്റെ 23 രൂപ റീച്ചാര്‍ജ്ജ് പ്ലാനില്‍ ലോക്കല്‍ എസ്റ്റിഡി വോയിസ് കോളുകള്‍ക്ക് ഒരു സെക്കന്‍ഡില്‍ 2.5 പൈസയാണ് ഈടാക്കുന്നത്. എന്നാല്‍ ലോക്കല്‍ എസ്എംഎസിന് ഒരു രൂപയും നാഷണല്‍ എസ്എംഎസിന് 1.5 രൂപയും ഈടാക്കുന്നു. ഇവയുടെ വാലിഡിറ്റിയും 28 ദിവസമാണ്. ഈ പ്ലാനില്‍ ഡേറ്റ ആനുകൂല്യങ്ങളും അതു പോലെ ഫ്രീ കോളും ഇല്ലാ എന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ്. എയര്‍ടെല്‍.ഇന്‍ അല്ലെങ്കില്‍ മൈഎയര്‍ടെല്‍ ആപ്പ് വഴി ഈ പ്ലാന്‍ നിങ്ങള്‍ക്ക് റീച്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.

2018 ഡിസംബറില്‍ എത്താന്‍ പോകുന്ന പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍...!2018 ഡിസംബറില്‍ എത്താന്‍ പോകുന്ന പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍...!

Best Mobiles in India

Read more about:
English summary
Airtel Brings Rs. 23 Recharge to Extend Validity by 28 Days

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X