അതിവേഗവും കീശ കാലിയാക്കാത്ത നിരക്കും; അറിയാം 300 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനുകളെക്കുറിച്ച്

|

രാജ്യത്തെ മിക്കവാറും ഇന്ർനെറ്റ് സർവീസ് പ്രൊവൈഡർമാരും ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. 1 ജിബിപിഎസ് വരെ ഡാറ്റ സ്പീഡ് നൽകുന്ന പ്ലാനുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയെല്ലാം ഉയർന്ന വിലയിലുമാണ് വിപണിയിൽ എത്തുന്നത്. അധികം പണം ചിലവഴിക്കാതെ തന്നെ വേഗതയേറിയ പ്ലാനുകൾ വേണമന്ന് ഉള്ളവർക്ക് സെലക്റ്റ് ചെയ്യാവുന്ന പ്ലാനുകളാണ് 300 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ. ഓപ്പറേറ്റർമാർ ഓഫർ ചെയ്യുന്ന 300 എംബിപിഎസ് പ്ലാനുകൾ മതിയായ വേഗത നൽകുമെന്ന് മാത്രമല്ല താരതമ്യേന ന്യായമായ വിലയിലും വരുന്നു.

 

പ്ലാനുകൾ

ഈ പ്ലാനുകൾ ഒന്നിൽ കൂടുതൽ ഡിവൈസുകളിൽ ഒരേസമയം തടസമില്ലാത്ത അതിവേഗ കണക്ഷൻ നൽകുന്നു. കൂടാതെ ഓൺലൈൻ സർഫിങിനും ഒടിടി സ്ട്രീം ചെയ്യാനും മികച്ച ഗെയിമിങ് അനുഭവം നേടാനും മറ്റും നിങ്ങളെ സഹായിക്കുന്നു. രാജ്യത്ത് നിലവിൽ ലഭ്യമായ ഏറ്റവും മികച്ച 300 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനുകളിൽ ചിലത് നമ്മുക്ക് പരിശോധിക്കാം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഹ്രസ്വകാല വാലിഡിറ്റിയും അടിപൊളി ആനുകൂല്യങ്ങളും; 87 രൂപയ്ക്ക് പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽഹ്രസ്വകാല വാലിഡിറ്റിയും അടിപൊളി ആനുകൂല്യങ്ങളും; 87 രൂപയ്ക്ക് പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ

ജിയോ നൽകുന്ന 300 എംബിപിഎസ് പ്ലാൻ

ജിയോ നൽകുന്ന 300 എംബിപിഎസ് പ്ലാൻ

റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന ബ്രോഡ്‌ബാൻഡ് കണക്ഷനായ ജിയോ ഫൈബർ ആകർഷകമായ 300 എംബിപിഎസ് പ്ലാൻ തങ്ങളുടെ യൂസേഴ്സിന് നൽകുന്നു. അതിശയകരമായ അധിക ആനുകൂല്യങ്ങളോടെയാണ് ഈ 300 എംബിപിഎസ് പ്ലാൻ വരുന്നത്. ജിയോ ഫൈബർ ഓഫർ ചെയ്യുന്ന പ്ലാൻ പ്രതിമാസം 1,499 രൂപ ( 30 ദിവസത്തെ വാലിഡിറ്റി ) വിലയിലാണ് വരുന്നത്. കൂടാതെ 300 എംബിപിഎസ് ഇന്റർനെറ്റ് വേഗതയും 3.3 ടിബി അല്ലെങ്കിൽ 3300 ജിബി എഫ് യു പി ഡാറ്റ ലിമിറ്റും ഈ പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. പ്ലാൻ അൺലിമിറ്റഡ് കോളിങും 300 എംബിപിഎസിന് തുല്യമായ അപ്‌ലോഡ്, ഡൗൺലോഡ് വേഗതയും ഓഫർ ചെയ്യുന്നു.

ജിയോ ഫൈബർ
 

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവയിലേക്കും മറ്റ് പതിമൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുമുള്ള ആക്‌സസും ജിയോ ഫൈബർ ഓഫർ ചെയ്യുന്ന 300 എംബിപിഎസ് പ്ലാൻ നൽകുന്നു. ഈ പ്ലാനിനൊപ്പം വരുന്ന ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷന് ഒരു വർഷത്തെ കാലാവധിയാണ് ലഭിക്കുന്നത്. പ്ലാനിന്റെ വില ജിഎസ്ടി ഒഴികെയുള്ളതാണെന്നും അത് ബാധകമായ രീതിയിൽ ഈടാക്കുമെന്നും യൂസേഴ്സ് ശ്രദ്ധിക്കേണ്ടതാണ്. റിലയൻസ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഉപയോക്താക്കൾക്ക് പ്ലാനുകൾ ആക്സസ് ചെയ്യാൻ കഴിയും.

82 രൂപയുടെ കിടിലൻ പ്രീപെയ്ഡ് പായ്ക്കുമായി വോഡാഫോൺ ഐഡിയ82 രൂപയുടെ കിടിലൻ പ്രീപെയ്ഡ് പായ്ക്കുമായി വോഡാഫോൺ ഐഡിയ

എയർടെൽ നൽകുന്ന 300 എംബിപിഎസ് പ്ലാൻ

എയർടെൽ നൽകുന്ന 300 എംബിപിഎസ് പ്ലാൻ

എയർടെൽ 300 എംബിപിഎസ് സ്പീഡ് ഉള്ള അൺലിമിറ്റഡ് ഡാറ്റ പ്ലാൻ ഓഫർ ചെയ്യുന്നു. ഇതിനെ 'പ്രൊഫഷണൽ' പ്ലാൻ എന്നാണ് കമ്പനി വിളിക്കുന്നത്. നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനോട് കൂടിയാണ് 300 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡ് നൽകുന്ന 'പ്രൊഫഷണൽ' പ്ലാൻ വരുന്നത്. എയർടെൽ എക്‌സ്ട്രീം ഫൈബർ കണക്ഷനുകൾക്കൊപ്പം എയർടെൽ താങ്ക്സ് ബെനിഫിറ്റുകളും യൂസേഴ്സിന് ലഭിക്കുന്നു.

എയർടെൽ

എയർടെൽ നൽകുന്ന 300 എംബിപിഎസ് പ്ലാനിന് ഒരു മാസത്തേക്ക് 1,499 രൂപയാണ് വില വരുന്നത്. 300 എംബിപിഎസ് അതിവേഗ ഇന്റർനെറ്റാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. ഒപ്പം ഈ അൺലിമിറ്റഡ് പ്ലാനിനുള്ള എഫ് യു പി ഡാറ്റ പരിധി 3500 ജിബി അല്ലെങ്കിൽ 3.5 ടിബി ആണ്. പ്ലാനിന്റെ വില ജിഎസ്ടി ഒഴികെയുള്ളതാണ്. ജിഎസ്ടി വരുന്നതിന് അനുസരിച്ച് പ്ലാനിന്റെ വില വ്യത്യാസപ്പെടാം. ഈ പ്ലാൻ ഡൽഹി നഗരത്തിന് വേണ്ടിയുള്ളതാണെന്നും വിവിധ നഗരങ്ങളിൽ പ്ലാനുകൾക്ക് നേരിയ വ്യത്യാസമുണ്ടാകാമെന്നും യൂസേഴ്സ് അറിഞ്ഞിരിക്കുക.

ബിഎസ്എൻഎല്ലിന്റെ 400 രൂപയിൽ കൂടുതൽ വിലയുള്ള കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾബിഎസ്എൻഎല്ലിന്റെ 400 രൂപയിൽ കൂടുതൽ വിലയുള്ള കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന 300 എംബിപിഎസ് പ്ലാൻ

ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന 300 എംബിപിഎസ് പ്ലാൻ

രാജ്യത്തെ പ്രധാനപ്പെട്ട ഇന്ർനെറ്റ് സർവീസ് പ്രൊവൈഡർമാരിൽ ഒന്നാണ് ബിഎസ്എൻഎൽ. പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎല്ലും 300 എംബിപിഎസ് പ്ലാൻ തങ്ങളുടെ യൂസേഴ്സിന് നൽകുന്നു. ഇത് ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന ഹൈ എൻഡ് പ്ലാനുകളിൽ ഒന്ന് കൂടിയാണ്. ‘ഫൈബർ അൾട്ര' എന്ന് വിളിക്കപ്പെടുന്ന ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിന് പ്രതിമാസം 1,499 രൂപയാണ് വില വരുന്നത്.

ഡാറ്റ

4000 ജിബി വരെയാണ് അതിവേഗ ഡാറ്റ പരിധി. ഈ പരിധി വരെ 300 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡ് ലഭിക്കും. 4000 ജിബി കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 4 എംബിപിഎസ് ആയി കുറയുമെന്ന് മാത്രം. 1,499 രൂപ വില വരുന്ന ബിസ്എൻഎൽ പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റ ഡൌൺലോഡ് സൌകര്യവും ലഭിക്കുന്നു. കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഫൈബറും ഡിടിഎച്ചും ഒടിടിയും ഒരു കുടക്കീഴിൽ; ഏറ്റവും പുതിയ എയർടെൽ ബ്ലാക്ക് പ്ലാനുകൾഫൈബറും ഡിടിഎച്ചും ഒടിടിയും ഒരു കുടക്കീഴിൽ; ഏറ്റവും പുതിയ എയർടെൽ ബ്ലാക്ക് പ്ലാനുകൾ

ബിസ്എൻഎൽ ബ്രോഡ്ബാൻഡ്

1,499 രൂപ വില വരുന്ന ബിസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിൽ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും കമ്പനി ഓഫർ ചെയ്യുന്നു. ഒടിടി ആനുകൂല്യവും ഈ 300 എംബിപിഎസ് പ്ലാനിന് ഒപ്പം ബിഎസ്എൻഎൽ ബണ്ടിൽ ചെയ്യുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം പായ്ക്കിലേയ്ക്കുള്ള സൌജന്യ ആക്സസാണ് ബിഎസ്എൻഎൽ നൽകുന്നത്. ഇത് കൂടാതെ, ആദ്യ മാസത്തെ വാടകയിൽ ഉപയോക്താക്കൾക്ക് 90 ശതമാനം ( 500 രൂപ വരെ ) ഡിസ്കൌണ്ട് ലഭിക്കുന്ന ഒരു പ്രത്യേക ആനുകൂല്യവും പ്ലാൻ ഓഫർ ചെയ്യുന്നു.

Best Mobiles in India

English summary
Most of the internet service providers in the country offers high speed broadband plans. Plans are available in the market that offer data speeds of up to 1 Gbps. But all these come in the market at high prices. 300 Mbps Broadband plans are the choice for those who want fast plans without spending much money.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X